scorecardresearch

ഈ ഒളിച്ചോട്ടകഥ പ്രേക്ഷകരെ രസിപ്പിക്കും; 18+ റിവ്യൂ; Journey of Love 18+ Movie Review & Rating

Journey of Love 18+ Malayalam Movie Review & Rating: വളരെ ചെറിയൊരു ത്രെഡിനെ വലിയ ട്വിസ്റ്റുകളോ സിനിമാറ്റിക് മുഹൂർത്തങ്ങളോ ഒന്നുമില്ലാതെ സ്വാഭാവികതയോടെയും വൃത്തിയായും അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ

Journey of Love 18+ Malayalam Movie Review & Rating: വളരെ ചെറിയൊരു ത്രെഡിനെ വലിയ ട്വിസ്റ്റുകളോ സിനിമാറ്റിക് മുഹൂർത്തങ്ങളോ ഒന്നുമില്ലാതെ സ്വാഭാവികതയോടെയും വൃത്തിയായും അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Journey of Love 18+| 18+ Movie Review| 18+ Movie Rating| Naslen K Gafoor| 18+ റിവ്യൂ

18+ മൂവി റിവ്യൂ, Journey of Love 18+ Review

Journey of Love 18+ Malayalam Movie Review & Rating: ഒരു ഒളിച്ചോട്ടവും അതുണ്ടാക്കുന്ന പൊല്ലാപ്പുകളെയും രസകരമായി അവതരിപ്പിക്കുകയാണ് അരുൺ ഡി ജോസ് സംവിധാനം ചെയ്ത '18+'. ചെറുപ്പക്കാരായ ഒരുപറ്റം നടീനടന്മാരുടെ ഊജ്ജസ്വലമായ പ്രകടനം കൂടി ചേരുമ്പോൾ കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് ഫൺ ചിത്രമായി 18+ മാറുന്നുണ്ട്. വളരെ ചെറിയൊരു ത്രെഡിനെ വലിയ ട്വിസ്റ്റുകളോ സിനിമാറ്റിക് മുഹൂർത്തങ്ങളോ ഒന്നുമില്ലാതെ വളരെ സ്വാഭാവികതയോടെയും വൃത്തിയായും അവതരിപ്പിക്കുന്നതിൽ അരുൺ ഡി ജോസ് ഒരിക്കൽ കൂടി മിടുക്കു കാണിച്ചിരിക്കുന്നു. ‘ജോ ആൻഡ് ജോ’ എന്ന ചിത്രത്തിനു ശേഷം നസ്ലെനും അരുണും കൈകോർക്കുന്ന ചിത്രം കൂടിയാണ് 18+.

Advertisment

പോളി ടെക്നിക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അഖിൽ (നസ്ലൻ) വർക്ക് ഷോപ്പിലെ ജോലിയും അൽപ്പം രാഷ്ട്രീയ പ്രവർത്തനവുമൊക്കെയായി നടക്കുകയാണ്. നാട്ടിലെ ഏറ്റവും പഠിപ്പിസ്റ്റും പാർട്ടി കുടുംബത്തിലെ അംഗവുമായ ആതിര (മീനാക്ഷി)യുമായി അഖിൽ പ്രണയത്തിലാണ്. കൗമാരക്കാലം മുതലേയുള്ള ഈ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയാണ്. എന്ത് എങ്ങനെ വേണം എന്നു തീർച്ചയില്ലാത്ത അഖിലിനു സഹായത്തിന് എത്തുന്നത് ആ നാട്ടിൽ ഒളിച്ചോടി വിവാഹം കഴിച്ച് വിപ്ലവം സൃഷ്ടിച്ച രാജേഷാണ്(ബിനു പപ്പു). എന്തിനുമേതിനും കൂട്ടായി അഖിലിന്റെ രണ്ടു കൂട്ടുകാരും കൂടെയുണ്ട്.

&t=49s

പിന്നെയങ്ങോട്ട് അഖിലിന്റെയും കൂട്ടുകാരുടെയും പ്ലാനിങ്ങിലൂടെയും അവർ ചെന്നുചാടുന്ന പ്രശ്നങ്ങളിലൂടെയുമൊക്കെയാണ് കഥ വികസിക്കുന്നത്. ഏറെ കുറെ പ്രെഡിക്റ്റ് ചെയ്യാവുന്ന സംഭവ വികാസങ്ങൾ തന്നെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നതെങ്കിലും അഭിനേതാക്കളും അവരുടെ നാച്യുറലായ ആക്റ്റിംഗും രസകരമായ സംഭാഷണങ്ങളുമൊക്കെ മുഷിപ്പില്ലാതെ കഥയെ മുന്നോട്ടു നയിക്കുന്നുണ്ട്. വടകരയുടെ ഗ്രാമീണ പശ്ചാത്തലവും പ്രാദേശിക ഭാഷയുമെല്ലാം ചിത്രത്തിന് കൂടുതൽ മിഴിവേകുന്നുണ്ട്.

പതിയെ പതിയെ ഒരു ഫാൻ ബേസുണ്ടാക്കി മുൻനിരയിലേക്കക്ക് കന്നുവരുന്ന യുവനടന്മാരിൽ ഒരാളാണ് നസ്ലെൻ കെ ഗഫൂർ. ഈ ചിത്രത്തിലെ നായകവേഷത്തിലൂടെ നസ്ലെൻ തന്നിലെ കയ്യടക്കമുള്ള നടനെ ഒരിക്കൽ കൂടി പ്രൂവ് ചെയ്യുകയാണ്. മീനാക്ഷി ദിനേശാണ് ചിത്രത്തിലെ നായിക. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയരായ സാഫ് സഹോദരങ്ങൾ നസ്‍ലെന്റെ സുഹൃത്തുക്കളായി എത്തുന്നു. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, നിഖില വിമൽ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

Advertisment
publive-image
18+ മലയാളം മൂവി റിവ്യൂ

ഒളിച്ചോട്ടത്തെയും അതിനു പിന്നിലെ പൊല്ലാപ്പുകളെയും രസകരമായി സമീപിക്കുമ്പോഴും ചിത്രത്തെ വെറുമൊരു തമാശപടം മാത്രമായി കാണാനാവില്ല. സമൂഹത്തിന്റെ ഉള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി സ്പിരിറ്റിനെ കൂടി ചിത്രം എക്സ്പോസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എഡിജെ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്, റീൽസ് മാജിക്ക് എന്നീ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്ടർ ജിനി കെ. ഗോപിനാഥ്, ജി. പ്രജിത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറുടെ സംഗീതവും മികവു പുലർത്തുന്നു.

വലിയ ബഹളങ്ങളോ വയലന്‍സ് രംഗങ്ങളോ ഒന്നുമില്ലാത്ത ഈ കൊച്ചുചിത്രം ചങ്ങാതിമാർക്കും കുടുംബത്തിനുമൊപ്പമിരുന്ന് ആസ്വദിക്കാൻ കഴിയുന്ന ഒരു ഫൺ റൈഡാണ്.

Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: