Mammootty Ganagandharvan Release: സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ‘ഗാനഗന്ധര്‍വ്വന്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തും. രമേശ്‌ പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു ഗായകന്റെ വേഷത്തില്‍ ആണ് എത്തുന്നത്‌.

ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ‘ഗാനഗന്ധർവ്വനി’ൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക.

Read Here: Ganagandharvan Movie Review: താരപരിവേഷമില്ലാതെ മമ്മൂട്ടി; ഗാനഗന്ധർവ്വൻ റിവ്യൂ

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്.

Read More: ഇതേതാ ഈ യൂത്തൻ? ‘ഗാനഗന്ധർവ്വൻ’ മമ്മൂട്ടിയെ കണ്ട് ഞെട്ടി ആരാധകർ

നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധായകനായത് ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെയായിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളായെത്തിയ സിനിമയില്‍ ഗംഭീരമായ മേക്കോവറിലാണ് ജയറാം എത്തിയത്. അനുശ്രീ, ധര്‍മജന്‍, സലിം കുമാര്‍, കുഞ്ചന്‍ എന്നിവരും ചിത്രത്തില്‍ അണിനിരന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ‘പഞ്ചവര്‍ണ്ണതത്ത’യുടെ നിര്‍മ്മാതാവ് മണിയന്‍ പിള്ള രാജുവായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook