Latest News

Ellam Sheriyakum Release Review & Rating: മിന്നും പ്രകടനവുമായി ആസിഫും രജിഷയും സിദ്ദിഖും; ‘എല്ലാം ശരിയാകും’ റിവ്യൂ

Ellam Sheriyakum Movie Release Review & Rating: കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സംവിധായകൻ ജിബു ജേക്കബ് ചിത്രം ഒരുക്കിയിരിക്കുന്നത്

RatingRatingRatingRatingRating
Ellam Sheriyakum, Ellam Sheriyakum review, Ellam Sheriyakum movie review, Ellam Sheriyakum rating, Ellam Sheriyakum full movie, Ellam Sheriyakum full movie download, Ellam Sheriyakum song download, Ellam Sheriyakum songs, Ellam Sheriyakum ott, എല്ലാം ശരിയാകും റിവ്യൂ

Ellam Sheriyakum Release Review & Rating: രാഷ്ട്രീയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയിനറാണ് ‘എല്ലാം ശരിയാകും’. വെള്ളിമൂങ്ങയുടെ സംവിധായകനായ ജിബു ജേക്കബ് ഇത്തവണയും സമാനമായൊരു കഥാപരിസരമാണ് തന്റെ പുതിയ ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നേതാക്കന്മാരുടെ അധികാര മോഹങ്ങളെയും അതിനായുള്ള പിടിവലികളെയും കുറിച്ച് സംസാരിക്കുമ്പോൾ തന്നെ കുടുംബം എന്നത് ഓരോ വ്യക്തിയേയും സംബന്ധിച്ച് എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണെന്നും ചിത്രത്തിലൂടെ സംവിധായകൻ അടിവരയിട്ട് പറയുന്നുണ്ട്.

കേരള രാഷ്ട്രീയത്തിലെ അതികായനായ കെസി ചാക്കോ (സിദ്ദിഖ്) മുഖ്യമന്ത്രി കസേരയുടെ പടിവാതിൽക്കലോളം എത്തുമ്പോഴാണ് അദ്ദേഹത്തിന്റെ മകൾ ആൻസി (രജിഷ വിജയൻ) എതിർപാർട്ടി പ്രവർത്തകനായ സഖാവ് വിനീതിനൊപ്പം (ആസിഫ് അലി) ഒളിച്ചോടുന്നത്. മുഖ്യമന്ത്രി കസേര എന്ന ചാക്കോയുടെ 50 വർഷത്തോളം നീണ്ട സ്വപ്നത്തിനു കൂടിയാണ് ആ ഒളിച്ചോട്ടം തിരിച്ചടിയാവുന്നത്. അതോടെ ചാക്കോ മകളെ മനസ്സുകൊണ്ട് ഉപേക്ഷിക്കുന്നു. എന്നാൽ മൂന്നു വർഷങ്ങൾക്കു ശേഷം ചാക്കോയുടെയും ആൻസിയുടെയും വിനീതിന്റെയുമെല്ലാം ജീവിതത്തിൽ ഉണ്ടാവുന്ന ചില സംഭവവികാസങ്ങൾ മാറ്റത്തിന്റെ വഴിയൊരുക്കുകയാണ്.

കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സംവിധായകൻ ജിബു ചിത്രം ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, രജിഷ വിജയൻ, സിദ്ദിഖ് എന്നിവരെ കേന്ദ്രീകരിച്ചാണ് കഥയുടെ സഞ്ചാരം. ഒന്നിനോടൊന്ന് കിടപിടിക്കുന്ന അഭിനയമാണ് മൂന്നുപേരും ചിത്രത്തിൽ കാഴ്ച വയ്ക്കുന്നത്.

മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന പ്രേക്ഷകർക്കിടയിലെ ഇമേജ് കെട്ട്യോളാണ് മാലാഖ, ഉയരെ, കക്ഷി അമ്മിണിപ്പിള്ള പോലുള്ള ചിത്രങ്ങളിലെ കരുത്തുള്ള കഥാപാത്രങ്ങളിലൂടെ ആസിഫ് മുൻപ് തന്നെ മറികടന്നതാണ്. കൂടുതൽ പക്വമായ കഥാപാത്രങ്ങളിലേക്ക് സഞ്ചരിക്കുന്ന, ഓരോ സിനിമ കഴിയുന്തോറും തന്നിലെ പ്രതിഭയെ കൂടുതൽ മിനുക്കിയെടുക്കുന്ന​ ആസിഫിനെയാണ് ഈ ചിത്രത്തിലും കാണാനാവുക.

വ്യക്തിത്വമുള്ള നായികയാണ് രജിഷ വിജയന്റെ ആൻസി. ചിത്രത്തിലെ ശക്തമായൊരു കഥാപാത്രം കൂടിയാണ് ആൻസി. ‘അനുരാഗകരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ആസിഫ്- രജിഷ ജോഡികൾ വീണ്ടും ഒന്നിക്കുമ്പോൾ ഇരുവരുടെയും കോമ്പിനേഷൻ സീനുകളും കെമിസ്ട്രിയുമെല്ലാം പ്രേക്ഷകരുടെയും ഇഷ്ടം കവരും. ചിത്രത്തിന്റെ നെടുംതൂണുപോലെ നിലനിൽക്കുന്ന മറ്റൊരു കഥാപാത്രം സിദ്ദിഖിന്റെ ചാക്കോയാണ്. സമാനതകളില്ലാത്ത പ്രകടനമാണ് സിദ്ദിഖ് കാഴ്ചവയ്ക്കുന്നത്. അധികാര തിമിരം ബാധിച്ച ഒരു രാഷ്ട്രീയക്കാരനിൽ നിന്നും പച്ചയായ ഒരു മനുഷ്യനിലേക്കുള്ള യാത്രയെ അതിമനോഹരമായി തന്നെ പോർട്രൈ ചെയ്യുന്നുണ്ട് സിദ്ദിഖ്.

സംഗീതസംവിധായകനായ ഔസപ്പച്ചനാണ് ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ സർപ്രൈസ് മുഖങ്ങളിലൊന്ന്. വളരെ കുറച്ചു സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും തന്റെ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങുന്ന രീതിയിൽ അവതരിപ്പിക്കാൻ ഔസേപ്പച്ചന് സാധിച്ചിട്ടുണ്ട്. ബാലു വർഗീസ്, ജോണി ആന്റണി, കലാഭവൻ ഷാജോൺ, തുളസി ശിവമണി, സേതുലക്ഷ്മി, ഇന്ദ്രൻസ്, ശ്രീജിത്ത് രവി, സുധീർ കരമന, കിച്ചു ടെല്ലസ്, കോട്ടയം രമേശ്, ജെൻസൺ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.

ചിത്രത്തിലെ ഗാനങ്ങളും എടുത്തു പറയേണ്ടവയാണ്. ബികെ ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. ഔസേപ്പച്ചന്റെ സംഗീത ജീവിതത്തിലെ 200-ാമത്തെ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മനോഹരമായൊരു മെലഡിയും ചിത്രത്തിലുണ്ട്.

ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ മുഷിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോവുക എന്ന ഉദ്യമത്തിൽ സംവിധായകനും തിരക്കഥാകൃത്തുക്കളായ ഷാല്‍ബിന്‍, നെബിന്‍, ഷാരിസ് എന്നിവരും വിജയിച്ചിരിക്കുന്നു. ക്ലൈമാക്സ് രംഗങ്ങളൊക്കെ പ്രേക്ഷകന് പ്രവചിക്കാവുന്ന ഒന്നാണെങ്കിൽ കൂടി ഫ്ളാഷ് ബാക്കുകളിലൂടെയും മറ്റും ആകാംക്ഷ നിറയ്ക്കുന്ന രീതിയിൽ ബ്രില്ല്യന്റായാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശ്രീജിത്ത് നായരുടെ സിനിമോട്ടോഗ്രാഫിയും സൂരജ് ഇഎസിന്റെ എഡിറ്റിംഗും സിനിമയോട് നീതി പുലർത്തുന്നുണ്ട്. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടർ പോള്‌സ് എന്റർടെയ്മെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. കുടുംബസമേതം തിയേറ്ററിൽ പോയി കാണേണ്ട, ഫീൽ ഗുഡ് അനുഭവം സമ്മാനിക്കുന്ന ഒരു ചിത്രമാണ് ‘എല്ലാം ശരിയാകും’.

Read more: ഈ ആഴ്ചയിൽ റിലീസിനെത്തിയ ചിത്രങ്ങളുടെ റിവ്യൂ താഴെ വായിക്കാം


Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Ellam sheriyakum movie review rating

Next Story
Churuli Movie Review: ചുരുളഴിയാത്ത ‘ചുരുളി’ചുരുളി റിവ്യൂ, Churuli review, Churuli rating, Churuli movie review, Churuli film review, ചുരുളി റിവ്യൂ, Lijo Jose Pellissery, Lijo Jose Pellissery churuli, ie malayalam, ഐഇ മലയാളം, Churuli full movie
The moderation of comments is automated and not cleared manually by malayalam.indianexpress.com