Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

Mamangam Review: പാടിപ്പതിഞ്ഞ കഥകൾക്കു പിന്നിലെ കാണാക്കാഴ്ചകളുമായി ‘മാമാങ്കം’; റിവ്യൂ

Mamangam Movie Review: തികഞ്ഞ യോദ്ധാവായി പോരാടുന്ന അതേ മമ്മൂട്ടി തന്നെയാണ്, സ്ത്രൈണഭാവത്തോടെ സ്ത്രീകൾക്കൊപ്പം അവരിലൊരാളെന്ന പോലെ നടന്നുനീങ്ങുന്നതും. കണ്ണിൽ ഒരു മറയും അതിനു പിറകിലൊരു കനൽക്കഥയും ഒളിപ്പിച്ചുവച്ച സ്ത്രൈണതയുള്ള മമ്മൂട്ടി ഇതുവരെ കാണാത്തൊരു കാഴ്ചയാണ് സമ്മാനിക്കുക

മാമാങ്കം റിവ്യൂ, mamangam, mamangam movie review, mamangam review, mamangam audience review, mamangam public review, mamangam critics review, mamangam public reactions, mamangam celeb review, mamangam movie, mammootty, prachi tehlan, iniya, anu sithara, unni mukundan, malayalam movies, malayalam cinema, entertainment news, mamangam rating,

Mamangam Detailed Review: വള്ളുവനാടിന്റെ ചരിത്രത്തിലെ രക്തക്കറ പുരണ്ട ഒരേടാണ് മാമാങ്കം. കുടിപ്പകയുടെയും ധീരതയുടെയും ദേശാഭിമാനത്തിന്റെയും വീറും വീര്യവും നിറഞ്ഞ മാമാങ്ക മഹോത്സവത്തിന് സാക്ഷിയാവാൻ ലോകരാജ്യങ്ങൾ ഒരുകാലത്ത് കേരളത്തിലേക്ക് ഒഴുകിയെത്തി. പാണന്മാരുടെ പാട്ടുകളിൽ, ചാവേർ തറയിൽ ജീവൻവെടിഞ്ഞ യോദ്ധാക്കൾ വീരന്മാരായി പാടി പുകഴ്ത്തപ്പെട്ടു. എന്നാൽ, പുകഴ്‌പെറ്റ  കുടിപ്പകയുടെയും പ്രതികാരാഗ്നിയുടെയും പിറകിൽ കുഴിച്ചുമൂടപ്പെട്ട നഷ്ടങ്ങളുടെയും തീരാവേദനകളുടെയും കഥകൾ അധികമാരും പറഞ്ഞില്ല. പാണന്മാരുടെ പാട്ടുകളിൽ പോലും പതിയാതെ പോയ നഷ്ടങ്ങളും യുദ്ധത്തിന്റെ നിരർത്ഥകതയുമെല്ലാം കാണിച്ചു തരികയാണ് ‘മാമാങ്കം’ എന്ന ചിത്രം.

പാടിപ്പഴകി നിറം കെട്ടുപോയ മാമാങ്കകഥകളിലേക്ക് വെളിച്ചം വീശിക്കൊണ്ടാണ് ‘മാമാങ്കം’ ആരംഭിക്കുന്നത്. സംവിധായകൻ രഞ്ജിത്തിന്റെ ശബ്ദാവതരണത്തോടെ തുടങ്ങുന്ന ചിത്രം സാമൂതിരിയും വള്ളുവനാടും തമ്മിലുള്ള കുടിപ്പകയുടെ ചരിത്രം ഓർമിപ്പിക്കുന്നു. വള്ളുവനാടിന്റെ രക്ഷാധികാരിയായ വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി  മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്കത്തട്ട് രക്തപങ്കിലമാവുന്നത്.

ചിത്രത്തിലേക്ക് വരുമ്പോൾ, വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയായ മാമാങ്കത്തിനിടെ ചാവേർ തറയിൽനിന്ന് ഒരു ചാവേർ മാത്രം ജീവനോടെ രക്ഷപ്പെടുന്നു, ചന്ദ്രോത്ത് വലിയ പണിക്കർ (മമ്മൂട്ടി). എന്നാൽ മാമാങ്കത്തറയിൽ മരണം വരിക്കുന്നത് ധീരതയായി കാണുന്ന വള്ളുവനാട്ടുകാർക്ക് അതോടെ ചന്ദ്രോത്ത് പണിക്കർ അപമാനമായി തീരുന്നു.

24 വർഷത്തിനുശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇളംതലമുറക്കാരായ ചന്തുവും അനന്തരവൻ പന്ത്രണ്ടുവയസ്സുകാരൻ ചന്തുണ്ണിയും സാമൂതിരിയുടെ തലയറുക്കാനായി ഇറങ്ങുകയാണ്. ‘മരിച്ചു കൊണ്ടായാലും വേണ്ടിയില്ല, മാമാങ്കത്തറയിൽ ജയിക്കൂ’ എന്ന അനുഗ്രഹാശിസുകളോടെയാണ് വള്ളുവനാട്ടിലെ അമ്മമാർ അവരെ യാത്രയാക്കുന്നത്.

തന്നോടുള്ള ചാവേറുകളുടെ തീരാപ്പകയെക്കുറിച്ച് ബോധ്യമുള്ള സാമൂതിരി പതിവുപോലെ, ചാവേറുകൾ കോഴിക്കോടിന്റെ അതിർത്തി കടന്നുവരാതിരിക്കാൻ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂതിരിയുടെ വിശ്വസ്തനും പരദേശി വ്യാപാരിയുമായ സമർ കോയയ്ക്കാണ് ഇതിന്റെ ചുമതല. എന്നാൽ, ആട്ടക്കാരി ഉണ്ണിമായയുടെ കൂത്തുമാളികയിൽ സമർ കോയ കൊല്ലപ്പെടുകയാണ്.

ഘ്രാണശേഷിയുള്ള തലചെന്നൂർ (സിദ്ദിഖ്) സമർ കോയയുടെ കൊലയാളികളെ തേടി കൂത്തുമാളികയിൽ എത്തുന്നു. ഒരു ഭാഗത്ത് സാമൂതിരിയെ കൊല്ലുക​യെന്ന ലക്ഷ്യത്തോടെയുള്ള ചാവേറുകളുടെ യാത്ര, മറുഭാഗത്ത് സമർ കോയയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കൽ. സമാന്തരമായി പോകുന്ന ഈ രണ്ടു കഥാമുഹൂർത്തങ്ങളാണ്​ ആദ്യപകുതിയെ ഉദ്വേഗഭരിതമാക്കുന്നത്.

തലചെന്നൂരിന്റെ അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം കഥയിലേക്ക് ചില പുതിയ മുഖങ്ങൾ കൂടി രംഗപ്രവേശനം ചെയ്യുകയാണ്. കളരിപരമ്പര ദൈവങ്ങളെ ചതിച്ചു ചാടിപ്പോയവന്നെന്നും കുലദ്രോഹിയെന്നും മുദ്ര കുത്തപ്പെട്ട, പിന്നീടൊരിക്കലും വള്ളുവനാട്ടിൽ കാല് കുത്തിയിട്ടില്ലാത്ത ചന്ദ്രോത്തെ വലിയ പണിക്കരിലേക്കാണ് രണ്ടാം പകുതിയുടെ ഫോക്കസ്.

സാമൂതിരിയുടെ നിലപാട് തറ ലക്ഷ്യമാക്കിയുള്ള ചന്തുവിന്റെയും ചന്തുണ്ണിയുടെയും യാത്രക്ക് വള്ളുവനാട്ടിലെ അമ്മമാർക്കൊപ്പം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുണ്ട്. കടലിന്റെയും കരയുടെയും നിയമം തെറ്റിച്ച സാമൂതിരിയോടുള്ള പകയോടെ ജാതിഭേദമന്യേ പോക്കറും മകൻ മോയിനുമെല്ലാം ചന്തുവിനും ചന്തുണ്ണിയ്ക്കും തുണയാവുന്നുണ്ട്. ഒരു നിയോഗം പോലെ, അവർക്ക് ദിശ കാണിക്കാനായി ചരിത്രത്തിൽ ആദ്യമായി ചാവേർ തറ കണ്ട് ജീവനോടെ മടങ്ങിയെത്തിയ ചന്ദ്രോത്ത് പണിക്കരുമെത്തുന്നതോടെ ‘മാമാങ്ക’ത്തിന്റെ വീറേറുകയാണ്.

mamangam, Mamangam release, Maamankam, mamangam photos, Mamangam location photos, മാമാങ്കം, Mammootty, മമ്മൂട്ടി, Mammootty Fans, മമ്മൂട്ടി ഫാൻ, IE Malayalam, ഐഇ മലയാളം

പോരാട്ടവീര്യം മാത്രമല്ല ‘മാമാങ്കം’. പ്രിയപ്പെട്ടവർ ചാവേറുകളായി അകാലത്തിൽ യാത്ര പറയുമ്പോൾ ഒറ്റയ്ക്കായി പോവുന്ന​ വള്ളുവനാട്ടിലെ സ്ത്രീകളുടെ വേദനയും സഹനവും അധികാരശക്തികളുടെ ചതിപ്രയോഗങ്ങളിൽ ഇടറുന്ന ചാവേറിന്റെ ആത്മസംഘർഷങ്ങളുമെല്ലാം ‘മാമാങ്ക’ത്തിൽ തെളിഞ്ഞുകാണാം.

ആത്മസംഘർഷങ്ങളിലൂടെ കടന്നുപോവുന്ന ചന്ദ്രോത്ത് വലിയ പണിക്കർ എന്ന ‘പരാജയപ്പെട്ട’ ചാവേർ ഒരു വശത്ത്, അമ്മയുടെ മുലപ്പാലിനൊപ്പം തന്നെ സിരകളിലേക്ക് പടർന്ന കുടിപ്പകയുടെ ചൂടിൽ വളർന്ന 12 വയസ്സുകാരൻ ചന്തുണ്ണി മറുവശത്ത്- രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രങ്ങളിലൂടെ വലിയൊരു ആശയപ്രപഞ്ചമാണ് ‘മാമാങ്കം’ പ്രേക്ഷകർക്കു മുന്നിൽ തുറന്നിടുന്നത്.

mamangam, Mamangam release, Maamankam, mamangam photos, Mamangam location photos, മാമാങ്കം, Mammootty, മമ്മൂട്ടി, Mammootty Fans, മമ്മൂട്ടി ഫാൻ, IE Malayalam, ഐഇ മലയാളം

അർജുനനെ പോലെ മരക്കൊമ്പിലിരിക്കുന്ന പക്ഷിയുടെ കണ്ണുമാത്രം കാണുന്ന, ലക്ഷ്യബോധമുള്ള കൗമാരക്കാരനാണ് ചന്തുണ്ണി.​ എന്നാൽ ചന്ദ്രോത്ത് പണിക്കർ കാലം സമ്മാനിച്ച അനുഭവങ്ങളാലും തിരിച്ചറിവുകളാലും പതം വന്നൊരു മനുഷ്യനാണ്. മാമാങ്കമെന്ന കുരുതിയുടെ നിരർത്ഥകത അയാൾ തിരിച്ചറിയുന്നുണ്ട്. സാമൂതിരി ഒരാൾ അല്ല, പലരാണെന്നും എല്ലാ അധികാരകേന്ദ്രങ്ങൾക്കും ഒരേ മുഖമാണെന്നും അയാൾക്ക് ബോധ്യമുണ്ട്.

മമ്മൂട്ടിയുടെ പകർന്നാട്ടങ്ങളാണ് ‘മാമാങ്കം’ കാത്തുവച്ച കൗതുകങ്ങളിൽ പ്രധാനം. തികഞ്ഞ യോദ്ധാവായി പോരാടുന്ന അതേ മമ്മൂട്ടി തന്നെയാണ്, സ്ത്രൈണഭാവത്തോടെ സ്ത്രീകൾക്കൊപ്പം അവരിലൊരാളെന്ന പോലെ നടന്നുനീങ്ങുന്ന കുറുപ്പായി മാറുന്നതും. കണ്ണിൽ ഒരു മറയും അതിനു പിറകിലൊരു കനൽക്കഥയും ഒളിപ്പിച്ചുവച്ച സ്ത്രൈണതയുള്ള മമ്മൂട്ടി ഇതുവരെ കാണാത്തൊരു കാഴ്ചയാണ് സമ്മാനിക്കുക. ആയോധനകലകളിൽ അഗ്രഗണ്യനായ യോദ്ധാവായ മമ്മൂട്ടിയെക്കുറിച്ചു പറയുമ്പോൾ, ‘വടക്കൻ വീരഗാഥ’യിലെ ചന്തുവിൽനിന്ന്  ചന്ദ്രോത്ത് പണിക്കറിൽ എത്തുമ്പോൾ വീര്യമൊട്ടും കുറയുന്നില്ല.

mamangam, Mamangam release, Maamankam, mamangam photos, Mamangam location photos, മാമാങ്കം, Mammootty, മമ്മൂട്ടി, Mammootty Fans, മമ്മൂട്ടി ഫാൻ, IE Malayalam, ഐഇ മലയാളം

‘മാമാങ്കം’ കാത്തുവയ്ക്കുന്ന അപ്രതീക്ഷിതമായ മറ്റൊരു സമ്മാനം, മാസ്റ്റർ അച്യുതൻ എന്ന ബാലതാരമാണ്. അസാമാന്യമായ മെയ്‌വഴക്കത്തോടെയും തിളങ്ങുന്ന കണ്ണുകളോടെയും തീക്ഷ്ണമായ നോട്ടത്തോടെയും തിയേറ്ററിനെ ത്രസിപ്പിക്കുന്നുണ്ട് മാസ്റ്റർ അച്യുതന്റെ പെർഫോമൻസ്. സിദ്ദിഖ്, പ്രാചി തെഹ്‌ലാൻ, ഉണ്ണി മുകുന്ദൻ, അനു സിതാര, മാല പാർവതി, കനിഹ, കവിയൂർ പൊന്നമ്മ, വത്സലാമേനോൻ, ഇനിയ, സുദേവ് നായർ, സജിത മഠത്തിൽ, സുരേഷ് കുമാർ, മണികണ്ഠൻ ആചാരി, സുരേഷ് കൃഷ്ണ, മണിക്കുട്ടൻ എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

Read more: രണ്ട് ‘മാമാങ്കം’ കണ്ട കവിയൂർ പൊന്നമ്മ; അന്ന് നസീറിനൊപ്പം ഇന്ന് മമ്മൂട്ടിക്കൊപ്പം

കഥയുടെ കരുത്ത് തന്നെയാണ് ‘മാമാങ്ക’ത്തിനു ജീവൻ നൽകുന്നതെന്നു പറയാം. വെറുമൊരു പോരാട്ടക്കഥയായി ചുരുക്കാതെ, കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളിലേക്കു കൂടി സഞ്ചരിക്കുന്ന തിരക്കഥ ചിത്രത്തെ പ്രേക്ഷകരോട് അടുപ്പിക്കുന്നുണ്ട്.  രാജ്യാന്തര തലത്തിൽ  ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള മികച്ച സാങ്കേതികത്തികവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മിതത്വത്തോടെയാണ് വിഎഫ്എക്സ് നൽകിയിരിക്കുന്നത്.

ചിത്രത്തിനായി ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റുകളും തിരഞ്ഞെടുത്ത ലൊക്കേഷനുകളും ചിത്രത്തിനു മുതൽക്കൂട്ടാവുന്നുണ്ട്. മനോജ് പിള്ളയുടെ ഛായാഗ്രഹണവും രാജാ മുഹമ്മദിന്റെ എഡിറ്റിങ്ങും  ചരിത്രസിനിമയോട് നീതിപുലർത്തുന്ന രീതിയിലുള്ളതാണ്. സഞ്ചിത് ബൽഹാര, അങ്കിത് ബൽഹാര എന്നിവർ പശ്ചാത്തലസംഗീതവും ആസ്വാദ്യകരമാകുന്നുണ്ട്. ചിത്രത്തിൽ കല്ലുകടിയായി തോന്നിയ കാര്യങ്ങളിലൊന്ന്,  ‘മൂക്കുത്തി’ എന്നു തുടങ്ങുന്ന ഗാനമാണ്. പെൺവേഷത്തിലുള്ള മമ്മൂട്ടിയുടെ നൃത്തവും ചിത്രത്തിനോട് യോജിക്കാതെ മുഴച്ചുനിൽക്കുന്നതായി തോന്നി.

ഒരു ന്യൂനതയും എടുത്തുപറയാനില്ലാത്ത, കുറ്റമറ്റ കലാസൃഷ്ടിയൊന്നുമല്ല ‘മാമാങ്കം’. എന്നാൽ, മലയാളത്തിന്റെ പരിമിതമായ ബജറ്റിൽ നിന്നുകൊണ്ടൊരുക്കിയ വലിയ ക്യാൻവാസ് ചിത്രമെന്ന രീതിയിൽ അഭിനന്ദനീയമായൊരു ശ്രമം തന്നെയാണ് ‘മാമാങ്കം’. സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ വൃത്തിയായി ചിത്രം അവതരിപ്പിക്കാൻ സംവിധായകൻ എം പദ്മകുമാറിനും നിർമാതാവ് വേണു കുന്നപ്പിള്ളിയ്ക്കും കഴിഞ്ഞിട്ടുണ്ട്.

Read more: Mamangam Movie Quick Review: കഥയുടെ കരുത്തില്‍ തിളങ്ങുന്ന ‘മാമാങ്കം’

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Mamangam mammootty movie detailed review

Next Story
Mamangam Movie Quick Review: കഥയുടെ കരുത്തില്‍ തിളങ്ങുന്ന ‘മാമാങ്കം’മാമാങ്കം റിവ്യൂ, mamangam, mamangam movie review, mamangam review, mamangam audience review, mamangam public review, mamangam critics review, mamangam public reactions, mamangam celeb review, mamangam movie, mammootty, prachi tehlan, iniya, anu sithara, unni mukundan, malayalam movies, malayalam cinema, entertainment news, mamangam rating,
The moderation of comments is automated and not cleared manually by malayalam.indianexpress.com