Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

Musical Chair Movie Review: മരണത്തിന്റെ കസേര കളി; ‘മ്യൂസിക്കൽ ചെയർ’ റിവ്യൂ

Musical Chair Malayalam Movie Review: മരണമെന്ന തടുക്കാനാവാത്ത സത്യത്തെ, അതിന്റെ അജ്ഞതയെ ആവിഷ്കരിക്കാൻ സംവിധായകൻ എന്ന നിലയ്ക്കുള്ള ആറ്റ്ലീയുടെ ശ്രമം അഭിനന്ദനാർഹമാണ്

Musical Chair Movie Review, Musical Chair malayalam Movie Review, Musical Chair

Musical Chair Malayalam Movie Review: ഒരു കടൽത്തീരത്ത് കുറച്ചു കുട്ടികൾ കസേരകളി കളിക്കുന്നു. ഓരോ തവണയും കസേര കിട്ടാതെ തോറ്റു പുറത്തു പോകേണ്ടി വരുന്ന കുട്ടി, പാട്ടു നിർത്തുന്ന പെൺകുട്ടിയോട് കലഹിച്ച് കളി നിർത്തി പോകുന്നു. തോറ്റെങ്കിലും ഒരു കുട്ടി തന്റെ കസേര വിട്ടു പോകാൻ കൂട്ടാക്കാതെ അതിൽ  തന്നെ ഇരിക്കുന്നു,  ബാക്കി കുട്ടികൾ അവനെ അവഗണിച്ചു കളി തുടരുന്നു.

വിപിൻ ആറ്റ്‌ലി എഴുതി സംവിധാനം ചെയ്ത ‘മ്യൂസിക്കൽ ചെയർ’ എന്ന ചിത്രത്തിലെ ആദ്യ രംഗമാണ് ഇത്. മനുഷ്യന്റെ ബോധ-അബോധ മനസ്സിനെ നിരന്തരം അലട്ടുന്ന മരണഭയത്തെ പ്രമേയമാക്കുന്ന ചിത്രമാണ് ‘മ്യൂസിക്കൽ ചെയർ.’ 32 വയസ്സായ മാർട്ടിൻ എന്ന എഴുത്തുകാരനായ യുവാവ് മരണഭയത്താൽ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളിലൂടെ മെല്ലെ നീങ്ങുന്ന ചിത്രം, ജീവിതം അപ്രതീക്ഷിതമായി കരുതി വെക്കുന്ന മരണമെന്ന ഉത്തരമില്ലാത്ത കടങ്കഥയുടെ രഹസ്യങ്ങൾ തേടി പോകുന്നുണ്ട്.

തന്റെ കുട്ടികാലത്ത് സ്വന്തം മുത്തശ്ശിയുടെയും അച്ഛന്റെയും മരണങ്ങൾ നേരിട്ടു കണ്ട മാര്‍ട്ടിന് പക്ഷേ ആ മരണങ്ങൾ തന്നെയും കാത്ത് അടുത്ത് തന്നെ ഉണ്ടെന്നുള്ള ഉൽക്കണ്ഠ ദിനംപ്രതി വര്‍ദ്ധിക്കുന്നു. മാര്‍ട്ടിന്‍ അനുഭവിക്കുന്ന, മരണത്തേക്കാൾ ഭയപ്പെടുത്തുന്ന ആധിയെ മനസിലാക്കാൻ അയാളുടെ അമ്മക്ക് പോലും കഴിയുന്നില്ല. മരണത്തെപറ്റിയുള്ള തന്റെ  സംശയങ്ങളും ഭയവും മാറ്റാൻ മാർട്ടിൻ ഡോക്ടർ മുതൽ തത്വചിന്തകരെ  വരെ സമീപിക്കുന്നു.  ഓരോ ജന്മത്തിനും ഒരു നിയോഗമുണ്ടെന്നും,  ആ നിയോഗം കഴിയുമ്പോൾ ഈ ജീവിതം അവസാനിക്കുമെന്നുള്ള ചിന്ത മാർട്ടിനെ കൂടുതൽ ചിന്താകുഴപ്പത്തിലാക്കുന്നു. സ്വന്തം നിയോഗം മനസിലാക്കി അതിൽ നിന്നും മാറി നിന്നാൽ മരണവും അകന്നു നിൽക്കുമോ എന്ന് അവൻ തിരിച്ചു ചോദിക്കുന്നുണ്ട്.  പക്ഷേ ഒരു തത്വചിന്തക്കും  മാർട്ടിനെ അവന്റെ ഭയത്തിൽ നിന്നും മോചിപ്പിക്കാനാവുന്നില്ല.  മരണത്തെ പറ്റിയുള്ള അവന്റെ അന്വേഷണങ്ങൾ മരണത്തിന്റെ നിഗൂഢതയുടെ ആഴം കൂട്ടുക മാത്രമാണ് ചെയുന്നത്.

ഇതിനിടയിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി മാർട്ടിൻ ആത്മാവുമായി സംസാരിക്കാൻ കഴിയുന്ന അന്ധനായ പാസ്റ്ററുമായി സംവദിക്കുന്നു.  ആ രംഗങ്ങളൊക്കെ തന്നെ, ശൂന്യതവാദവും അസ്തിത്വ പ്രതിസന്ധിയുമൊക്കെ, നിലനിൽപ്പെന്ന നേർത്ത ബോധ്യത്തെ എത്ര മാത്രം വെല്ലുവിളിക്കുന്ന  ചിന്തകളാണെന്ന് കാട്ടി തരുന്നവയാണ്. മാർട്ടിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണങ്ങളിലൂടെ പോകുന്ന ചിത്രം അവസാനിക്കുന്നിടത്താണ് സംവിധായകൻ ദൃശ്യ  കലയുടെ സാധ്യതയുടെ ആഴം ശരിക്കും അനുഭവിപ്പിക്കുന്നത്.

Read Here: ഓടിടിയില്‍ എത്തിയ പുതിയ മലയാള ചിത്രങ്ങള്‍; റിവ്യൂ വായിക്കാം

ഒരാൾ മരിക്കുമ്പോൾ അയാൾ അറിയുന്നുണ്ടോ അയാൾ മരിച്ചെന്ന്? നാം മരിച്ചെന്നു നമുക്ക് സ്വയം ബോധ്യമാകുമോ?  ഉത്തരം അറിയാത്ത ഇത്തരം ചോദ്യങ്ങൾ പ്രേക്ഷകരെ കൊണ്ട് തന്നെ ചോദിപ്പിക്കുകയും, ചിന്തിപ്പിക്കുകയും  ചെയുന്ന തരത്തിലാണ് ആറ്റ്ലീ തന്റെ ചിത്രം അവസാനിപ്പിക്കുന്നത്. ചിത്രത്തിന്റെ അവസാനം കസേര കളിയിൽ നിന്നും പുറത്തായി പോകുന്ന കുട്ടി മാർട്ടിൻ പോകുന്നത് കടൽ നോക്കി പുക വിട്ടു നിൽക്കുന്ന അവന്റെ അച്ഛന്റെ അടുത്തേക്കാണ്.  അപ്പോൾ അയാൾ  അവനോടു പറയുന്നുണ്ട് ‘മോൻ വിഷമിക്കണ്ട അച്ഛൻ വേറെ ഒരു കളി കളിക്കാൻ കൊണ്ടുപോകാമെന്ന്.’

ജൈവികമായ മരണം ബോധത്തിന്റെ അവസാനമാണോ എന്ന പോലെയുള്ള മനുഷ്യന്റെ അസ്വസ്ഥമായ അസ്തിത്വ ചിന്തകളെ ദൃശ്യവൽക്കരിച്ചിരിക്കുന്നു എന്ന നിലക്ക് ‘മ്യൂസിക്കൽ ചെയർ’ ആസ്വാദ്യകരമായ അനുഭവമാണ്. ‘ഹോംലി മീൽസ്’  എന്ന തന്റെ  ആദ്യ ചിത്രത്തിൽ തന്നെ പരീക്ഷണാത്മക ശ്രമങ്ങള്‍ നടത്താന്‍ ആറ്റ്ലീ  കാണിച്ച  ധൈര്യം ആ സമയത്ത് തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ‘ബെൻ’ എന്ന ചിത്രത്തിന് ദേശീയ തലത്തിൽ കിട്ടിയ അംഗീകാരങ്ങളും ആറ്റ്ലീ എന്ന സ്വതന്ത്ര സംവിധായകന്റെ നേട്ടങ്ങളിൽ എടുത്തുപറയാവുന്നതാണ്.

മുഖ്യധാരാ നായക സങ്കൽപ്പങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി, നിസ്സഹായനായ, പലപ്പോഴും അവഗണിക്കപ്പെടുന്ന, ദുർബലനായ ‘ഹോംലി  മീൽസ്’ എന്ന ചിത്രത്തിലെ  കേന്ദ്രകഥാപാത്രത്തിന്റെ വേറൊരു പകർപ്പ്  തന്നെയാണ് ‘മ്യൂസിക്കൽ ചെയറിൽ’ ആറ്റ്ലീ  അവതരിപ്പിച്ച മാർട്ടിൻ എന്ന കഥാപാത്രവും. അത്തരത്തിൽ സാധാരണക്കാരനായ ഒരു കഥാപാത്രത്തെ, തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ അദ്ദേഹത്തിന് അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. ചിത്രത്തിലെ ബാക്കി കഥാപാത്രങ്ങളിലെ അഭിനയത്തിലെ അസ്വാഭാവികത മാറ്റി നിർത്തിയാൽ, മരണമെന്ന തടുക്കാനാവാത്ത സത്യത്തെ, അതിന്റെ  അജ്ഞതയെ ആവിഷ്കരിക്കാൻ സംവിധായകൻ എന്ന നിലയ്ക്കുള്ള ആറ്റ്ലീയുടെ ശ്രമം അഭിനന്ദനാർഹമാണ്.

‘ഡാർക്ക്‌’ എന്ന  അതിപ്രശസ്തമായ ജർമൻ സീരിസിലെ ഇരുട്ടിലേക്ക്  കുത്തി  ഇറങ്ങുന്ന സൈറണ് പോലെയുള്ള  പശ്ചാത്തല  സംഗീതത്തെ അനുസ്മരിപ്പിക്കുന്നതാണ് ‘മ്യൂസിക്കൽ ചെയറിൽ’  ചില സന്ദർഭങ്ങളിൽ വരുന്ന പശ്ചാത്തല  സംഗീതം.  എന്നാൽ മരണഭയത്താൽ ഉറക്കമില്ലാത്ത അലയുന്ന മാർട്ടിയുടെ മനോനിലയെ അനുഭവിപ്പിക്കുന്ന തബലയുടെ താളമായി വന്ന സംഗീത  സന്നിവേശം തീവ്രമായ അനുഭവമായിരുന്നു. ആറ്റ്ലീ  തന്നെയാണ്  ചിത്രത്തിന്റെ സംഗീത  സംവിധാനം നിർവഹിച്ചിരിക്കുന്നത്. അംക്സൈറ്റി, പാനിക് അറ്റാക്ക്, ഡിപ്രെഷൻ തുടങ്ങിയ മനഃശാസ്ത്ര വിഷയങ്ങൾ യാഥാർഥ്യത്തിൽ എത്ര സങ്കീർണമായ ചിന്തകളിലൂടെയാണ് കടന്നു പോകുന്നത് എന്ന സത്യത്തെ അഡ്രസ്‌ ചെയ്യുന്നതിലൂടെ   ‘മ്യൂസിക്കൽ ചെയർ’ അതിന്റെ കാലികപ്രസക്തിയും നിലനിര്‍ത്തുന്നുണ്ട്‌.

മെയിൻസ്ട്രീം ടീവി ആപ്പ്  എന്ന ഒറ്റി റി പ്ലാറ്റ്ഫോം വഴി 40 രൂപ ഓൺലൈൻ ടിക്കറ്റ്‌ എടുത്ത് ചിത്രം കാണാവുന്നതാണ്. ചിത്രത്തിന്റെ രണ്ട് മണിക്കൂർ ദൈര്‍ഘ്യം ഒരു പ്രശ്നമായി അനുഭവപ്പെടുന്നുണ്ട്.

Read more: Sufiyum Sujathayum Movie Review: മതത്തിന് മുന്നിൽ പ്രണയം വീണ്ടും തോല്‍ക്കുമ്പോള്‍; ‘സൂഫിയും സുജാതയും’ റിവ്യൂ

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Musical chair malayalam movie review

Next Story
Sufiyum Sujathayum Movie Review: മതത്തിന് മുന്നിൽ പ്രണയം വീണ്ടും തോല്‍ക്കുമ്പോള്‍, ‘സൂഫിയും സുജാതയും’ റിവ്യൂsufiyum sujathayum, sufiyum sujathayum movie review, sufiyum sujathayum review, sufiyum sujathayum download, sufiyum sujathayum full movie, sufiyum sujathayum online, sufiyum sujathayum full movie free download, sufiyum sujathayum full movie online, sufiyum sujathayum songs, sufiyum sujathayum telegram, sufiyum sujathayum tamilrockers, സൂഫിയും സുജാതയും, സൂഫിയും സുജാതയും റിവ്യൂ
The moderation of comments is automated and not cleared manually by malayalam.indianexpress.com