scorecardresearch
Latest News

അമിതപ്രതീക്ഷകളില്ലെങ്കിൽ ആസ്വദിക്കാവുന്ന കൊച്ചു ചിത്രം; ‘ബ്രോ ഡാഡി’ റിവ്യൂ

Bro Daddy Movie Review Rating: ലാലു അലക്‌സാണ് ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്

RatingRatingRatingRatingRating
Bro Daddy Movie Review

Mohanlal Prithviraj Bro Daddy Movie Review Rating: മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം ‘ബ്രോ ഡാഡി’ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. ‘ലൂസിഫർ’ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ പ്രഖ്യാപനം മുതൽ തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണിത്. ഒരു ചെറിയ ഫാമിലി കോമഡി എന്റർടൈനറായാണ് ‘ബ്രോ ഡാഡി’ ഒരുക്കിയിരിക്കുന്നത്.

വളരെ സമ്പന്നനായ അറിയപ്പെടുന്ന സ്റ്റീൽ കമ്പനിയുടെ ഉടമയാണ് ജോൺ കാറ്റാടി (മോഹൻലാൽ). ജോണിന്റെയും ഭാര്യ അന്ന (മീന)യുടെയും ഏക മകനാണ് ഈശോ ജോൺ കാറ്റാടി (പൃഥ്വിരാജ്). അച്ഛൻ ബിസിനസ്സുകാരനാണെങ്കിൽ മകൻ ക്രീയേറ്റീവ് മേഖലയിലാണ്. ബാംഗ്ലൂരിലെ അറിയപ്പെടുന്ന പരസ്യ കമ്പനിയിലാണ് ഈശോയ്ക്ക് ജോലി.

ജോണിനോടൊപ്പം സ്‌കൂളിലും കോളേജിലും ഓർമിച്ചു പഠിച്ച ഉറ്റസുഹൃത്തുകളാണ് കുര്യനും (ലാലു അലക്‌സ്) ശിശുരോഗ വിദഗ്‌ധനായ ഡോ.സാമുവലും (ജഗദീഷും). നാട്ടിൽ തന്നെ ഒരു പരസ്യ കമ്പനി നടത്തുകയാണ് കുര്യൻ. കുര്യനും ഭാര്യ എൽസി (കനിഹ)യും ജോണിന്റെ കുടുംബമായും വളരെ നല്ല ബന്ധം വെച്ചുപുലർത്തുന്നവരാണ്. ഇവരുടെ ഏക മകളാണ് അന്ന (കല്യാണി). അങ്ങനെയിരിക്കെ ജോണിന്റെയും കുര്യന്റേയും കുടുംബങ്ങളിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നതും അവർ അത് പരിഹരിക്കാൻ ശ്രമിക്കുന്നതും അതിനിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.

മോഹൻലാലിനെ കുറച്ചധികം കാലത്തിന് ശേഷം ഒരു ഹ്യുമർ റോളിൽ കാണാൻ കഴിയുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. പഴയ വിന്റേജ് മോഹൻലാലിന്റെ ചില മാനറിസങ്ങൾ ഒക്കെ ജോൺ കാറ്റാടിയിൽ കാണാൻ കഴിയും. ഒരിക്കൽ കൂടി മോഹൻലാൽ മീന കോംബോ നന്നായി വർക്ക് ചെയ്തിട്ടുണ്ട്.

ലാലു അലക്‌സാണ് ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. മികച്ച സ്ക്രീൻ പ്രസൻസ് നിലനിർത്താനും വൈകാരിക രംഗങ്ങളിൽ ഉൾപ്പെടെ നന്നായി സ്കോർ ചെയ്യാനും ലാലു അലക്സിന് സാധിച്ചിട്ടുണ്ട്. അടുത്ത കാലത്ത് കണ്ടതിൽ വെച്ചു ലാലു അലക്സിന്റെ ഏറ്റവും നല്ല പ്രകടനമാണ് ‘ബ്രോ ഡാഡിയി’ലേത് എന്ന് പറയാനാകും.

ലാലു അലക്സിന്റെ ഭാര്യ കഥാപാത്രമായി എത്തിയ കനിഹയും നന്നായി ചെയ്തു. എന്നാൽ കനിഹ ആ കഥപാത്രത്തിന് യോജിക്കാത്ത കാസ്റ്റിങ്ങായി തോന്നി. ചിത്രത്തിൽ ഉടനീളം നല്ല പ്രകടനമാണ് കല്യാണി പ്രിയദർശനും കാഴ്ചവെച്ചിരിക്കുന്നത്. കല്യാണിയുടെ ഇതുവരെ കണ്ട കഥാപാത്രങ്ങളുടെ ഏകദേശ സ്വഭാവം തന്നെയാണ് ബ്രോ ഡാഡിയിലെ കഥാപാത്രത്തിനും. ഇവന്റ് മാനേജർ ആയി എത്തുന്ന സൗബിന്റെ കഥാപത്രം പ്രേക്ഷകരെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട്.

Also Read: അച്ഛനുണ്ടായിരുന്നെങ്കില്‍ ‘ബ്രൊ ഡാഡി’ ഇഷ്ടപ്പെടുമായിരുന്നു; പൃഥ്വിക്ക് നന്ദിയുമായി സുപ്രിയ

ഈശോ ജോൺ കാറ്റാടിയായുള്ള പൃഥ്വിരാജിന്റെ പ്രകടനവും ചില പ്രേക്ഷകരെയെങ്കിലും നിരാശപ്പെടുത്തിയേക്കാം. അടുത്ത കാലത്ത് പൃഥ്വി തന്നെ സെറ്റ് ചെയ്ത ബെഞ്ച് മാർക്കിലേക്ക് എത്താൻ കഴിയാതെ പോകുന്നുണ്ട്. ചെറിയ റോളിൽ എത്തുന്ന ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍, ജാഫർ ഇടുക്കി എന്നിവർ തങ്ങളുടെ ഭാഗങ്ങൾ നന്നായി അഭിനയിച്ചിട്ടുണ്ട്.

ലൂസിഫറിലെ പോലെ ഒരുപാട് ഡയറക്ടർ ബ്രില്ല്യൻസുകളോ ഒന്നും ഇല്ലെങ്കിലും വലിയൊരു താരനിരയെ ഗംഭീരമായി പ്രസന്റ് ചെയ്യാൻ പൃഥ്വിരാജിന് കഴിയുന്നുണ്ട്. അതേസമയം, ലൂസിഫറിൽ നിന്ന് സംവിധായകൻ എന്ന നിലയിലുള്ള ഗ്രാഫ് മുകളിലേക്ക് ഉയർത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല.

Mohanlal Prithviraj Bro Daddy Movie Review Rating: വളരെ ദുർബലമാണ് ചിത്രത്തിന്റെ തിരക്കഥ. യാതൊരു പുതുമകളുമില്ലാതെ മുൻകൂട്ടി പ്രവചിക്കാവുന്ന തരത്തിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കോമഡി ചിത്രം എന്ന് പറയുമ്പോഴും നല്ല നർമ്മമുഹൂർത്തങ്ങൾ ഒന്നും തന്നെ ‘ബ്രോ ഡാഡി’ സമ്മാനിക്കുന്നില്ല. ചിത്രം മുഴുവൻ കണ്ടു കഴിയുന്ന പ്രേക്ഷകനെ ഒരിക്കൽ കൂടി കാണാൻ പ്രേരിപ്പിക്കുന്ന ഒരു രംഗം പോലും ചിത്രത്തിന് നൽകാൻ കഴിയാതെ പോകുന്ന ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ട് മാത്രമാണ് പിടിച്ചു നിൽക്കുന്നത്.

സാമാന്യം തരക്കേടില്ലാതെ അവസാനിക്കുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ചിത്രത്തിന് വലിയ രീതിയിൽ ലാഗ് അനുഭവപ്പെടുന്നുണ്ട്. ഒരുപാട് വലിച്ചു നീട്ടിയ പോലെയാണ് രണ്ടാം പകുതി.

Bro Daddy, Bro Daddy review, Bro Daddy movie review, Bro Daddy rating, Bro Daddy full movie, Bro Daddy full movie download, ബ്രൊ ഡാഡി, ബ്രൊ ഡാഡി റിവ്യൂ, Bro Daddy song download, Bro Daddy songs, Bro Daddy OTT, Bro Daddy malayalam review, Mohanlal, Prithviraj, Kalyani Priyadarshan, Bro Daddy Latest Review, Bro Daddy Download

ദീപക് ദേവാണ് ‘ബ്രോ ഡാഡി’യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചില കോമഡി രംഗങ്ങൾ ഒക്കെ കൂടുതൽ ആസ്വാദ്യകരമാകാൻ ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം സഹായിച്ചിട്ടുണ്ട്. ഒരു കാർട്ടൂൺ ഫീൽ നൽകുന്ന ബാക്ക്ഗ്രൗണ്ട് സ്കോറാണ് ദീപക് നൽകിയിരിക്കുന്നത്. മോഹൻലാലും പൃഥ്വിരാജും ചേർന്ന് പാടിയ ഗാനം സിനിമയുടെ ടൈറ്റിൽ ഗാനവും എം.ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്ന് പാടിയ മറ്റൊരു ഗാനവും മനോഹരമാണ്.

അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വളരെ കളർഫുള്ളായ ഫ്രയിമുകളാണ് അഭിനന്ദന്‍ ‘ബ്രോ ഡാഡി’യിൽ ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂർ സിറ്റിയെ കാണിക്കുന്ന ചില എസ്റാബ്ളിഷിങ് ഷോട്ടുകൾ നന്നായിരുന്നു. അഖിലേഷ് മോഹനാണ് ചിത്രസംയോജനം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ‘ബ്രോ ഡാഡി’ നിര്‍മ്മിച്ചിരിക്കുന്നത്.

അമിതപ്രതീക്ഷകളോടെ സമീപിച്ചാൽ ഈ ചിത്രം നിരാശരാക്കും. കുടുംബത്തോടൊപ്പമിരുന്ന് ഒറ്റ തവണ ആസ്വദിക്കാവുന്ന യാതൊരു പുതുമയും നൽകാത്ത കൊച്ചു ചിത്രമാണ് ‘ബ്രോ ഡാഡി’.

Also Read: ഇതുപോലൊരു മകന്‍ ഏതൊരച്ഛന്റെയും സ്വപ്നം; ബ്രൊ ഡാഡിയെക്കുറിച്ച് മോഹന്‍ലാല്‍

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Bro daddy movie review rating mohanlal prithviraj