scorecardresearch

Dil Bechara Review Sushant Singh Rajput Hotstar Release: സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം ദിൽ ബെച്ചാര ഇന്ന് റിലീസ്

Dil Bechara Review Sushant Singh Rajput Hotstar Release: ജോൺ ഗ്രീന്റെ ബെസ്റ്റ് സെല്ലറായ ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം

Dil Bechara Review Sushant Singh Rajput Hotstar Release: ജോൺ ഗ്രീന്റെ ബെസ്റ്റ് സെല്ലറായ ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം

author-image
Entertainment Desk
New Update
dil bechara, dil bechara movie review, dil bechara release time, dil bechara review, sushant singh rajput, dil bechara imdb

Dil Bechara Review Sushant Singh Rajput Hotstar Release: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രം ദിൽ ബെച്ചാര ഇന്ന് വൈകുന്നേരം 7.30ന് റിലീസ് ചെയ്യുന്നു. സഞ്ജന സാംഘി നായികയായി എത്തുന്ന ചിത്രം ഹോട്ട്സ്റ്റാറിലാണ് റിലീസിനെത്തുന്നത്. കാസ്റ്റിംഗ് സംവിധായകൻ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ദിൽ ബെച്ചാര. സെയ്ഫ് അലി ഖാനും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്.

Advertisment

ജോൺ ഗ്രീന്റെ ബെസ്റ്റ് സെല്ലറായ ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. 2014ൽ ഇതേ പേരിൽ ഹോളിവുഡിലും ചിത്രം ഒരുക്കിയിരുന്നു. ആൻസൽ എൽഗോർട്ടും ഷെയ്‌ലിൻ വുഡ്‌ലിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.

Read More in English: Dil Bechara movie release: Keep smiling wherever you are, says Ankita Lokhande

Advertisment
Bollywood Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: