scorecardresearch

C U Soon Malayalam Movie Review Rating: ഡിജിറ്റല്‍ ലോകത്തിന്റെ ദൃശ്യവ്യാകരണം; ‘സീ യു സൂണ്‍’ റിവ്യൂ

C U Soon Malayalam Movie Review & Rating: ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് കാഴ്ച പരിസരങ്ങൾ വളരെ പരിമിതമായ ഒരു ആഖ്യാന ശൈലിയിലും ചിത്രത്തെ പിടിച്ചിരുത്തുന്ന ഒരു അനുഭവമാക്കി മാറ്റുന്നത്

C U Soon, C U Soon movie review, C U Soon review, C U Soon download, C U Soon full movie, C U Soon online, C U Soon full movie free download, C U Soon full movie online, C U Soon songs, C U Soon telegram, C U Soon tamilrockers, സീ യു സൂണ്‍, സീ യു സൂണ്‍ റിവ്യൂ
  • C U Soon movie cast: Fahadh Faasil, Darshana Rajendran, Roshan Mathew
  • C U Soon movie director: Mahesh Narayanan
  • C U Soon movie rating: ****

C U Soon Malayalam Movie Review & Rating: സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറാൻ കഴിവുള്ള ജീവിയാണ് മനുഷ്യൻ, നിലനിൽപ്പ് ദുര്‍ഘടമാകുമ്പോൾ അതിജീവനത്തിനുള്ള വഴികൾ തേടുക എന്നത് മനുഷ്യ സഹജമാണ്. കൊറോണ മഹാമാരി മനുഷ്യന്റെ സാമ്പത്തിക പ്രക്രിയകളെ ആകെ പിന്നോട്ടു വലിച്ച ഈ കാലത്ത്, സിനിമ എന്ന കലയും വ്യവസായവും ഇതു വരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ, ലോക്ക്​​ഡൗണ്‍ – പാൻഡെമിക് പ്രോട്ടോകോൾ പരിമിതികൾക്കുളിൽ നിന്ന് കൊണ്ട് മഹേഷ് നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘സീ യു സൂൺ.’

ഫഹദ് ഫാസിൽ, റോഷൻ മാത്യൂസ്, ദർശന രാജേന്ദ്രൻ, മാല പാർവതി, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ദൃശ്യാഖ്യാന രീതിയിലെ പരീക്ഷണാത്മക സമീപനം കൊണ്ടും, വിഷയത്തിന്റെ തീവ്രത കൊണ്ടും, അഭിനയ മികവ് കൊണ്ടും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്നുണ്ട്. എന്നാൽ ഫീച്ചർ ഫിലിം ആയാൽ ലഭിക്കുന്ന മൈലേജിനെ മുൻനിർത്തിയോ വാണിജ്യ താല്പര്യങ്ങളുടെ സമ്മർദം കൊണ്ടോ, വ്യത്യസ്തമെങ്കിലും പരിമിതമായ ഒരു ദൃശ്യ പശ്ചാത്തലത്തെ വല്ലാതെ വലിച്ചു നീട്ടുന്നതായി ക്ലൈമാക്സിനോടടുക്കുമ്പോൾ പ്രേക്ഷകന് തോന്നിയേക്കാം.

പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ‘സീ യു സൂൺ,’ ഇന്നത്തെ മധ്യ വർഗ സമൂഹത്തിന്റെ, അതിൽ തന്നെ യൗവനത്തിന്റെ, അവരുടെ നിത്യ ജീവിതത്തിലെ സ്ഥിരം കാഴ്ചകളായ ഡിജിറ്റൽ സ്ക്രീനുകൾ, കമ്പ്യൂട്ടറിന്റെയും സ്മാർട്ട് ഫോണിന്റെയും ദൃശ്യ ഘടനകൾ, വെർച്വൽ ആയി മാറുന്ന കാഴ്ചകൾ എല്ലാം തന്നെ ആഖ്യാന രീതിയായി ഉപയോഗിച്ചു എന്നുള്ളത് തന്നെയാണ് ‘സീ യു സൂൺ’ എന്ന ചിത്രത്തിനെ അടയാളപ്പെടുത്തുന്ന പ്രത്യേകത.

Read Here: ലോക്ക്​​ഡൗൺ വന്നെന്ന് കരുതി സിനിമ വേണ്ടെന്നു വയ്ക്കാൻ കഴിയില്ലല്ലോ; മഹേഷ്‌ നാരായണ്‍

c u soon review, c u soon, c u soon movie review, c u soon rating, cu soon, cu soon review, cu soon movie, c u soon movie, fahadh faasil

അബുദാബിയിൽ ജോലിചെയ്യുന്ന ജിമ്മിയും അനുവും ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പുവഴിയുള്ള ചാറ്റിംഗിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. തുടർന്ന് ജിമ്മി വീഡിയോ കാൾ വഴി തന്റെ അമ്മയും, അടുത്ത സുഹൃത്തും ബന്ധുവും കൂടിയായ കെവിൻ എന്നിവരുടെയും സാക്ഷ്യത്തിൽ അനുവിനോട് വിവാഹാഭ്യർത്ഥന നടത്തുന്നു. ഒരു ദിവസം, കാരണമറിയാതെ ആക്രമിക്കപ്പെട്ട അവസ്ഥയിൽ അനു ജിമ്മിയെ വിളിച്ചു തന്നെ രക്ഷിക്കാൻ അഭ്യർത്ഥിക്കുകയും, ജിമ്മി അവളെ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ടു വരുകയും ചെയുന്നു.  ഒരു ദിവസം ഓഫീസിൽ ജോലിയിലായിരുന്ന ജിമ്മിയുടെ ഫോണിൽ അവശയായി കരഞ്ഞു കൊണ്ട് അനു ഒരു വീഡിയോ സന്ദേശം അയക്കുകയും തുടർന്നു അവളെ കാണാതാവുകയും ചെയുന്നു. ജിമ്മി അനുവിനെ കണ്ടെത്താൻ തന്റെ  ആത്മാർത്ഥ സുഹൃത്തും ബന്ധുവും കൂടിയായ കെവിന്റെ സഹായം തേടുന്നു.

അനുവിന്റെ പുറകിലെ കഥ അറിയാൻ കെവിൻ തന്റെ ജോലിയിലെ പരിജ്ഞാനം ഉപയോഗിച്ച് ഇന്റർനെറ്റിന്റെ അന്തമില്ലാത്ത ലോകത്ത് നടത്തുന്ന തിരച്ചിലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അനുവിന്റെ കഥ തിരഞ്ഞു പോകുന്ന കെവിന് പക്ഷേ കണ്ടെത്തുന്നത് നമ്മൾ യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും വേദനയോടെ വായിക്കാറുള്ള ചില വാർത്തകളുടെ പുറകിലെ നീറുന്ന പെൺ ജീവിതങ്ങളുടെ കണ്ണീരാണ്.

ഭൂമിയുടെ പല കോണുകളിലായി ജീവിക്കുന്ന ഇതിലെ കഥാപാത്രങ്ങളും, അവരുടെ ആശയ വിനിമയവും, അവരുടെ വികാരങ്ങളുമെല്ലാം, വെർച്വലും, ഡിജിറ്റെസിഡുമായ കമ്പ്യൂട്ടർ സ്‌ക്രീനിന്റെ വീക്ഷണത്തിലൂടെ കാണിക്കുകയാണ് ചിത്രം. ഇങ്ങനെ, നമ്മൾ ഏറ്റവുമധികം ഇടപഴകുന്ന വെർച്വൽ ലോകത്തിലെ ദൃശ്യ അടയാളങ്ങളുടെ വ്യാകരണം ചലച്ചിത്ര ഭാഷയ്ക്കായി പൂർണമായി ഉപയോഗിച്ചു എന്നുള്ളതാണ് വളരെ സാദ്ധ്യതകളുള്ള ഒരു പരീക്ഷണ ചിത്രമായി ‘സീ യു സൂണി’നെ മാറ്റുന്നത്.

അനുവിന്റെ ഡിജിറ്റൽ ഫൂട്ട്പ്രിന്റ്‌ കെവിൻ അന്വേഷിക്കാൻ തുടങ്ങുന്നതോടു കൂടി, സിനിമയുടെ സ്ക്രീൻ മുഴുവൻ പലതരം ഡയലോഗ് ബോക്സ്‌, സ്ക്രീൻ ഷോട്സ് കൊണ്ട് നിറയുകയാണ്. പ്രേക്ഷകന്റെ കാഴ്ചയെ അനാവശ്യമായി കോംപ്ലിക്കേറ്റ് ചെയുന്നുണ്ട് അത്തരം പരീക്ഷണങ്ങൾ എന്ന് പറയേണ്ടിവരും. അത്തരം പ്രവണതകൾ ഒഴിച്ച് നിർത്തിയാൽ, വ്യത്യസ്തമായ ഒരു ദൃശ്യ ആശയത്തെ പൂർണതയിൽ എത്തിക്കുന്നതിൽ ഈ ചിത്രത്തിന്റെ സംവിധാനം, എഡിറ്റിംഗ്, സ്‌ക്രീൻപ്ലേ തുടങ്ങി എല്ലാ തന്ത്രപ്രധാന മേഖലയും കൈകാര്യം ചെയ്ത മഹേഷ്‌ നാരായൺ അഭിനന്ദനം അർഹിക്കുന്നുണ്ട്.

ഇന്നത്തെ ഒരു ശരാശരി മനുഷ്യന്റെ യഥാർത്ഥ ജീവിതവും വിർച്വൽ ജീവിതവും വേര്‍പിരിയാനാവത്ത വിധം ഇടകലർന്നു കിടക്കുകയാണെങ്കിൽ കൂടി ലോക്ക്​​ഡൗണ്‍, സാമൂഹിക അകലം തുടങ്ങിയ ആവശ്യമായ എന്നാൽ മനം മടുപ്പിക്കുന്ന പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ മനുഷ്യൻ യഥാർത്ഥ ലോകവും, വിർച്വൽ ലോകവും തമ്മിലുള്ള അന്തരത്തിന്റെ ആത്യന്തികമായ അസംബന്ധത്തെ പറ്റി ആലോചിച്ചെങ്കിലും കാണണം. ഒരു വിർച്വൽ സാങ്കേതികതക്കും യഥാർത്ഥ മനുഷ്യ സമ്പർക്കത്തിനെ, പാരസ്പര്യത്തിന്റെ, അതിന്റെ ജൈവികമായ ഊഷ്മളതയെ പകരം വെക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിയാനാകും. ഇത്തരം ചിന്തകളെ ധ്വനിപ്പിക്കുന്ന ദൃശ്യാഖ്യാന രീതിയാണ് ചിത്രത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതായി തോന്നിയത്.

മനുഷ്യരാശിയുടെ വിവരങ്ങൾ മുഴുവൻ സംഭരിച്ചിരിക്കുന്ന ഇന്റർനെറ്റ്‌ എന്ന യാഥാർഥ്യത്തിനുള്ളിൽ, ഒരു മനുഷ്യന്റെ സ്വകാര്യത എന്ന വിശ്വാസം ഒരു നീർക്കുമിളയാണെന്ന് കാട്ടി തരുന്നുണ്ട് ചിത്രം. ഒരാൾ ഇന്റർനെറ്റ്‌ വഴി നടത്തുന്ന സകല ഏർപ്പാടുകളുടെയും വ്യക്തമായ വിവരങ്ങൾ ആവശ്യമുള്ള ആർക്കും കണ്ടെത്താൻ പാകത്തിനത്ര സുതാര്യമായ ഒന്നാണ്, ഇത്തരത്തിൽ ഒരാൾ ഇന്റർനെറ്റ് എന്നാ മഹാ ശൃംഖലയുടെ കണ്ണിയാവുന്നതോടു കൂടി വ്യക്തിയുടെ സ്വകാര്യത എന്ന സങ്കൽപം അപകടത്തിലാവുകയാണ്. ഇന്റർനെറ്റ്‌ സെക്യൂരിറ്റി കൈകാര്യം ചെയ്യുന്ന, കോടാനുകോടി മനുഷ്യരുടെ സ്വകാര്യ വിവരങ്ങൾ എപ്പോ വേണമെങ്കിലും ചോർത്തിയെടുക്കാൻ നിഷ്പ്രയാസം കഴിയുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിൽ കെവിൻ. കെവിന്റെ കാമുകിയായി വരുന്ന കഥാപാത്രവും അതെ തലത്തിലുള്ള ജോലി ചെയ്യുന്ന ആളാണ്. എന്നാൽ ഒരു മനുഷ്യന്റെ സകല വിവരങ്ങളും യഥാർത്ഥ ജീവിതവും മാനസിക നില തന്നെയും അടങ്ങിയിരിക്കുന്ന ഡിജിറ്റൽ ഫൂട്ട് പ്രിന്റ് ദിവസവും കണ്ടു മടുത്ത നിസ്സംഗതയിൽ നിന്നുള്ള കെവിന്റെയും കാമുകിയുടെയും അധികം സങ്കീർണതകൾ ഇല്ലാത്ത പരസ്പര ബഹുമാനത്തിലുള്ള ബന്ധം, ലിംഗാധിഷ്ഠിത സദാചാര കാഴ്ചപ്പാടുകൾക്കുള്ളിൽ നിൽക്കുന്ന പങ്കാളി സങ്കല്പങ്ങളുടെ ഈഗോയെ പൊളിക്കാൻ പോന്നതാണ്.

കഥാപാത്രങ്ങളിലേക്കു വരികയാണെങ്കിൽ, ‘ടേക്ക് ഓഫിലെ’ പാർവതി ചെയ്ത കഥാപാത്രത്തിന്റെ ഹാങ്ങ് ഓവർ അനു എന്ന കഥാപാത്രത്തിലും സംവിധായകൻ നിലനിർത്തിയിട്ടുണ്ട്. ‘ടേക്ക് ഓഫിലെ’ സമീറയെ പോലെ അന്യ നാട്ടിൽ ജീവിതം നഷ്ടപ്പെടും എന്ന ഘട്ടത്തിൽ ഏതു വിധേനേയും പിറന്ന മണ്ണിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന കഥാപാത്രമാണ് ‘സീ യു സൂണി’ലെ അനുവും. ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ അന്യനാട്ടിൽ എത്തുകയും, അവിടെ പല തരത്തിലുള്ള ചൂഷണത്തിന് ഇരയാക്കപ്പെടുകയും ചെയുന്ന സമീറയും അനുവും തീർത്തും വ്യത്യസ്തമെങ്കിലും വളരെ പ്രതികൂലമായ സാഹചര്യങ്ങൾ തരണം ചെയ്തു അതിജീവിച്ച നായികമാരാണ്.

ജനിച്ചു വളർന്ന മണ്ണിൽ പൗരത്വം തെളിയിക്കേണ്ടി വരുന്നവനെ പറ്റി ഓർത്തു ദേഷ്യപെടുന്ന കെവിനിനെ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ കാണിക്കുന്ന സംവിധായകൻ, സാമൂഹിക അസമത്വത്തിന്റെ ഇരകളായി, കുടുംബത്തിന്റെ പട്ടണി മാറ്റാനായി അന്യ നാട്ടിൽ അരക്ഷിതാവസ്ഥയുടെയും, ചൂഷണങ്ങളുടെയും നടുവിലേക്ക് ജീവിതം പറിച്ചു നടേണ്ടി വരുന്ന പെൺകുട്ടികളുടെ ഒട്ടും സുഖകരമല്ലാത്ത കാഴ്ചയും കാട്ടി തരുന്നുണ്ട്.

 

റോഷൻ ചെയ്ത ജിമ്മിയെന്ന കഥാപാത്രത്തിനായി  ക്ലൈമാക്സിൽ സംവിധായകൻ ബാക്കി വെച്ചിരിക്കുന്ന തീരുമാനം പ്രശ്നവൽക്കരിക്കാവുന്ന ഒന്നായി തോന്നി. അനുവിന്റെ യഥാർത്ഥ കഥ അറിഞ്ഞതിനു ശേഷം ഒരു രക്ഷകന്റെ പരിവേഷം ഇല്ലാതെ അവളെ സ്നേഹിക്കാൻ കഴിയുമോ എന്നുള്ളത് ആൺബോധ സദാചാരത്തിനു നേരെ ബാക്കി വെക്കുന്ന ചോദ്യം പോലെ സംവിധായകൻ വിടുന്നു.

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് കാഴ്ച പരിസരങ്ങൾ കുറവായ വളരെ പരിമിതമായ ഒരു ആഖ്യാന ശൈലിയിലും ചിത്രത്തെ പിടിച്ചിരുത്തുന്ന ഒരു അനുഭവമാക്കി മാറ്റുന്നത്.

അനു എന്ന കഥാപാത്രത്തിന്റെ നിസ്സഹായ അവസ്ഥയുടെ ഹൃദയം നുറുങ്ങുന്ന വേദന പ്രേക്ഷകരിലേക്ക് എത്തിക്കാൻ ദര്‍ശനയ്ക്ക് കഴിഞ്ഞിട്ടുണ്ട് .

സമീപ കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി വളര്‍ന്ന ഫഹദ് പ്രധാന വേഷത്തിൽ എത്തുന്നു എന്നുള്ളത് തന്നെയാണ് ‘സീ യു സൂൺ’ എന്ന കൊച്ചു ചിത്രത്തിന്റെ ആകർഷക ഘടകം. വളരെ അനായാസമെന്നോണം കഥാപാത്രത്തെ പ്രേക്ഷകനുമായി അടുപ്പിക്കുന്ന ‘ഫഹദിസം’ ‘സീ യൂ സൂണിലും’ തുടരുന്നു. ഒരു കഥാപാത്രത്തിന്റെ പശ്ചാത്തലം, സംസ്കാരം, ശരീര ഭാഷ, സംസാര ശൈലി ഇതെല്ലാം തന്റെ ഭാവങ്ങളിലും ശരീര ഭാഷയിലും ഉൾക്കൊണ്ട് അഭിനയിക്കുന്ന ഫഹദ് എന്ന നടന്റെ മറ്റൊരു അവിസ്മരണീയ കഥാപാത്രമാണ് കെവിൻ. ‘കപ്പേള,’ ‘മൂത്തോൻ’ പോലെയുള്ള ചിത്രങ്ങളിൽ തന്റെ വൈവിധ്യം തെളിയിച്ചിട്ടുള്ള റോഷന്റെ മറ്റൊരു മികച്ച പ്രകടനമാണ് ഈ ചിത്രത്തിലും.

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ഫഹദ് ഫാസിലും, ഭാര്യയും നടിയുമായ നസ്രിയയുമാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Read Shubhra Gupta’s Review in IE: C U Soon review: A satisfying, moving thriller

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: C u soon malayalam movie review rating