scorecardresearch
Latest News

C U Soon, Maniyarayile Ashokan Malayalam Movie Review:’മണിയറയിലെ അശോകൻ’, ‘സീ യു സൂണ്‍’ റിവ്യൂ ഒറ്റനോട്ടത്തിൽ

C U Soon, Maniyarayile Ashokan Malayalam Movie Review: ഓണക്കാലത്ത് ഓടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസിനെത്തിയ ഫഹദിന്റെ ‘സീയു സൂൺ’, ദുൽഖർ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്നീ ചിത്രങ്ങളുടെ റിവ്യൂ വായിക്കാം

C U Soon, C U Soon movie review, C U Soon review, C U Soon download, C U Soon full movie, C U Soon online, C U Soon full movie free download, Maniyarayile Ashokan, Maniyarayile Ashokan movie review, Maniyarayile Ashokan review, Maniyarayile Ashokan download, Maniyarayile Ashokan full movie, Maniyarayile Ashokan online, Maniyarayile Ashokan full movie free download

C U Soon, Maniyarayile Ashokan Malayalam Movie Review: തിയേറ്റർ റിലീസുകളില്ലാത്ത ഈ ഓണക്കാലത്ത് ഓടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസിനെത്തിയത് രണ്ടു മലയാളം ചിത്രങ്ങളാണ്, ഫഹദിന്റെ ‘സീയു സൂൺ’, ദുൽഖർ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’. ഗ്രിഗറിയെ നായകനാക്കി ദുൽഖർ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ തിരുവോണനാളിൽ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തപ്പോൾ സെപ്റ്റംബർ ഒന്നിന് ആമസോൺ പ്രൈമിലാണ് ‘സീയൂ സൂൺ’ റിലീസ് ചെയ്തത്. ചിത്രങ്ങളുടെ റിവ്യൂ ഒറ്റനോട്ടത്തിൽ.

C U Soon Malayalam Movie Review: ഈ ത്രില്ലർ നിങ്ങളെ പിടിച്ചിരുത്തും; ‘സീ യു സൂണ്‍’ റിവ്യൂ

ലോക്ക്​​ഡൗണ്‍ – പാൻഡെമിക് പ്രോട്ടോകോൾ പരിമിതികൾക്കുളിൽ നിന്ന് കൊണ്ട് മഹേഷ് നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘സീയു സൂൺ’. ഫഹദ് ഫാസിൽ, റോഷൻ മാത്യൂസ്, ദർശന രാജേന്ദ്രൻ, മാല പാർവതി, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ദൃശ്യാഖ്യാന രീതിയിലെ പരീക്ഷണാത്മക സമീപനം കൊണ്ടും, വിഷയത്തിന്റെ തീവ്രത കൊണ്ടും, അഭിനയ മികവ് കൊണ്ടും വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. പൂർണമായും ഐ ഫോണിലാണ് ‘സീ യു സൂൺ’ ചിത്രീകരിച്ചത്. മധ്യവർഗ സമൂഹത്തിനും യുവാക്കൾക്കുമെല്ലാം ഇന്നേറെ പരിചിതമായ ഡിജിറ്റൽ സ്ക്രീനുകൾ, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, വെർച്വൽ ലോകം എല്ലാം ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു ആഖ്യാനരീതിയിലാണ് ചിത്രം പുരോഗമിക്കുന്നത്.

അബുദാബിയിൽ ജോലിചെയ്യുന്ന ജിമ്മിയും അനുവും ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പുവഴി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. തുടർന്ന് ജിമ്മി വീഡിയോ കാൾ വഴി തന്റെ അമ്മയുടെയും, അടുത്ത സുഹൃത്തും ബന്ധുവുമായ കെവിന്റെയും സാന്നിധ്യത്തിൽ അനുവിനോട് വിവാഹാഭ്യർത്ഥന നടത്തുന്നു. ഒരു ദിവസം, കാരണമറിയാതെ ആക്രമിക്കപ്പെട്ട അവസ്ഥയിൽ അനു ജിമ്മിയെ വിളിച്ചു തന്നെ രക്ഷിക്കാൻ അഭ്യർത്ഥിക്കുകയും, ജിമ്മി അവളെ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ടു വരുകയും ചെയ്യുന്നു. മറ്റൊരു ദിവസം ഓഫീസിൽ ജോലിയിലായിരുന്ന ജിമ്മിയുടെ ഫോണിൽ അവശയായി കരഞ്ഞു കൊണ്ട് അനു ഒരു വീഡിയോ സന്ദേശം അയക്കുകയും തുടർന്നു അവളെ കാണാതാവുകയും ചെയുന്നു. ജിമ്മി അനുവിനെ കണ്ടെത്താൻ കെവിന്റെ സഹായം തേടുന്നു.

അനുവിന്റെ പുറകിലെ കഥ അറിയാൻ കെവിൻ തന്റെ ജോലിയിലെ പരിജ്ഞാനം ഉപയോഗിച്ച് ഇന്റർനെറ്റിന്റെ അന്തമില്ലാത്ത ലോകത്ത് നടത്തുന്ന തിരച്ചിലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

Read more: C U Soon Malayalam Movie Review & Rating: ഡിജിറ്റല്‍ ലോകത്തിന്റെ ദൃശ്യവ്യാകരണം; ‘സീ യു സൂണ്‍’ റിവ്യൂ

Maniyarayile Ashokan Review: രസികൻ കഥ, ബോറടിപ്പിക്കാത്ത സിനിമ: ‘മണിയറയിലെ അശോകൻ’ റിവ്യൂ

വേഫറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് പുതുമുഖ സംവിധായകനായ ഷംസു സായ്ബയാണ്. ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗ്രിഗറി ആദ്യമായി നായകനായി എത്തുന്ന ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. ദുല്‍ഖറും അനുസിത്താരയും അതിഥി വേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ ഒന്നില്‍ നടക്കുന്ന കഥയാണ് സിനിമയ്ക്ക് ആധാരം. ഒരു സാധാമനുഷ്യന്‍റെ ജീവിതവും പ്രണയവും നിഷ്കളങ്കതയുമെല്ലാം ഒത്തുചേര്‍ന്നു പോകുന്ന ഒരു ഫീല്‍ ഗുഡ് അനുഭവമെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. ഒരു വില്ലേജ് ഓഫീസിലെ ക്ലാർക്കായ അശോകന്റെ ജീവിതത്തിലെ ചെറിയ പ്രതീക്ഷകളും സ്വപ്‍നങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. താരതമ്യേന ഉയരം കുറഞ്ഞ, മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ചേർന്ന ഒരാളല്ല അശോകൻ… അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്ത്രീകളും സുഹൃത്തുക്കളും കുടുംബവും തന്റെ ചുറ്റും സൃഷ്ടിക്കുന്ന അപകർഷതയുടെ ഒരു ലോകത്തെ അയാൾ അറിയുന്നുണ്ട്. സ്വയം അതിൽ നിന്നും രക്ഷനേടാൻ അയാൾ ഉടനീളം ശ്രമിക്കുന്നു. അയാളുടെ ജീവിതത്തിൽ നടക്കുന്ന ഒരുപിടി സംഭവങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.

സാധാരണ മലയാളി സമൂഹത്തിൽ നിലനിൽക്കുന്ന പൊള്ളത്തരങ്ങളെയും വിവാഹ വിപണിയേയും ആഴത്തിൽ ആക്ഷേപ ഹാസ്യത്തിലൂടെ ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഇതുവരെ ഹാസ്യ വേഷങ്ങൾ മാത്രം ചെയ്തു പരിചയിച്ച ഗ്രിഗറിക്ക് തന്റെ വേഷത്തെ അസാമാന്യമായ കയ്യടക്കത്തോടെ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ഗ്രിഗറിയുടെ കരിയറിലെ ഒരു ബ്രേക്ക് ത്രൂ എന്ന് വിശേഷിപ്പിക്കപ്പെടാൻ സാധ്യതയുള്ള വേഷമാണ് അശോകനിലൂടെ അയാൾക്ക് ലഭിച്ചത്.

Read more: Maniyarayile Ashokan Review & Rating: രസികൻ കഥ, ബോറടിപ്പിക്കാത്ത സിനിമ: ‘മണിയറിലെ അശോകൻ’ റിവ്യൂ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: C u soon maniyarayile ashokan malayalam movie review rating fahadh faasil dulquer salmaan