Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

Maniyarayile Ashokan Review Rating: രസികൻ കഥ, ബോറടിപ്പിക്കാത്ത സിനിമ: ‘മണിയറയിലെ അശോകൻ’ റിവ്യൂ

Maniyarayile Ashokan Review & Rating: ശരാശരി മലയാളി യുവാവിന്റെ കോംപ്ലക്‌സുകളും സംശയങ്ങളും വിവാഹ ജീവിതത്തെപ്പറ്റിയുള്ള ആകാംഷയും ചേർത്തു മെനഞ്ഞുണ്ടാക്കിയ ഒരു രസികൻ കഥ

Maniyarayile Ashokan, Maniyarayile Ashokan movie review, Maniyarayile Ashokan review, Maniyarayile Ashokan download, Maniyarayile Ashokan full movie, Maniyarayile Ashokan online, Maniyarayile Ashokan full movie free download, Maniyarayile Ashokan full movie online, Maniyarayile Ashokan songs, Maniyarayile Ashokan telegram, Maniyarayile Ashokan tamilrockers, മണിയറയിലെ അശോകന്‍, മണിയറയിലെ അശോകന്‍ റിവ്യൂ
  • Maniyarayile Ashokan movie cast: Jacob Gregory, Anupama Parameswaran, Krishna Sankar, Shine Tom Chacko, Anu Sithara, Sunny Wayne, Onima Kashyap, Sudheesh, Sreelakshmi, Vijayaraghavan, Shritha Sivadas, Dulquer Salmaan, Al Sabith, Kunchan, Nayana Elza
  • Maniyarayile Ashokan movie director: Shamzu Zayba
  • Maniyarayile Ashokan movie rating: ★★★☆☆

പതിവിനു വിപരീതമായി ഈ ഓണക്കാലത്ത് തിയേറ്ററുകളില്‍ ഓണച്ചിത്രങ്ങളുടെ റിലീസിങ്ങില്ല. ആളും ആരവവുമില്ലാതെ സിനിമാ മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ആശ്വാസം പകരുന്നതാണ് മലയാള ചലച്ചിത്രങ്ങളുടെ ഓണ്‍ലൈന്‍ റിലീസിങ്ങുകള്‍. ആഗോള പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സില്‍ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമ എന്ന പേര് ഇനി ‘മണിയറയിലെ അശോകന്’ സ്വന്തം.

വേഫറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയുമാണ് ചിത്രം നിര്‍മിച്ചത് എന്നാണ് ഏറ്റവും ശ്രദ്ധേയം.

പുതുമുഖ സംവിധായകന്‍ ഷംസു സായ്ബയാണ് മണിയറയിലെ അശോകന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുനത്. തിരക്കഥ വിനീത് കൃഷ്ണനും. ചായാഗ്രഹണം സജാദ് കാക്കുവും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും നിര്‍വഹിച്ചിരിക്കുന്നു. ശ്രീഹരി കെ നായരുടേതാണ് സംഗീതം.

ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗ്രിഗറിയാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരന്‍ നായികാകഥാപാത്രത്തെ ശ്രദ്ധേയമാക്കുന്നു.

മലയാള സിനിമയിലെ ഒരു നീണ്ട നിരതന്നെ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്,‌ നയന അങ്ങനെ പോകുന്നു താര നിര. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ഇടക്ക് ദുല്‍ഖറും അനുസിത്താരയും അതിഥി വേഷങ്ങളില്‍ എത്തുന്നു എന്നതാണ് മണിയറയിലെ അശോകനിലെ പ്രത്യേകതകളില്‍ ഒന്ന്.

കേരളത്തിലെ തനി നാട്ടിന്‍ പുറങ്ങളില്‍ ഒന്നില്‍ നടക്കുന്ന കഥയാണ് സിനിമയുടെ കഥക്ക് ആധാരം. ഒരു സാധാമനുഷ്യന്‍റെ ജീവിതവും പ്രണയവും നിഷ്കളങ്കതയുമെല്ലാം ഒത്തുചേര്‍ന്നു പോകുന്ന ഒരു ഫീല്‍ ഗുഡ് അനുഭവമാണ് മണിയറയിലെ അശോകന്‍റെ കഥ പ്രേക്ഷകനു നല്‍കുന്നത്.

കോമഡിക്കും കഥക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തിലെ ഹരിശങ്കര്‍ ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ ഹിറ്റാണ്. ദുൽക്കറും ഗ്രിഗറിയും ചേർന്നു പാടുന്ന ഒരു പാട്ട് ചിത്രത്തിൽ ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ഒരു വില്ലേജ് ഓഫീസ് ക്ലാർക്കായ അശോകന്റെ ജീവിതത്തിലെ ചെറിയ പ്രതീക്ഷകളും സ്വപ്‍നങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. താരതമ്യേന ഉയരം കുറഞ്ഞ, മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ചേർന്ന ഒരാളല്ല അശോകൻ… അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്ത്രീകളും സുഹൃത്തുക്കളും കുടുംബവും തന്റെ ചുറ്റും സൃഷ്ടിക്കുന്ന അപകർഷതയുടെ ഒരു ലോകത്തെ അയാൾ അറിയുന്നുണ്ട്. സ്വയം അതിൽ നിന്നും രക്ഷനേടാൻ അയാൾ ഉടനീളം ശ്രമിക്കുന്നു. അയാളുടെ അച്ഛനും അമ്മയും മകനെപ്പറ്റി തങ്ങൾക്കുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും പലപ്പോഴും പങ്കു വയ്ക്കുന്നുണ്ട്.

സാധാരണ മലയാളി സമൂഹത്തിൽ നിലനിൽക്കുന്ന പൊള്ളത്തരങ്ങളെ യും വിവാഹ വിപണിയേയും ആഴത്തിൽ ആക്ഷേപ ഹാസ്യത്തിലൂടെ ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഇതുവരെ ഹാസ്യ വേഷങ്ങൾ മാത്രം ചെയ്തു പരിചയിച്ച ഗ്രിഗറിക്ക് തന്റെ വേഷത്തെ അസാമാന്യമായ കയ്യടക്കത്തോടെ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ഗ്രിഗറിയുടെ കരിയറിലെ ഒരു ബ്രേക്ക് ത്രൂ എന്ന് വിശേഷിപ്പിക്കപ്പെടാൻ സാധ്യതയുള്ള വേഷമാണ് അശോകനിലൂടെ അയാൾക്ക് ലഭിച്ചത്.

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന അനുപമ പരമേശ്വരനും മികച്ച അഭിനയം കാഴ്ച്ചവെക്കുന്നു…

അശോകന്റെ അച്ഛനായി വേഷമിട്ട വിജയ രാഘവനും ശ്രദ്ധേയമായ കഥാപാത്രമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഓണ ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുന്ന ചിത്രങ്ങളുടെ പട്ടികയിൽ മണിയറയിലെ അശോകനും എത്തുമെന്ന് തീർച്ചയാണ്.

ചിത്രത്തിൽ എടുത്തു പറയേണ്ടുന്ന മറ്റൊരു സംഗതി ഛായാഗ്രഹണമികവാണ്… പച്ചപ്പു നിറഞ്ഞ കേരള ഗ്രാമത്തെ മനോഹരമായി ക്യാമറയിൽ പകർത്താൻ ഛായാഗ്രഹകനു കഴിഞ്ഞു.
പുതുമുഖ സംവിധായകനാണെങ്കിലും ഷംസു സായ്‌ബ ആദ്യ സിനിമ തന്നെ ശ്രദ്ധേയമായ രീതിയിൽ കൈകാര്യം ചെയ്തത് മലയാള സിനിമയിൽ അദ്ദേഹത്തിനുള്ള വഴി തുറക്കുമെന്ന് പ്രതീക്ഷിക്കാം.

ഒരു ബിഗ് ബജറ്റ് സിനിമയുടെ വലിയ പ്ലാറ്റ് ഫോമിൽ നിന്നും വ്യത്യസ്തമായി ചെറിയ കഥയിലൂടെ ഒരു പരീക്ഷണ സിനിമയുടെ ചേരുവകൾ ചേർത്തു നിർമിച്ച മണിയറയിലെ അശോകനിലെ കഥാ പാത്രങ്ങൾക്കും മലയാള സിനിമ സാധ്യതകൾ തുറന്നിടുന്നുണ്ട്.

ആകെ മൊത്തത്തിൽ സിനിമ ഒരു ശരാശരി മലയാളി യുവാവിന്റെ കോംപ്ലക്‌സുകളും സംശയങ്ങളും വിവാഹ ജീവിതത്തെപ്പറ്റിയുള്ള ആകാംക്ഷയും ചേർത്തു മെനഞ്ഞുണ്ടാക്കിയ ഒരു രസികൻ കഥയായി ആസ്വദിക്കാൻ കഴിയും. ഒട്ടും ബോറടിപ്പിക്കില്ല എന്നു തീർച്ച.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Maniyarayile ashokan movie review rating

Next Story
Dil Bechara Review Sushant Singh Rajput Hotstar Release: സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം ദിൽ ബെച്ചാര ഇന്ന് റിലീസ്dil bechara, dil bechara movie review, dil bechara release time, dil bechara review, sushant singh rajput, dil bechara imdb
The moderation of comments is automated and not cleared manually by malayalam.indianexpress.com