scorecardresearch
Latest News

Kanakam Kamini Kalaham Review: പൊട്ടിച്ചിരിപ്പിക്കാൻ മാത്രമില്ല, എന്നാൽ നിരാശപ്പെടുത്തില്ല; ‘ക.കാ.ക’ റിവ്യൂ

Kanakam Kamini Kalaham Release Review & Rating: അബ്‌സേർഡ് ഹ്യൂമറിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് നിരവധി നർമ്മമുഹൂർത്തങ്ങൾ സമ്മാനിക്കുന്നതാണ്

RatingRatingRatingRatingRating
Kanakam Kamini Kalaham review, Kanakam Kamini Kalaham rating, Kanakam Kamini Kalaham movie review, Kanakam Kamini Kalaham film review, കനകം കാമിനി കലഹം റിവ്യൂ, ie malayalam ഐഇ മലയാളം

Kanakam Kamini Kalaham Nivin Pauly Grace Antony Malayalam Movie Review & Rating: കോവിഡ് കാരണം മാസങ്ങളോളം അടച്ചിട്ട കേരളത്തിലെ തിയേറ്ററുകൾ ബിഗ് റിലീസുകൾ കൊണ്ട് വീണ്ടും സജീവമാകുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’ ആദ്യത്തെ വന്‍ റിലീസായി ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രവും ഓ ടി ടിയില്‍ നിന്നും മാറി തിയേറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. വലുതും ചെറുതുമായ തിയേറ്റര്‍ ലൈന്‍ അപ്പ്‌ വേറെയുമുണ്ട്.

Read more: Kurup Malayalam Movie Review & Rating: കൈയ്യടക്കത്തോടെ ദുൽഖർ, കത്തിക്കയറി ഇന്ദ്രനും ഷൈനും; ‘കുറുപ്പ്’ റിവ്യൂ

അതിനിടയിലാണ് ഓടിടി റിലീസായി ‘കനകം കാമിനി കലഹം’ (ക.കാ.ക) പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട് ക.കാ.ക. അബ്‌സേർഡ് ഹ്യൂമറിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് നിരവധി നർമ്മമുഹൂർത്തങ്ങൾ സമ്മാനിക്കുന്നതാണ്.

‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്‌ഥാന പുരസ്കാരം നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രമാണിത്. അതു കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ സംവിധായകന് ഏറെക്കുറെ സാധിച്ചിട്ടുമുണ്ട്.

Kanakam Kamini Kalaham Nivin Pauly Grace Antony Malayalam Movie Review & Rating:

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പവിത്രനെയും മുൻപ് സീരിയൽ നടിയായിരുന്ന അയാളുടെ ഭാര്യ ഹരിപ്രിയയെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തിനു വളഞ്ഞ വഴിയിലൂടെ പവിത്രൻ പരിഹാരം കണ്ടെത്തുന്നതും അത് പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ അതിൽ നിന്നും താത്കാലിക രക്ഷയ്ക്ക് മുന്നാറിലേക്ക് യാത്ര ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ആദ്യ ഭാഗം. അവിടെ അവർ താമസിക്കുന്ന ‘ഹിൽ ടോപ്’ ഹോട്ടലിൽ വെച്ചു മോഷണത്തിനിരയാകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് തുടർന്ന് ചിത്രം പറയുന്നത്.

നിവിൻ പോളിയാണ് ജൂനിയർ ആർട്ടിസ്റ്റായ പവിത്രനായി എത്തുന്നത്. ഭാര്യയെ സ്നേഹിക്കുന്ന എന്നാൽ റൊമാന്റിക് അല്ലാത്ത, തന്റെ കള്ളത്തരം പിടിക്കപ്പെടാതിരിക്കാൻ പെടാപ്പാടുപ്പെടുന്ന, ജൂനിയർ ആർട്ടിസ്റ്റ് ആണെങ്കിലും വിവാദങ്ങളും മറ്റും പേടിക്കുന്ന പവിത്രനെ തെറ്റില്ലാതെ അവതരിപ്പിക്കാൻ നിവിന് സാധിച്ചിട്ടുണ്ട്. ഹരിപ്രിയ ആയി എത്തിയ ഗ്രെയ്സ് ആന്റണി തനിക്ക് ലഭിച്ച കഥാപാത്രത്തെ മനോഹരമാക്കി. ‘ഹലാൽ ലൗ സ്റ്റോറി’യിലും ‘കുമ്പളങ്ങി നൈറ്റ്സി’ലും ഭാര്യ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഗ്രെയ്സിന് ഈ ചിത്രത്തിലും കോമഡി രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ഒരേ പോലെ മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട്.

സുധീഷ്, വിനയ് ഫോർട്ട്, ജോയ് മാത്യു, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്. ടെലിവിഷൻ ഷോകളിലൂടെ പരിചിതനായ സുധീർ പറവൂർ, രാജേഷ് മാധവൻ, ശിവദാസൻ കണ്ണൂർ, വിൻസി അലോഷ്യസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ മനാഫ് എന്ന കഥാപാത്രമായി എത്തിയ രാജേഷ് പ്രേക്ഷകരുടെ ഇഷ്ട്ടം കവരുന്നുണ്ട്.

Kanakam Kamini Kalaham review, Kanakam Kamini Kalaham rating, Kanakam Kamini Kalaham movie review, Kanakam Kamini Kalaham film review, കനകം കാമിനി കലഹം റിവ്യൂ, ie malayalam ഐഇ മലയാളം
Kanakam Kamini Kalaham Nivin Pauly Grace Antony Malayalam Movie Review & Rating:

ഒരു മുഴുനീള എന്റർടൈനറായി തന്നെയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നാടകം പോലെ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നതും അത്തരത്തിലാണ്. ചിത്രത്തിന്റെ തിരക്കഥയും രതീഷിന്റെ തന്നെയാണ്. കഥയിൽ വലിയ ഇഴച്ചിലുകൾ ഇല്ലാതെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ഹോട്ടൽ ‘ഹിൽ ടോപ്പി’നെ മനോഹരമായി പകർത്താൻ വിനോദിന് കഴിഞ്ഞിട്ടുണ്ട്. മനോജ് കണ്ണോത്തിന്റെ എഡിറ്റിങ്ങും അതിനെ കൂടുതൽ മിഴിവുറ്റതാക്കുന്നുണ്ട്. ചിത്രത്തിന്റെ ശബ്ദം ഒരുക്കിയിരിക്കുന്നത് ശ്രീജിത്ത് ശ്രീനിവാസൻ ആണ്. യാക്സൻ ഗാരി പെരേര, നേഹ നായർ എന്നിവരാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്ത്. ലൂക്ക, വരത്തൻ തുടങ്ങിയ ചിത്രങ്ങളുടെ ആർട്ട് ചെയ്ത അനീസ് നാടോടിയാണ് കലാസംവിധാനം. ഹോട്ടൽ ‘ഹിൽ ടോപ്പി’നു വളരെ ആകർഷകമായ ലൂക്ക് നല്കാൻ അനീസിന് കഴിഞ്ഞിട്ടുണ്ട്.

കുടുംബത്തോടൊപ്പം ഇരുന്ന് കണ്ട് ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു മുഴുനീള എന്റർടൈനറാണ് ‘കനകം കാമിനി കലഹം’. പൊട്ടിച്ചിരിപ്പിക്കാൻ മാത്രമില്ലെങ്കിലും നിരാശപ്പെടുത്തില്ല ഈ ചിത്രം.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Kanakam kamini kalaham nivin pauly movie review rating

Best of Express