scorecardresearch

Karthi ‘Kaithi’ movie review: കൈയ്യടി നേടി കാര്‍ത്തി: ‘കൈദി’ റിവ്യൂ

Karthi Kaithi movie review and rating: ‘കൈദി’ ഒരു സംവിധായകന്റെ ക്യാന്വാസ് ആണ്. ഒരു തരത്തില്‍ ഉള്ള ഇടപെടലുകളും ഇല്ലാതെ തന്റെ ബോധ്യത്തിനു അനുസരിച്ച് ചിത്രം ചെയ്യാന്‍ അദ്ദേഹത്തെ കാര്‍ത്തി അനുവദിച്ചിട്ടുണ്ട് എന്നും വ്യക്തമാണ്

കാര്‍ത്തി, കൈദി, kaithi movie review, kaithi review, kaithi, lokesh kanagaraj, kathi, narain, lokesh kanagaraj kaithi, kaithi star rating, kaithi cast, kaithi release, indian express kaithi review

Karthi Kaithi movie review and rating: കഴിഞ്ഞ വർഷം ‘മാനഗരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ലോകേഷ് കനഗരാജ്. പുറത്തു നിന്ന് വന്നു ഒരു വലിയ മഹാനഗരത്തിൽ ജീവിക്കുന്നവരുടെ, കഥയാണ് ‘മാനഗരം’ പറഞ്ഞത്. അങ്ങനെ നോക്കിയാല്‍ ‘കൈദി’യും ഒരു ‘outsider film’ ആണെന്ന് തന്നെ പറയേണ്ടി വരും. ‘മാനഗരത്തിലെ’ ‘outside-ness’ പകരുന്നത് ഭൗതികമായ കാര്യങ്ങളാണെങ്കില്‍ ‘കൈദി’ ആ അന്യഥാബോധം കഥാപാത്രങ്ങളുടെ മനസ്സില്‍ നിന്നും തന്നെയാണ് ഉടലെടുക്കുന്നത്.

 

നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നവരാണ് ‘കൈദി’യിലെ കഥാപാത്രങ്ങള്‍. വേദനയോ അഭിമാനമോ? കീഴടങ്ങലോ അല്ലെങ്കിൽ പ്രതിരോധിക്കലോ? ആത്മസംരക്ഷണമോ ലോകനന്മയോ? എന്നിങ്ങനെയുള്ള കടുത്ത ചോയ്സസ് ആണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ ഉള്ളത്. ഇതില്‍ തെരഞ്ഞെടുപ്പ് നടത്തുന്നവര്‍ ഭയങ്കരമായ കുറ്റവാളികൾക്കെതിരെ പോരാടാൻ തുനിയുന്നവരല്ല, മറിച്ച് തീര്‍ത്തും സാധാരണക്കാരാണ് എന്നുള്ളതാണ് ചിത്രത്തിന്റെ പ്രത്യേകത.

ബിജോയ്‌ (നരേന്‍) എന്ന സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഒരു വലിയ ഡ്രഗ് മാഫിയയെ വലയിലാക്കുന്നു. എണ്ണൂറു കോടിയോളം ആണ് പിടിച്ചെടുത്ത വസ്തുക്കളുടെ വില. അതിനു പിന്നാലെയുള്ള ചേസ്. രാത്രിയാണ്. അവിടം മുതലാണ് ആക്ഷന്‍ തുടങ്ങുന്നത്. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു ക്ലൈമാക്സ് പോലെയാണ് ചിത്രം ഉരുത്തിരിയുന്നത്. പക്ഷേ ഒട്ടും ലാഗ് തോന്നിപ്പിക്കാതെ, കഥയിലേക്ക് സംവിധായകന്‍ പെട്ടന്ന് തന്നെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നു.

‘കൈദി’ ഒരു സംവിധായകന്റെ ക്യാന്വാസ് ആണ്. ഒരു തരത്തില്‍ ഉള്ള ഇടപെടലുകളും ഇല്ലാതെ തന്റെ ബോധ്യത്തിനു അനുസരിച്ച് ചിത്രം ചെയ്യാന്‍ അദ്ദേഹത്തെ കാര്‍ത്തി അനുവദിച്ചിട്ടുണ്ട് എന്നും വ്യക്തമാണ്. കാര്‍ത്തി എന്ന നടന്റെ സ്റ്റാര്‍ ഇമേജിന് ചേരുന്ന രീതിയില്‍ കഥയെ വളച്ചൊടിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായിട്ടില്ല.

‘കൈദി’യിലൂടെ തമിഴ് സിനിമാ ലോകത്തെ പുതിയ ശബ്ദമായി ഉയര്‍ന്നിരിക്കുകയാണ് ലോകേഷ്. മുഖ്യധാരാ സിനിമ എന്നതിന് വളരെ ഞെരുങ്ങിയ നിര്‍വ്വചനം നല്‍കുന്ന തമിഴ് സിനിമാ ലോകത്ത് ചുരുങ്ങിയ സമയതുനുള്ളില്‍ അത് നേടിയെടുക്ക എന്നത് ശ്രദ്ധേയമാണ്.

Read full review in Indian Express: Kaithi movie review: Karthi’s light and pacy action thriller keeps you engaged

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Karthi kaithi movie review rating