- Kannum Kannum Kollaiyadithaal movie cast: Dulquer Salmaan, Gautham Vasudev Menon, Ritu Varma, Rakshan, Niranjani Ahathian
- Kannum Kannum Kollaiyadithaal movie director: Desingh Periyasamy
- Kannum Kannum Kollaiyadithaal movie cast: 3.5 stars
ദേശിംഗ് പെരിയസാമി സംവിധാനം ചെയ്ത ദുൽഖർ സൽമാന്റെ 25-ാമത്തെ ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ഒരു വിജയചിത്രമാണ്. ചെന്നൈയുടെ ആകാശ കാഴ്ചയോടെയാണ് ചിത്രം ആരംഭിക്കുന്നത്. അപ്ലിക്കേഷൻ ഡവലപ്പർമാരായി നടിക്കുന്ന സൈബർ കോൺ ആർട്ടിസ്റ്റുകൾ ആണ് സിദ്ധാർത്ഥ് (ദുൽഖർ സൽമാൻ), കല്ലിസ് (രക്ഷൻ) എന്നിവര്‍. വേഗത്തിൽ പണം സമ്പാദിക്കുന്നതെങ്ങനെ എന്നതാണ് ഇവരുടെ ജീവിതം കാട്ടിത്തരുന്നത്.
മീരയുമായി (റിതു വർമ്മ) തീവ്രപ്രണയത്തിലാണ് സിദ്ധാർത്ഥ്. ഏതാനും മാസങ്ങൾ അവളെ പിന്തുടർന്ന ശേഷം സിദ്ധാർത്ഥ് ഒരു പാർക്കിൽ മീരയോട് പ്രൊപ്പോസ് ചെയ്യുകയാണു അയാള്‍. മീര ഒരു ബ്യൂട്ടിഷ്യൻ ആണെന്ന് സിദ്ധാർത്ഥ് കരുതുന്നു; എന്നാല്‍ അവൾ അതല്ല. സിദ്ധാർത്ഥിന്റെ യഥാർത്ഥ ഐഡന്റിറ്റിയും മീരയ്ക്ക് അറിയില്ല. എല്ലാ കള്ളക്കളികള്‍ക്കും ഒരു അറുതി വരുത്തി മീരയുമായി സെറ്റില്‍ ചെയ്യാന്‍ സിദ്ധാർത്ഥ് തീരുമാനിക്കുന്നു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സുന്ദരിയായ മീര പക്ഷേ പുറമേ കാണുന്ന ആളല്ല. ഒരു നവാഗത ചലച്ചിത്രകാരൻ എന്ന നിലയിൽ, ദേശിംഗ് പെരിയസാമി ഒരുക്കിയിരിക്കുന്ന പ്രധാന പ്ലോട്ട് ട്വിസ്റ്റുകള്‍ ആകർഷകമാണ്.
കഥയുടെ ആദ്യ പകുതി മന്ദഗതിയിലാണ്. പക്ഷേ രണ്ടാം പകുതി പ്രധാന കഥാപാത്രങ്ങൾ പങ്കിടുന്ന സൗഹൃദത്തിന്റെ നിമിഷങ്ങളാല്‍ വളരെ രസകരമായി തീരുന്നു. ഈ സമയമായപ്പോഴേക്കും മീര ആരാണെന്ന് സിദ്ധാർത്ഥ് മനസ്സിലാക്കുന്നു. മീരയുടെ ‘ആന്റിക്സ്’ അയാൾക്ക് പരിചിതമാകുന്നുമുണ്ട്. ഈ ഘട്ടത്തിലാണ് റിതു വർമ്മയുടെ കഥാപാത്രം മറ്റൊരു മാനത്തില്‍ എത്തുന്നത്. ഇന്റെര്വല് കഴിഞ്ഞ നേരത്ത്, അത്തരമൊരു ട്വിസ്റ്റ് പ്രേക്ഷകന് പ്രതീക്ഷിക്കില്ല. ഫോക്കസ്ഡ് ആയ ഒരു ആഖ്യാനത്തിന്റെ ഉദാഹരണമാണിത്. ഒരു പ്രേക്ഷകനെന്ന സിനിമ ഇങ്ങനെയായിരിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ സിനിമ മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി മാറാന്‍ സാധ്യതയുള്ള ഒരു തിരക്കഥയെ സംവിധായകന് കൈയ്യടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.

റിവ്യൂ പൂര്‍ണ്ണമായി വായിക്കാം: Kannum Kannum Kollaiyadithaal review: An easy, fun watch