ദുൽഖർ സൽമാനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താല്‍ ആയതിനാൽ കേരളത്തിലെ തിയേറ്ററുകളിൽ ഇന്ന് ചുപിന്റെ ആദ്യഷോകൾ ക്യാൻസലായിരിക്കുകയാണ്.
ആർ ബൽകി സംവിധാനം ചെയ്യുന്ന ‘ചുപ്’ ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സിനിമ ലോകത്തെ ചുറ്റിപ്പറ്റി തന്നെയാണ് ചുപിന്റെ കഥ വികസിക്കുന്നത്. എന്റർടെയിൻമെന്റ് ബീറ്റ് കൈകാര്യം ചെയ്യുന്ന നായിക കഥാപാത്രമായ ശ്രേയ അതിൽ നിന്നുമാറി ഒരു സിനിമാനിരൂപകയാവാൻ ആഗ്രഹിക്കുന്നു. അതിനൊപ്പം തന്നെ സമാന്തരമായി പറഞ്ഞുപോവുന്ന കഥയാണ്, സണ്ണി ഡിയോൾ എന്ന പൊലീസ് ഓഫീസറും പൂജാഭട്ട് അവതരിപ്പിക്കുന്ന മനശാസ്ത്രജ്ഞയും ചേർന്ന് അഴിക്കാൻ ശ്രമിക്കുന്ന ഒരു കൊലപാതക പരമ്പര. മരണപ്പെടുന്നവരെല്ലാം സിനിമ നിരൂപകരും. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്.
വിഖ്യാത ഗുരുദത്ത് ചിത്രം ‘കാഗസ് കേ ഫൂൽ’ കടന്നുപോയ വഴികളെ (ആദ്യം തിരസ്കരിക്കപ്പെടുകയും പിന്നീട് കൾട്ട് ചിത്രമായി വാഴ്ത്തപ്പെടുകയും ചെയ്തു) പലപ്പോഴും ഓർമ്മിപ്പിക്കുന്നുണ്ട് ചിത്രമെന്ന് ഇന്ത്യൻ എക്സ്‌പ്രസ് സിനിമ നിരൂപക ശുഭ്ര ഗുപ്ത പറയുന്നു.
ശുഭ്ര എഴുതിയ ചുപ് നിരൂപണം ഇവിടെ വായിക്കാം:.