Latest News

Shubarathri Movie Review: ‘ശുഭരാത്രി’ എന്ന പഴയ ‘നന്മക്കഥ’

Shubarathri Movie Review: രാഷ്ട്രീയ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ കിട്ടാത്ത സ്ത്രീകളാണ് പീഡന ആരോപണം ഉന്നയിക്കുന്നത് എന്നുകൂടി സംവിധായകന്‍ ‘വൃത്തിയായി’ പറഞ്ഞുവയ്ക്കുന്നുണ്ട്.

Shubarathri movie review, Shubarathri movie, Dileep movie review, iemalayalam ശുഭരാത്രി, Subharathri release, ശുഭരാത്രി റിലീസ്, Dileep, ദിലീപ്, ശുഭരാത്രി സിനിമ, Dileep films, Anu sithara, അനു സിതാര, Siddique, സിദ്ദിക്ക്, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന് ശേഷം ദിലീപും സിദ്ദിഖും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ശുഭരാത്രി’ ഇന്ന് തിയേറ്ററുകളില്‍ എത്തി. വ്യാസന്‍ കെ.പി രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ അടിസഥാനപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അനു സിതാരയാണ് ചിത്രത്തിലെ നായിക.

ഹജ്ജിന് പോകാനൊരുങ്ങുന്ന മുഹമ്മദ് (സിദ്ദിഖ്) തന്റെ നാട്ടുകാരെയും പഴയ സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിചയക്കാരെയുമെല്ലാം കാണുന്നതും ഹജ്ജിനൊരുങ്ങുന്നതിന് മുമ്പായി ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുകയും ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. വട്ടപ്പൂജ്യത്തില്‍ നിന്നും ജീവിതം പടുത്തുയര്‍ത്തിയ മുഹമ്മദ് ഹജ്ജിന് പോകുന്നതിന്റെ തലേ ദിവസമാണ് കൃഷ്ണന്‍ (ദിലീപ്) എന്ന കഥാപാത്രം കഥയിലേക്ക് എത്തുന്നത്. പ്രണയിച്ച് കല്യാണം കഴിച്ച കൃഷ്ണനും ശ്രീജ (അനു സിതാര)യും അവരുടെ ജീവിതവുമാണ് പിന്നീട് കഥയെ മുന്നോട്ട് നയിക്കുന്നത്.

Read More:‘ശുഭരാത്രി’ ഒരു യഥാർത്ഥ സംഭവത്തിന്റ ആവിഷ്കാരം: ദിലീപ്

മലയാളത്തില്‍ ഇത്രയും കാലം പറഞ്ഞു കേട്ട ‘നന്മക്കഥ’കളില്‍ നിന്നും വ്യത്യസ്തമല്ല ‘ശുഭരാത്രി’യും. കേരളത്തില്‍ കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് നടന്ന, മാധ്യമങ്ങളില്‍ നിറഞ്ഞ ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവം സിനിമയാക്കുമ്പോള്‍ അതിനു ആവശ്യമായ നാടകീയത ചേര്‍ക്കുന്നത് പ്രേക്ഷകര്‍ക്ക് മനസിലാക്കാവുന്നതും ഉള്‍ക്കൊള്ളാവുന്നതുമാണ്. എന്നാല്‍ അതിനാടകീയമായ സംഭവങ്ങളും തീര്‍ത്തും കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങളുമാണ് രണ്ടു മണിക്കൂര്‍ 10 മിനിട്ട് ‘ശുഭരാത്രി’ സിനിമയെ നയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞപ്പോള്‍, തിയേറ്ററിലെ സീറ്റില്‍ തൊട്ടടുത്തിരുന്ന പ്രേക്ഷകന്‍ പറഞ്ഞതു പോലെ ‘സിനിമ എന്താ തുടങ്ങാത്തത്, അതോ മാറിപ്പോയോ’ എന്ന സംശയം സ്വാഭാവികമായും ആര്‍ക്കും തോന്നാം.

ഇസ്ലാമിക് സ്റ്റേറ്റും, ഭീകരവാദവും അതിനെ ബാലന്‍സ് ചെയ്യാന്‍ കുറേ നന്മയും – ഇതൊക്കെ ചേര്‍ന്നതാണ് ‘ശുഭരാത്രി’.  രാഷ്ട്രീയ പ്രവര്‍ത്തകയായ ഒരു സ്ത്രീ പീഡന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ കിട്ടാത്ത സ്ത്രീകളാണ് പീഡന ആരോപണം ഉന്നയിക്കുന്നത് എന്നു കൂടി ആ രംഗത്തില്‍ സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. മതസൗഹാര്‍ദത്തെ കുറിച്ച് പറയാന്‍ മുഹമ്മദും, ചാക്കോച്ചനും, കൃഷ്ണനുമൊക്കെ ഒരുമിച്ച് അമ്പലത്തിനു മുന്നിലിരുന്ന് പരസ്പരം വേദവാക്യങ്ങളും ഉപദേശങ്ങളും നല്‍കണമെന്ന എന്ന  പഴയ ക്ലിഷേ ചിന്ത ‘ശുഭരാത്രി’യും പിന്തുടരുന്നുണ്ട്. സമീപകാലത്തിറങ്ങിയ പല ദിലീപ് ചിത്രങ്ങളിലും കാണുന്നതു പോലെ ഭാര്യാ-ഭര്‍തൃ ബന്ധത്തിന്റെ പവിത്രതയെ കുറിച്ചും, ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്ന നായകന്റെ അവസ്ഥയെ കുറിച്ചുമെല്ലാമുള്ള വിലാപങ്ങള്‍ ‘ശുഭരാത്രി’യിലും ഉണ്ട്.

Dileep, ദിലീപ്, Anu Sithara, അനു സിതാര, Subharathri, ശുഭരാത്രി, Subharathri Teaser, ശുഭരാത്രി ടീസർ, Sidhique, Aju Varghese, Subharathri, Kodathi Samaksham Balan Vakkeel, Malayalam Film, Entertainment news, ദിലീപ്, അനു സിത്താര, സിദ്ദീഖ്, അജു വർഗീസ്, കോടതി സമക്ഷം ബാലൻ വക്കീൽ, ശുഭരാത്രി, മലയാളം സിനിമ, ഐ ഇ മലയാളം, iemalayalam

ശാന്തികൃഷ്ണ, സായ്കുമാര്‍, സരസ ബാലുശ്ശേരി, നെടുമുടി വേണു, ഇന്ദ്രന്‍സ്, നാദിര്‍ഷ, ആശാ ശരത്, തസ്‌നി ഖാന്‍, അജു വര്‍ഗീസ്, വിജയ് ബാബു തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. അസാധ്യമായി അഭിനയിക്കുന്ന സിദ്ദിഖ് എന്ന നടന് മുഹമ്മദ് എന്ന കഥാപാത്രമായി മാറുക എന്നത് ഒട്ടും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമല്ല. പക്ഷേ സിദ്ദിഖിന്റെ അഭിനയ പാടവം പോലും ഒരു പരിധിക്കപ്പുറത്തേക്ക് ബോറടിപ്പിക്കുന്ന അനുഭവമാണ് ഈ ചിത്രത്തില്‍ സമ്മാനിക്കുന്നത്.  സിനിമയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ കഥാ സന്ദര്‍ഭങ്ങളിലും സിദ്ദിഖിന്റെ കഥാപാത്രം പറ്റുന്നിടത്തെല്ലാം നന്മയെ കുറിച്ചും കഷ്ടപ്പാടിനെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും ചുറ്റുമുള്ളവര്‍ക്ക് ക്ലാസ് എടുക്കുന്നുണ്ട് എന്നത് കൊണ്ടും കൂടിയാവാം അത്.

ആൽബിയാണ് ചിത്രത്തിനറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നാടിന്റേയും നാട്ടിൻപുറത്തിന്റേയും മനോഹരമായ ദൃശ്യങ്ങളെ ക്യാമറയിൽ പകർത്താൻ ആൽബിക്ക് കഴിഞ്ഞിട്ടുണ്ട്. എച്ച്.കെ ഹർഷനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ കുറച്ചു കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ ഇത്രയും സമയം പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കേണ്ടി വരില്ലായിരുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് എബ്രഹാം മാത്യുവാണ്.

ബിജിപാലും സൂരജ് സന്തോഷും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതവും ബിജിപാല്‍ തന്നെയാണ്.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Shubarathri movie review dileep sidhique anu sithara

Next Story
Pathinettam Padi Movie Review: മമ്മൂട്ടിയും പിള്ളേരും മിന്നിച്ച ‘പതിനെട്ടാം പടി’, റിവ്യൂPathinettam Padi, Pathinettam Padi movie review, പതിനെട്ടാം പടി, Pathinettam Padi review, പതിനെട്ടാം പടി റിവ്യൂ, Pathinettam Padi audience review, Pathinettam Padi public reactions, Pathinettam Padi public ratings, mammootty, മമ്മൂട്ടി, malayalammovies, malayala cinema, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, IE Malayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express