scorecardresearch

Antakshari Movie Review & Rating: ഭയം നിറയ്ക്കുന്ന അന്താക്ഷരി; റിവ്യൂ

Antakshari Movie Review & Rating: ട്രീറ്റ്‌മെന്റിൽ വ്യത്യസ്ത പുലർത്തുമ്പോഴും കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവമാണ് അന്താക്ഷരിയുടെ പോരായ്മ

Antakshari Movie Review & Rating: ട്രീറ്റ്‌മെന്റിൽ വ്യത്യസ്ത പുലർത്തുമ്പോഴും കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവമാണ് അന്താക്ഷരിയുടെ പോരായ്മ

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Antakshari, Antakshari review, Antakshari movie review, Antakshari malayalam movie review

Antakshari Malayalam Movie Review & Rating: സൈജു കുറിപ്പിനെ കേന്ദ്രകഥാപാത്രമാക്കി വിപിൻദാസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 'അന്താക്ഷരി' ഒരു പരീക്ഷണചിത്രമാണ്. വേറിട്ട വഴികളിലൂടെയാണ് ഈ കുറ്റാന്വേഷണ ത്രില്ലർ ചിത്രത്തിന്റെ സഞ്ചാരം. ആദ്യ സീനിൽ തന്നെ ഭയം എന്ന വികാരത്തെ പ്രേക്ഷകരിലേക്ക് കൈമാറ്റം ചെയ്യാൻ ചിത്രത്തിനു സാധിക്കുന്നുണ്ട്.

Advertisment

ഹൈറേഞ്ച് ഏരിയയായ കേദാരത്തെ ഒരു പൊലീസ് സ്റ്റേഷനിൽ സിഐയായി പ്രവർത്തിക്കുകയാണ് ദാസ് (സൈജു കുറുപ്പ്). 'അന്താക്ഷരി'യാണ് അയാളുടെ പ്രിയപ്പെട്ട ഹോബി. സ്വസ്ഥമായ അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില സംഭവങ്ങളാണ് കഥയുടെ ഗതി മാറ്റുന്നത്. അദൃശ്യനായി പിന്തുടരുന്ന ഒരു കുറ്റവാളിയെ തേടിയുള്ള ദാസിന്റെ അന്വേഷണമാണ് പിന്നീടങ്ങോട്ട്. സിനിമകളിൽ സ്ഥിരം കാണുന്ന പൊലീസുകാരുടെ ചടുലതയോ മാസ്സ് ഡയലോഗുകളോ ഒന്നുമില്ല ദാസിന്. പൊതുവെ സൗമ്യനാണ് അയാൾ.

സാധാരണക്കാരനായ, പാട്ടിനോടിഷ്ടമുള്ള ദാസ് എന്ന പൊലീസുകാരനെ കയ്യടക്കത്തോടെ തന്നെ സൈജു കുറുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നായികയായി എത്തിയ പ്രിയങ്ക,
കോട്ടയം രമേശ്, സുധി കോപ്പ, ബിനു പപ്പു, വിജയ് ബാബു, ശബരീഷ് വർമ, ബോബൻ സാമുവൽ എന്നിവരും കഥാപാത്രങ്ങളോട് നീതി പുലർത്തുന്നുണ്ട്.

ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരിൽ ഭീതിയുടെതായ ഒരന്തരീക്ഷം നിലനിർത്താൻ സംവിധായകൻ വിപിൻ ദാസിനു കഴിയുന്നുണ്ട്. പ്രേക്ഷകർക്ക് പ്രവചിക്കാനാവുന്ന രീതിയലല്ല കഥയുടെ പ്രയാണമെന്നതും ചിത്രത്തിന് പ്ലസ് ആവുന്നുണ്ട്. കഥ പറഞ്ഞുപോവുന്ന രീതിയിലുമുണ്ട് ചില വേറിട്ട സമീപനങ്ങൾ. ഹൈറേഞ്ച് പ്രദേശത്തിന്റെ ഒറ്റപ്പെട്ട ഭൂപ്രകൃതിയും ഭീതിയുടേതായ ഒരു അന്തരീക്ഷം ചിത്രത്തിലുടനീളം നിലനിർത്തുന്നുണ്ട്.

Advertisment
&t=1s

ബബ്‌ലു അജുവിന്റെ ക്യാമറയും അങ്കിത് മേനോന്റെ സംഗീതവും ചിത്രത്തിനോട് നീതി പുലർത്തുന്നുണ്ട്. അൽ ജസാം അബ്ദുൽ ജബ്ബാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ട്രീറ്റ്‌മെന്റിൽ വ്യത്യസ്ത പുലർത്തുമ്പോഴും കെട്ടുറപ്പുള്ള ഒരു തിരക്കഥയില്ലെന്നതാണ് അന്താക്ഷരിയുടെ പോരായ്മ. അനാവശ്യപ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന ചില കഥാസന്ദർഭങ്ങൾക്കും വന്നുപോവുന്ന ചില കഥാപാത്രങ്ങൾക്കും പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുക എന്നതിനപ്പുറം പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല.

ജാതി പ്രശ്നം, സിസ്റ്റത്തിന്റെ ഭാഗമായ അടിച്ചമർത്തലുകൾ, സാമൂഹികമായ അസമത്വം തുടങ്ങിയ വിഷയങ്ങളെല്ലാം പറഞ്ഞുപോവുന്നുണ്ടെങ്കിലും ഈ വിഷയങ്ങൾക്കൊന്നും കൃത്യമായൊരു 'ഇംപാക്റ്റ്' ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

ഇത്തരം പോരായ്മകൾക്കിടയിലും, പരീക്ഷണചിത്രങ്ങളും കുറ്റാന്വേഷണചിത്രങ്ങളുമൊക്കെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒറ്റ തവണ കണ്ടുനോക്കാവുന്നതൊക്കെ അന്താക്ഷരിയിലുണ്ട്.

Saiju Kurup OTT Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: