scorecardresearch

Chhapaak movie review: നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി ദീപിക: 'ഛപാക്' റിവ്യൂ

Chhapaak movie review: 'ഛപാക്കിനെ' ഒരു 'vanity project' ആയി ദീപിക കണ്ടിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാവില്ലായിരുന്നു. അവരുടെ ശക്തവും ഇരുത്തംവന്നതുമായ പ്രകടനമാണ് 'ചാപ്പാക്കിനെ' ഉയരത്തില്‍ എത്തിക്കുന്നത്

Chhapaak movie review: 'ഛപാക്കിനെ' ഒരു 'vanity project' ആയി ദീപിക കണ്ടിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാവില്ലായിരുന്നു. അവരുടെ ശക്തവും ഇരുത്തംവന്നതുമായ പ്രകടനമാണ് 'ചാപ്പാക്കിനെ' ഉയരത്തില്‍ എത്തിക്കുന്നത്

author-image
Shubhra Gupta
New Update
chhapaak , review , iemalayalam

Chhapaak movie cast:Deepika Padukone, Vikrant Massey, Madhurjeet Sarghi, Vaibhavi Upadhyaya, Payal Kapoor

Chhapaak movie director: Meghna Gulzar

Chhapaak movie rating: 3.5 stars

Advertisment

സന്തോഷം ഉളവാക്കുന്ന ഒരു ശബ്ദമാണ് 'ഛപാക്' എന്നത്. മഴയത്ത് ചെളിവെള്ളത്തില്‍ ചവിട്ടുമ്പോള്‍ ഉരുവാകുന്ന ശബ്ദത്തെയോ, ചന്നം പിന്നം വാക്കുകള്‍ പെയ്യുന്ന മഴപ്പാട്ടുകളെയോ ഒക്കെ അത് ഓര്‍മ്മിപ്പിക്കും. ഗുല്‍സാര്‍ എന്ന കവിയുടെ കൈയ്യൊപ്പ് പതിഞ്ഞ വാക്ക്. ആ അത്തരം ഒരു വാക്കാണ് ആസിഡ് ആക്രമണം അതിജീവിച്ച ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയ്ക്ക് ശീര്‍ഷകമായി അദ്ദേഹത്തിന്റെ മകള്‍ മേഘ്ന ഗുല്‍സാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ആ തെരഞ്ഞെടുപ്പ് യാദൃശ്ചികമല്ല, മറിച്ച് വേദനപ്പിക്കാന്‍ തന്നെ നിശ്ചയിച്ചുള്ള ഒരു തീരുമാനമാണ്. ആ വാക്കിന്റെ അര്‍ത്ഥം, അതുളവാക്കുന്ന വികാരം എല്ലാം എന്നേക്കുമായി മാറിയിരിക്കുന്നു.

ലക്ഷ്മി അഗര്‍വാള്‍ എന്ന സുന്ദരിയും കൗമാരക്കാരിയുമായ പെണ്‍കുട്ടിയുടെ മുഖത്ത്, അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു വന്ന മുതിര്‍ന്ന ഒരു പുരുഷന്‍ ആസിഡ് ആക്രമണം നടത്തിയത് വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു. താന്‍ നേരിട്ട ദുരന്തം തന്റെ ജീവിതത്തെ നശിപ്പിക്കാന്‍ അവൾ അനുവദിച്ചില്ല എന്നതാണ് ആസിഡ് ആക്രമണത്തിനു ഇരകളായ മറ്റു പലരില്‍ നിന്നും ലക്ഷ്മി അഗര്‍വാളിനെ വേറിട്ട്‌ നിര്‍ത്തിയത്. ആക്രമിക്കപ്പെട്ട പലരെയും സാധാരണയായി ബാധിക്കാന്‍ സാധ്യതയുള്ള ഭയമോ, നാണക്കേടോ ഒന്നും അവരെ ബാധിച്ചില്ല എന്ന് മാത്രമല്ല, അവര്‍ തിരിച്ച് പോരാടുകയും ചെയ്തു. അതും നീണ്ട, കടുത്ത ഒരു പോരാട്ടം; ആശുപത്രി മുറികളില്‍, കോടതികളില്‍. അതിനായി അവര്‍ കയറിയിറങ്ങുന്നതിനിടയില്‍ തന്നെ ആസിഡ് ആക്രമണത്തില്‍ കരിഞ്ഞു പോയ മുഖം പുനര്‍നിര്‍മ്മിക്കാനുള്ള വേദനിപ്പിക്കുന്ന ശസ്ത്രക്രിയകളും നടന്നു. ഒതുങ്ങി മാറാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു, തനിക്കു വേണ്ടി, തന്നെപ്പോലെയുള്ള പലര്‍ക്കും വേണ്ടി.

അതിജീവനത്തിന്റെ ഈ കഥയാണ്, ദീപിക പദുകോണ്‍ എന്ന താരത്തിന്റെ മേമ്പൊടിയോടെ മേഘ്ന വെള്ളിത്തിരയില്‍ പുനരവതരിപ്പിക്കുന്നത്. 'ഛപാക്കിനെ' ഒരു 'vanity project' ആയി ദീപിക കണ്ടിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാവില്ലായിരുന്നു. അവരുടെ ശക്തവും ഇരുത്തംവന്നതുമായ പ്രകടനമാണ് 'ചാപ്പാക്കിനെ' ഉയരത്തില്‍ നിര്‍ത്തുന്നത്. തൊലി കരിഞ്ഞതും, ഒരു ചെവിയും നാസാദ്വാരങ്ങളും നഷ്ടപ്പെട്ടതുമല്ല ചിത്രത്തിന്റെ ഫോക്കസ്; മറിച്ച് ആ സാഹചര്യങ്ങള്‍ ഉളവാക്കുന്ന വേദന, അമര്‍ഷം, സമരസപ്പെടല്‍, ഏറ്റവും ഒടുവില്‍ ഉണ്ടാകുന്ന നിശ്ചയദാര്‍ഢ്യം ഇതിന്റെ ഒക്കെ നേര്‍ക്കാഴ്ചയാണ്.

Advertisment

ശുഭ്ര ഗുപ്ത എഴുതിയ റിവ്യൂവിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം: Chhapaak movie review: Deepika Padukone delivers a solid, realised performance

Review Deepika Padukone Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: