scorecardresearch

Jack & Daniel Malayalam Movie Review: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ; ‘ജാക്ക് & ഡാനിയൽ’ റിവ്യൂ

Jack & Daniel Malayalam Movie Review: ആക്ഷൻ സീനുകളും ദിലീപ്- അർജുൻ കോമ്പോയും കണ്ടിരിക്കാം, അതിനപ്പുറം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഘടകങ്ങൾ ‘ജാക്ക് & ഡാനിയലി’ൽ കുറവാണ്

Jack & Daniel review, Jack & Daniel movie review, Jack & Daniel malayalam Movie Review, ജാക്ക് & ഡാനിയൽ റിവ്യൂ, ജാക്ക് & ഡാനിയൽ മൂവി റിവ്യൂ, Dileep, ദിലീപ്, അർജുൻ, Dileep Jack & Daniel, ജാക്ക് ആൻഡ് ഡാനിയൽ, ജാക്ക് ആൻഡ് ഡാനിയൽ റിവ്യൂ, Arjun Jack & Daniel, Jack and Daniel Movie, Jack and Daniel Movie review, Indian express Malayalam, Indian express Review, Indian express movie review, IE Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

Jack & Daniel Malayalam Movie Review: ലോകത്തു തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിസ്കിയാണ് ജാക്ക് ഡാനിയൽ. മദ്യപാനികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്ന്. എന്നാൽ, ദിലീപിനെ നായകനാക്കി എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ‘ജാക്ക് & ഡാനിയലി’നു പേരിൽ അല്ലാതെ മദ്യവുമായി മറ്റു ബന്ധമൊന്നുമില്ല. ജാക്ക് എന്ന കള്ളന്റെയും ജാക്കിനെ കീഴടക്കാൻ നടക്കുന്ന ഡാനിയൽ അലക്സാണ്ടർ എന്ന സിബിഐ ഓഫീസറുടെയും കഥയാണ് ചിത്രം പറയുന്നത്.

നായകൻ കള്ളനോ പൊലീസ് വലവിരിക്കുന്ന ക്രിമിനലോ ഒക്കെ ആണെങ്കിൽ, എപ്പോഴും അയാൾക്ക് ന്യായീകരിക്കാവുന്ന ഒരു ഭൂതകാലവും കാരണങ്ങളും ഉണ്ടാവും. മലയാള സിനിമ പലയാവർത്തി പറഞ്ഞു പഴകിയ അത്തരമൊരു നായകനെ തന്നെയാണ് ‘ജാക്ക് ഡാനിയലും’ പ്രേക്ഷകനു കാണിച്ചു തരുന്നത്.

പല സമയങ്ങളിലായി 1700 കോടിയോളം രൂപ കള്ളപ്പണം കവർന്ന അജ്ഞാതനായ കള്ളനു പിറകെയുള്ള ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം വഴിമുട്ടിയപ്പോഴാണ്, ആ പെരുങ്കള്ളനെ പൂട്ടാൻ ഡാനിയൽ എത്തുന്നത്. ഡാനിയലിന്റെ അന്വേഷണത്തിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ആ കള്ളൻ ജാക്ക് ആണെന്ന് കണ്ടെത്തുന്നു. പിന്നീട്, പറ്റുമെങ്കിൽ പിടിക്കൂ എന്ന മട്ടിൽ ഡാനിയലിനു മുന്നിലൂടെയുള്ള ജാക്കിന്റെ കളികളും ഡാനിയേലിന്റെ തേരോട്ടവുമൊക്കെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഇടയിൽ ജാക്കിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു പ്രണയവുമുണ്ട്.

പലയാവർത്തി പ്രേക്ഷകർ കണ്ട നല്ലവനായ, ന്യായീകരണമുള്ള കള്ളൻ എന്ന സ്ഥിരം ക്ലീഷേ ശൈലിയിലാണ് ജാക്ക് ഡാനിയലി’ന്റെയും സഞ്ചാരം. പതിവുപോലെ, നാട്ടിലെ കള്ളപ്പണം കൊള്ളയടിക്കുന്നതിന് അയാൾക്ക് നീതീകരിക്കാവുന്ന ഒരു കാരണമുണ്ട്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന കഥാമുഹൂർത്തങ്ങൾ ചിത്രത്തിൽ കുറവാണ്. ശക്തമായ തിരക്കഥയുടെ അഭാവവും പുതുമയില്ലായ്മയുമാണ് ‘ജാക്ക് ഡാനിയലി’നു വിനയാകുന്നത്. കഥാപാത്രത്തിന്റെ ഭൂതകാലം പ്രേക്ഷകനു അനുഭവവേദ്യമാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിലും ചിത്രം പരാജയപ്പെടുകയാണ്.

Read Also: ‘ചാന്തുപൊട്ടി’ന്റെ പേരിൽ പാർവതി മാപ്പുപറഞ്ഞത് ഭോഷ്‌ക്: ലാൽ ജോസ്

ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ദിലീപും തെന്നിന്ത്യൻ ആക്ഷൻ ഹീറോ അർജുനും തന്നെയാണ് ഷോ മുന്നോട്ട് കൊണ്ടുപോവുന്നത്. ജാക്ക് എന്ന കഥാപാത്രമായി മാറാൻ ദിലീപിന്റെ ഭാഗത്തുനിന്നുണ്ടായ ശ്രമങ്ങൾ കയ്യടി അർഹിക്കുന്നുണ്ട്. ആക്ഷൻ സീനുകളിലെല്ലാം അർജുനനോളം തന്നെ മികവു പുലർത്തുന്നുണ്ട് താരവും. തന്റേതായ ശൈലിയിൽ ഡാനിയൽ എന്ന കഥാപാത്രത്തിന് ഒരു പുതുമയും ഉണർവ്വുമൊക്കെ കൊണ്ടുവരാൻ അർജുനും സാധിച്ചിട്ടുണ്ട്. ആ കഥാപാത്രത്തിനായി അർജുനെ തിരഞ്ഞെടുത്തതാണ് ചിത്രത്തിന്റെ കാര്യത്തിൽ സംവിധായകൻ കാണിച്ച ഒരു മിടുക്കെന്നു പറയാം.

Jack & Daniel review, Jack & Daniel movie review, Jack & Daniel malayalam Movie Review, ജാക്ക് & ഡാനിയൽ റിവ്യൂ, ജാക്ക് & ഡാനിയൽ മൂവി റിവ്യൂ, Dileep, ദിലീപ്, അർജുൻ, Dileep Jack & Daniel, ജാക്ക് ആൻഡ് ഡാനിയൽ, ജാക്ക് ആൻഡ് ഡാനിയൽ റിവ്യൂ, Arjun Jack & Daniel, Jack and Daniel Movie, Jack and Daniel Movie review, Indian express Malayalam, Indian express Review, Indian express movie review, IE Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

Read more: എനിക്കുമൊരു കുടുംബമുണ്ട്, ഞാൻ ക്രൂരനല്ല: ദിലീപ്

നായികയായെത്തിയ അഞ്ജു കുര്യന്റെ കഥാപാത്രം അത്ര കൺവീൻസിംഗായി തോന്നിയില്ലെങ്കിലും തെറ്റില്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജനാർദ്ദനൻ, ഇന്നസെന്റ്, സുരേഷ് കുമാർ, സൈജു കുറുപ്പ്, അശോകൻ, പൊന്നമ്മ ബാബു, ദേവൻ, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തിലുണ്ട്. ആക്ഷൻ ഡയറക്ടർ റോളിന് അപ്പുറം, പ്രേക്ഷകർക്ക് ഒരു സർപ്രൈസ് നൽകി പീറ്റർ ഹെയ്നും അതിഥിവേഷത്തിലെത്തുന്നുണ്ട്. മണ്ടത്തരം അലങ്കാരമായി കൊണ്ടുനടക്കുന്ന ആഭ്യന്തര മന്ത്രി, പൊലീസ് കഥാപാത്രങ്ങളും ആവർത്തനവിരസത സമ്മാനിക്കുന്നുണ്ട്.

Jack & Daniel review, Jack & Daniel movie review, Jack & Daniel malayalam Movie Review, ജാക്ക് & ഡാനിയൽ റിവ്യൂ, ജാക്ക് & ഡാനിയൽ മൂവി റിവ്യൂ, Dileep, ദിലീപ്, അർജുൻ, Dileep Jack & Daniel, ജാക്ക് ആൻഡ് ഡാനിയൽ, ജാക്ക് ആൻഡ് ഡാനിയൽ റിവ്യൂ, Arjun Jack & Daniel, Jack and Daniel Movie, Jack and Daniel Movie review, Indian express Malayalam, Indian express Review, Indian express movie review, IE Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

ചിത്രത്തിന്റെ ഛായാഗ്രഹണമാണ് എടുത്തു പറയാവുന്ന മറ്റൊരു ഘടകം. ‘എന്‍ജികെ’ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ‘ജാക്ക് ഡാനിയലി’ന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളും മികവു പുലർത്തുന്നുണ്ട്. പ്രത്യേകിച്ചും ക്ലൈമാക്സിലെ ആക്ഷൻ സ്വീകൻസുകൾ. ആ ആക്ഷൻ സീനുകളും അർജുൻ- ദിലീപ് കോമ്പോയും കണ്ടിരിക്കാമെന്നു മാത്രം. അതിനപ്പുറം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒന്നുമില്ലാത്ത ഒരു ആവറേജ് ചിത്രം മാത്രമാണ് ‘ജാക്ക് & ഡാനിയൽ’. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ- ഒറ്റ വാക്കിൽ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം

Read more: Helen Review: ഇരച്ചുകയറുന്ന തണുപ്പും ഭീതിയും; ഹെലനെ വിശ്വസിക്കാം, അന്നയേയും

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Jack and daniel movie review dileep arjun