Latest News

Mariyam Vannu Vilakkoothi Review: തമാശയുടെ മാരത്തോൺ: മറിയം വന്നു വിളക്കൂതി റിവ്യൂ

Mariyam Vannu Vilakkoothi Review and Rating: ആദ്യത്തെ സിനിമയിൽ തന്നെ പ്രേക്ഷകനെ കയ്യിലെടുക്കാൻ സാധിച്ചു എന്നതിൽ സംവിധായകന് അഭിമാനിക്കാം. മികച്ച കഥാസന്ദർഭങ്ങളും ഛായാഗ്രഹണമികവും എടുത്തു പറയേണ്ടതാണ്

Mariyam Vannu Vilakkoothi review, Mariyam Vannu Vilakkoothi review, Mariyam Vannu Vilakkoothi review rating, Mariyam Vannu Vilakkoothi review live audience, Mariyam Vannu Vilakkoothi movie review, Mariyam Vannu Vilakkoothi movie release date, Mariyam Vannu Vilakkoothi movie ratings, Mariyam Vannu Vilakkoothi critic reviews, Basil Joseph, Althaf Salim, Siju Wilson, Baiju, Jenith Kachappilly, Arun Padathu, മറിയം വന്നു വിളക്കൂതി, മറിയം വന്നു വിളക്കൂതി റിവ്യൂ

Mariyam Vannu Vilakkoothi Review & Rating: ഒരു ഫുൾ ടൈം എന്റർടൈനറാണ് ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന ‘മറിയം വന്ന് വിളക്കൂതി.’ സൗഹൃദത്തിന്റെ രസങ്ങളും ആഘോഷങ്ങളും പ്രമേയമാക്കിയ കഥയില്‍ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവർക്കൊപ്പം മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സേതുലക്ഷ്മി ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

 

പിറന്നാൾ ആഘോഷത്തിനു വേണ്ടി ബാല്യകാല സുഹൃത്തുക്കൾ ഒരു വാടക വീട്ടിൽ ഒത്തു കൂടുന്നതും അതിനെ തുടർന്നുണ്ടാകുന്ന അനേകം സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു മുഴുനീള രാത്രിയുടെ അനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഉമ്മൻ, ബാലു, അഡ്ഡു എന്നിവര്‍ ജോലി ചെയ്യുന്നത് ഒരുമിച്ചാണ്.. വളരെക്കാലങ്ങൾക്കു ശേഷം അവരുടെ ബാല്യകാല സുഹൃത്തായ റോണി മൂന്നു സുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. അലമ്പുകളുടെ രാജാവായ റോണി യിൽ നിന്നാണ് ആ ഒരു രാത്രിയുടെ കഥ തുടങ്ങുന്നത്.

‘നേര’ത്തിലെയും ‘പ്രേമ’ത്തിലെയും അഭിനയത്തിലൂടെ ശ്രദ്ധേയരായ സിജോ വിത്സനും, അൽത്താഫും, കൂടാതെ സംവിധായകരായ സിദ്ധാർഥ് ശിവ, ബേസിൽ ജോസഫ് എന്നിവരും സിനിമയിൽ കടന്നു വരുന്നുണ്ട്. ‘ബോയിങ് ബോയിങ്’ലെ സുകുമാരിയുടെ കഥാപാത്രത്തിന്റെ ഓര്‍മ്മയുണ്ടാക്കുന്ന വേഷമാണ് മിസ്ട്രസ്സ് മറിയാമ്മയുടെ കഥാപാത്രത്തിനു വേണ്ടി സേതുലക്ഷ്മി കാഴ്ച വയ്ക്കുന്നത് എന്നതാണ് സിനിമയിൽ എടുത്തു പറയേണ്ടുന്ന ഒരു നിരീക്ഷണം. ഹ്യൂമറിന്റെയും സസ്പെൻസിന്റെയും വ്യതസ്തമായ ഈ ചേരുവ സാധാരണ പ്രേക്ഷകനെ നിരാശപ്പെടുത്തില്ല.

Mariyam Vannu Vilakkoothi review, Mariyam Vannu Vilakkoothi review, Mariyam Vannu Vilakkoothi review rating, Mariyam Vannu Vilakkoothi review live audience, Mariyam Vannu Vilakkoothi movie review, Mariyam Vannu Vilakkoothi movie release date, Mariyam Vannu Vilakkoothi movie ratings, Mariyam Vannu Vilakkoothi critic reviews, Basil Joseph, Althaf Salim, Siju Wilson, Baiju, Jenith Kachappilly, Arun Padathu, മറിയം വന്നു വിളക്കൂതി, മറിയം വന്നു വിളക്കൂതി റിവ്യൂ

Mariyam Vannu Vilakkoothi Movie Review

കേരളത്തിലെ കുട്ടികൾ കളിക്കുന്ന ലളിതമായ ഒരു കളിയാണ് ‘അത്തള പിത്തള തവളാച്ചി.’ വട്ടത്തിൽ ഇരുന്നു കൊണ്ട് രണ്ടു കൈകളും മുന്നിൽ തുറന്നു കമഴ്ത്തി വച്ചാണ് ഈ കളി ആരംഭിക്കുന്നത്. ‘അത്തള പിത്തള തവളാച്ചി’ എന്ന പാട്ട് താളത്തിൽ എണ്ണി ഓരോ കൈകളേയും പുറത്താക്കി, അവസാനം അവശേഷിക്കുന്ന കൈയുടെ ഉടമയെ വിജയിയാക്കുകയാണ് ഇതിലെ കളി രീതി.

എൺപതുകളിൽ മലയാള സിനിമ പരമ്പരാഗത സങ്കൽപ്പങ്ങളിൽ നിന്നും വഴിമാറി പെട്ടന്ന് പുതിയ മേഖലകൾ തേടിയപ്പോൾ യുവ കേന്ദ്രീകൃതമായ ഒരു വാണിജ്യ സിനിമാ സംസ്കാരം കേരളത്തിൽ രൂപപ്പെട്ടിരുന്നു.മോഹൻലാലും മുകേഷും അടക്കമുള്ള അഭിനേതാക്കൾ ഹ്യൂമറിന്റെ കാമ്പിൽ പ്രണയവും ത്രില്ലറും ഒക്കെ കുത്തി നിറച്ച കഥകളിൽ തകർത്തഭിനയിച്ചു. അതിന്റെ തുടർച്ചയാണ് പുതുകാല സിനിമയും അതിന്റെ സങ്കൽപ്പവും. അത് കൊണ്ട് തന്നെ ഹ്യൂമറിന്റെ സാന്നിധ്യത്തെ പിന്നീട് ഒരു കാലത്തും മലയാള സിനിമ തള്ളിയില്ല. ‘മറിയം വന്നു വിളക്കൂതി’യിൽ എത്തി നിൽക്കുന്ന ഈ സിനിമാ സംസ്കാരം ഗൗരവമില്ലാത്ത ഒരു ആസ്വാദനവൃന്ദത്തെ സന്തോഷിപ്പിക്കാൻ പോന്നതാണ്. മനുഷ്യനെ ചിന്തിപ്പിക്കുന്നതിനല്ല, സന്തോഷം നൽകുന്നതിനാണ് ഈ സിനിമകൾ സഹായിക്കുന്നത്.

തമാശയുടെ ഒരു മാരത്തോൺ എന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ത്രില്ലറിന്റെ സ്വഭാവം ഉണ്ടെങ്കിലും പൂർണമായും ഒരു ത്രില്ലറായി മാറുന്നില്ല എന്നതാണ് ‘മറിയം വന്നു വിളക്കൂതി’യുടെ ഒരു പ്രത്യേകത. ഹോളിവുഡ് കൊറിയൻ ചലച്ചിത്രങ്ങളെ ചിലപ്പോഴെങ്കിലും അനുഭവിപ്പിക്കുമ്പോഴും എണ്‍പതുകളിലെ മലയാള സിനിമാ കഥാ പരിസരങ്ങളെയും അതാവർത്തിപ്പിക്കുന്നോ എന്നു സംശയം തോന്നിയേക്കാം.

ആദ്യത്തെ സിനിമയിൽ തന്നെ പ്രേക്ഷകനെ കയ്യിലെടുക്കാൻ സാധിച്ചു എന്നതിൽ സംവിധായകന് അഭിമാനിക്കാം. മികച്ച കഥാസന്ദർഭങ്ങളും ഛായാഗ്രഹണമികവും എടുത്തു പറയേണ്ടതാണ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ സൂക്ഷ്മത പാലിക്കപ്പെട്ടപ്പോൾ അനുയോജ്യരായ അഭിനേതാക്കളുടെ മികച്ച പ്രകടനം സിനിമയെ ശ്രദ്ധേയമാക്കുന്നുണ്ട്. രണ്ടു മണിക്കൂറിനടുത്താണ് സിനിമയുടെ ദൈർഘ്യം.

ആർ കെ മീഡിയയുടെ കീഴിൽ രാജേഷ് അഗസ്റ്റിൻ നിർമിച്ച ചിത്രത്തിലെ ഗാനങ്ങളും സംഗീതവും പ്രേക്ഷകനെ രസിപ്പിക്കും എന്നതിൽ തർക്കമില്ല. സിനോജ് പി അയ്യപ്പന്റെ ഛായാഗ്രഹണമികവും വസീം മുരളിയുടെ സംഗീതവും ‘മറിയം വന്നു വിളക്കൂതി’യെ ഒരു മികച്ച തിയേറ്റര്‍ അനുഭവമാക്കുമെന്നതിൽ തർക്കമില്ല.

Read Here: ഒരേ ദിവസം മൂന്ന് സിനിമകൾ: ഇന്ന് അപ്പുവിന്റെ ദിനം

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Mariyam vannu vilakkoothi movie review rating

Next Story
The Kung Fu Master Movie Review: മഞ്ഞു പൊതിഞ്ഞ താഴ്‌വരയിലെ ഇടി പൂരം; ‘ദി കുങ് ഫു മാസ്റ്റർ’ റിവ്യൂthe kung fu master, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com