scorecardresearch

ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളുള്ള ഒരു മാസ് എന്റർടെയ്‌നർ, 'ജവാൻ' റിവ്യൂ: Jawan Movie Review & Rating

Jawan Movie Review & Rating: "ആക്ഷൻ, വൈകാരികത, വില്ലൻ, ഹീറോ, പാട്ട്, ആട്ടം- എല്ലാം അടങ്ങിയ ഒരു പോപ്-മസാല ചിത്രമാണ് ജവാൻ. എന്നാൽ അതിനപ്പുറം ചില പൊളിറ്റിക്കൽ മെസേജുകൾ കൂടി ജവാൻ മുന്നോട്ടുവയ്ക്കുന്നുണ്ട്"

Jawan Movie Review & Rating: "ആക്ഷൻ, വൈകാരികത, വില്ലൻ, ഹീറോ, പാട്ട്, ആട്ടം- എല്ലാം അടങ്ങിയ ഒരു പോപ്-മസാല ചിത്രമാണ് ജവാൻ. എന്നാൽ അതിനപ്പുറം ചില പൊളിറ്റിക്കൽ മെസേജുകൾ കൂടി ജവാൻ മുന്നോട്ടുവയ്ക്കുന്നുണ്ട്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jawan, Jawan Review, Jawan movie Review, Jawan film review, Jawan movie rating, Shah Rukh Khan Jawan, jawan booking, Jawan imdb rating, Jawan release, Jawan release date, Deepika Padukone, Shah Rukh Khan, Nayanthara, Vijay Sethupathi, Jawan Budget

Jawan Movie Release and Review

Jawan Shahrukh Nayanthara Movie Review & Rating: പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷകളും വെറുതെയായില്ല. തിയേറ്ററിൽ ഓളം തീർത്ത് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഷാരൂഖ് ഖാൻ ചിത്രം 'ജവാൻ'. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. പഠാൻ വിജയം ജവാനും ആവർത്തിക്കുമെന്ന സൂചനകളാണ് ആദ്യദിനത്തെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

Advertisment

'ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ ഒരു മാസ് എന്റർടെയിനറാണ്. ആക്ഷന് ആക്ഷൻ, വൈകാരികത, വില്ലൻ, ഹീറോ, പാട്ട്, ആട്ടം- എല്ലാം അടങ്ങിയ ഒരു പോപ്-മസാല ചിത്രം. എന്നാൽ അതുമാത്രമല്ല ജവാൻ. മാസ്സ് എന്റർടെയിനറായി ഒരുക്കുമ്പോഴും, ശക്തമായ രാഷ്ട്രീയ സന്ദേശങ്ങൾ പകരുന്നുണ്ട് ജവാൻ," ഇന്ത്യൻ എക്സ്പ്രസ്സ് നിരൂപക ശുഭ്ര ഗുപ്ത പറയുന്നു.

"ശങ്കറിന്റെ ശിഷ്യനായി സംവിധാനരംഗത്തേക്ക് കടന്നുവന്ന ആറ്റ്‌ലിയുടെ മുൻ സ്മാഷ് ഹിറ്റുകൾക്ക് കണ്ടവർക്ക് അറിയാം ബിഗ് ചിത്രങ്ങൾ നിർമ്മിക്കാനും അതിൽ വൈകാരികതയും ഫാമിലി ഡ്രാമയും ഉൾപ്പെടുത്താനും ആറ്റ്ലിയ്ക്ക് എത്രമാത്രം ഇഷ്ടമാണെന്ന്. ജവാനിൽ രണ്ട് ഷാരൂഖിനെ കാണാം, വിക്രം റാത്തോഡ് എന്ന സൈനികനായും ആസാദ് എന്ന് മകനായും. ആസാദ് വേഷംമാറിയ ഒരു റോബിൻ ഹുഡാണ്, പാവപ്പെട്ടവരെ സഹായിക്കാൻ പണക്കാരെ കൊള്ളയടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ജോലി," ശുഭ്ര കുറിക്കുന്നു.

ആസാദിന്റെ പ്രണയിനിയായി നയൻതാര എത്തുമ്പോൾ സീനിയർ എസ്ആർകെയുടെ ജോഡിയായി ദീപികയും വന്നു പോവുന്നു. ദുഷ്ടലാക്കുള്ള ചെന്നായയെ പോലെ കഥയ്ക്ക് മുറുക്കം സമ്മാനിക്കുന്ന വില്ലനാണ് ചിത്രത്തിൽ വിജയ് സേതുപതി. ആയുധവ്യാപാരിയും ബിസിനസ്സുകാരനും അധികാരവുമുള്ള വില്ലൻ.

Advertisment
Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: