Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

9 Movie Review: പൃഥ്വിയുടെ പരീക്ഷണങ്ങള്‍ക്ക് കൈയ്യടിക്കാം

Prithviraj Starrer ‘9’ Movie Review in Malayalam: ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ എന്ന നിലയില്‍ ചിത്രത്തില്‍ പലപ്പോഴും അനുഭവപ്പെട്ട ലോജിക്കില്ലായ്മ കല്ലു കടിയാണ്, പക്ഷേ അതിനുള്ള ഉത്തരം ക്ലൈമാക്‌സ് അടുക്കുന്നതോടെ ലഭിക്കുന്നുണ്ട്.

9 movie, 9 movie review, horror movie, 9 review, 9 critics review, 9 horror movie, 9 movie audience review, 9 movie public review, prithviraj sukumaran, malayalam movies, malayalam cinema, entertainment, movie review, 9 prithviraj, 9 prithviraj sukumaran, 9 review, 9 rating, 9 cast, 9 actress, 9 heroine, 9 wiki, 9 director, 9 poster, 9 trailer, 9 release date, 9 review, 9 movie review, 9 റിവ്യൂ, 9 റേറ്റിംഗ്, 9 നിരൂപണം, 9 സിനിമാ നിരൂപണം, 9 സിനിമ,9 പൃഥ്വിരാജ് ചിത്ര, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Prithviraj Sukumaran Starrer 9 Movie Review in Malayalam: പൃഥ്വിരാജ് അടുത്ത് അഭിനയിച്ച സിനിമകള്‍ മിക്കതും പരീക്ഷണ ചിത്രങ്ങളായിരുന്നു. മലയാള സിനിമയ്ക്ക് അത്ര പരിചയമില്ലാത്ത വിഷയങ്ങള്‍ അവതരിപ്പിക്കുക എന്ന ഏറെ വെല്ലുവിളിയും റിസ്കും ഉള്ള ജോലിയായിരുന്നു ആ ചിത്രങ്ങളിലെല്ലാം പൃഥ്വിരാജ് എന്ന നടന്‍ ഏറ്റെടുത്തത്. ‘എസ്ര’യുടേയും ‘ആദം ജോണി’ന്റേയുമെല്ലാം പാത പിന്തുടരുന്ന മറ്റൊരു പരീക്ഷണ സിനിമയാണ് ‘9’ ലൂടെ പ്രേക്ഷകന് നല്‍കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ പൃഥ്വിരാജ് ശ്രമിച്ചിരിക്കുന്നത്. പരീക്ഷണ സിനിമകളോടും ഹോളിവുഡ് തീമുകളോടുമുള്ള പൃഥ്വിയുടെ ഒബ്‌സെഷന്‍ എന്ന് ഏറ്റവും ചുരുക്കത്തില്‍ ‘9’ നെ വിശേഷിപ്പിക്കാം.

സയന്‍സ് ഫിക്ഷന്‍-ഹൊറര്‍ ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘9’. മലയാള സിനിമയില്‍ അത്ര കണ്ടു പരിചിതമല്ലാത്ത ഒരു വിഭാഗമാണെങ്കിലും, ഹോളിവുഡിലടക്കം വരുന്ന മറ്റും സയന്‍സ് ഫിക്ഷനുകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് സിനിമാ പ്രേമികളായ മലയാളികള്‍. സാമാന്യ ലോജിക്കിന് പുറത്തുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്ന, സയന്‍സ് ഫിക്ഷനാണ് തങ്ങള്‍ കാണാന്‍ പോകുന്നതെന്ന ബോധ്യം അല്ലെങ്കില്‍ ഒരു ‘പ്രീസെറ്റ്’ പ്രേക്ഷകനില്‍ ഉണ്ടാക്കിയെടുക്കുക എന്നത് ഇത്തരം ചിത്രങ്ങള്‍ക്ക് അനിവാര്യമാണ്. ഇവിടെ ‘9; ന് വേണ്ടി ആ ബോധ്യം ചിത്രത്തിന്റെ പ്രൊമോഷന്‍ ഘട്ടങ്ങളിലെല്ലാം സൃഷ്ടിക്കാന്‍ പൃഥ്വിരാജിനും സംവിധായകന്‍ ജെനൂസ് മൊഹമ്മദിനും അണിയറ പ്രവര്‍ത്തകര്‍ക്കും സാധിച്ചിരുന്നു.

 

ഭൂമിക്ക് അരികിലൂടെ കടന്നു പോകുന്ന ഒരു ധൂമകേതുവില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. നേരത്തെ പറഞ്ഞ തയ്യാറെടുപ്പിന് നില്‍ക്കാതെ നേരിട്ടാണ് സിനിമ വിഷയത്തിലേക്ക് കടക്കുന്നത്. അതു ശരിയാണോ തെറ്റാണോ എന്നത് ഓരോരുത്തരുടേയും കാഴ്ചപ്പാടിന് അനുസരിച്ചിരിക്കും. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആല്‍ബര്‍ട്ട്, അയാളുടെ മകനായ ആദം (അലോക്), വാമിഖയുടെ ഇവ എന്നീ മൂന്ന് കഥാപാത്രങ്ങളേയും ധൂമകേതുവിനേയും ചുറ്റിപ്പറ്റിയാണ് ‘9’ ഒരുക്കിയിരിക്കുന്നത്. ഹൊറര്‍, ത്രില്ലര്‍ മൂഡുകളുടൊപ്പം അച്ഛന്‍-മകന്‍ ബന്ധത്തെ കുറിച്ചും പറയാനുള്ള ശ്രമമാണ് ചിത്രം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആല്‍ബര്‍ട്ടിന്റെ അകത്തേയും പുറത്തേയും ലോകങ്ങളാണ് ‘9’ അവതരിപ്പിക്കുന്നത്.

ധൂമകേതുവിന്റെ വരവും അത് ജനങ്ങളിലുണ്ടാക്കുന്ന ഭീതിയും അമ്പരപ്പുമൊക്കെയാണ് ആദ്യ പകുതിയില്‍ പറയുന്നത്. സയന്‍സ് ഫിക്ഷനില്‍ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നു തന്നെ മിത്തിലേക്കും വിശ്വാസത്തിലേക്കും കടക്കുന്നു. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സയന്‍സിനേക്കാന്‍ പ്രധാന്യം ഫിക്ഷനും ഹൊററിനുമായി വഴി മാറുന്നു. ജ്യോതിശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ടും സംഘവും ഒരു ‘അസൈന്‍മെന്റി’നായി ഹിമാലയത്തിലെത്തുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

അമ്മയില്ലാത്ത മകനും ആല്‍ബര്‍ട്ടും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകളില്‍ നിന്നും ആരംഭിക്കുന്ന ചിത്രം, ആ വിള്ളല്‍ അടയുന്നിടത്താണ് അവസാനിക്കുന്നത്. ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്ന കഥയും അവതരണ രീതിയുമായിട്ടും, അത് മുഴുവനായി വിനിയോഗിക്കാന്‍ കഴിയാതെ, പാതി വെന്ത അവസ്ഥയിലാണ് ‘9’. ചിത്രത്തിന്റെ പാളിച്ച തുടങ്ങുന്നത് തുടക്കത്തില്‍ തന്നെയാണ്. സയന്‍സും ഫിക്ഷനും തമ്മിലുള്ള കൂടിച്ചേരിലാണ് ‘9’ ആദ്യം പരാജയപ്പെടുന്നത്.

ഒരു സയന്‍സ് ഫിക്ഷന്‍, അതും കേന്ദ്ര കഥാപാത്രം ഒരു ജ്യോതിശാസ്ത്രജ്ഞന്‍ – അങ്ങനെയുള്ളൊരു സിനിമ എന്ന നിലയില്‍ ചിത്രത്തില്‍ പലപ്പോഴും അനുഭവപ്പെട്ട ലോജിക്കില്ലായ്മ കല്ലു കടിയാണ്. അതിനുള്ള ഉത്തരം ചിത്രത്തിന്റെ ക്ലൈമാക്‌സ് അടുക്കുന്നുതോടെ ലഭിക്കുന്നുണ്ട്. എന്നാല്‍ അവിടെ വരെയുള്ള യാത്രയിലുടനീളം പ്രേക്ഷകനെ സയന്‍സ് ഫിക്ഷനും ഹൊററിനും അനിവാര്യമായ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താനോ എന്‍ഗേജ്ഡ് ആക്കാനോ ചിത്രത്തിന് സാധിക്കുന്നില്ല. മാത്രവുമല്ല തന്റെ മുന്‍ സിനിമകളുടെ ഭാരം പേറുന്ന പൃഥ്വിരാജ് ക്ലൈമാക്‌സിനെ വരെ ‘പ്രെഡിക്റ്റബിള്‍’ ആക്കുന്നു. ഭൂമിയെ 9 ദിവസം ഇരുട്ടിലാക്കുന്ന ധൂമകേതു, അച്ഛനും മകനും തമ്മിലുള്ള അകല്‍ച്ച എന്നീ രണ്ടു വിഷയങ്ങളെ സമാന്തരമായി കൊണ്ടു പോവുകയും അവസാനം ഒരിടത്ത് എത്തിക്കുന്നതുമാണ് ചിത്രം. തുടക്കത്തില്‍ തന്നെ ക്ലൈമാക്‌സിന്റെ സ്‌പോയിലറുകള്‍ നല്‍കുന്ന രംഗങ്ങളും ഡയലോഗുകളും ആകാംഷയുടെ മുനയൊടിച്ചു കളയുന്നുമുണ്ട്.

Read Also: എന്തു കൊണ്ട് ‘9’ പൃഥിരാജിന് പ്രധാനപ്പെട്ടതാകുന്നു?

വിശ്വാസവും സയന്‍സും മുഖാമുഖം വരുന്നിടങ്ങളില്‍, പ്രേതം, മിത്ത്, അന്യഗ്രഹ ജീവി തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഇല്ലാതാകുന്ന യുക്തിയെ മറികടക്കുന്നത് ക്ലൈമാക്‌സ് ട്വിസ്റ്റിലാണ്. പക്ഷേ നേരത്തേ പറഞ്ഞത് പോലെ അതു വരെ കണ്ടിരിക്കാന്‍, ആകാംഷ തോന്നാന്‍ തക്കതായ ഘടകങ്ങള്‍ ഒന്നും സിനിമയിലില്ല. ഒരു തരത്തില്‍ ചിന്തിച്ചാല്‍, ക്ലൈമാക്‌സ് കൊള്ളാം എന്ന അടിസ്ഥാനത്തില്‍ ചിത്രം സ്വീകരിക്കുന്ന രീതിയാണോ പൃഥ്വിരാജ് സമീപകാലത്ത് പിന്തുടരുന്നത് എന്നു തോന്നിപ്പോകും.

പൃഥ്വിരാജ്, അലോക്, വാമിഖ എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ കാതല്‍. മൂന്നു പേരും തങ്ങളുടെ റോളുകള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഏഴു വയസുകാരന്‍ ആദമിനെ അവതരിപ്പിച്ച അലോകാണ് കയ്യടി അര്‍ഹിക്കുന്നത്. അമ്മയില്ലാതെ വളര്‍ന്ന, അച്ഛന്റെ സ്‌നേഹം ലഭിക്കാത്ത, അന്തര്‍മുഖനായ, പിടിവാശിക്കാരനായ ആദമിനെ അലോക് മനോഹരമാക്കി. തന്റെ കഥാപാത്രത്തെ പക്വതയോടെ ആ കൊച്ചു പയ്യന്‍ അവതരിപ്പിച്ചിരിക്കുന്നു. പൃഥ്വിരാജുമൊത്തുള്ള രംഗങ്ങളടക്കമുള്ള ചിത്രത്തിലെ ഏറ്റവും നിര്‍ണായക രംഗങ്ങളില്‍ പോലും ഒട്ടും നാടകീയതയോ അമിതാഭിനയമോ ഇല്ലാതെ ഒതുക്കത്തിലാണ് അലോകിന്റെ അഭിനയം. മറ്റൊരു പ്രശംസനീയമായ പ്രകടനം വാമിഖയുടേതാണ്. ‘ഗോദ’യിലെ ഗുസ്തിക്കാരിയില്‍ നിന്നും ‘9’ലെ ഇവയായി വാമിഖയുടെ മാറ്റം മികച്ചതാണ്. ‘She is not just a pretty face’. പലപ്പോഴും ചിത്രത്തിന്റെ കരുത്തായി മാറിയത് വാമിഖയുടേയും അലോകിന്റേയും പ്രകടനങ്ങളായിരുന്നു.

പൃഥ്വിരാജിലേക്ക് വരികയാണെങ്കില്‍, തനിക്കുള്ളിലെ നടനെ കൂട്ടിലടച്ച് വെക്കുന്ന പൃഥ്വിരാജിനെയാണ് ‘9’ ലും കാണാന്‍ സാധിക്കുന്നത്. മോശമാക്കിയില്ലെങ്കിലും ഇനിയും നന്നാക്കാന്‍ സാധിക്കുന്നതായിരുന്നു പൃഥ്വിയെ സംബന്ധിച്ചിടത്തോളം ആല്‍ബര്‍ട്ട്. അഭിനയത്തിലെ നാടകീയതയും പ്രവചനീയതും ഉപേക്ഷിച്ച് കഥാപാത്രമായി മാറാനും പൃഥ്വിരാജെന്ന താരത്തെ കുടഞ്ഞ് കളയാനും അദ്ദേഹത്തിന് സാധിച്ചിരുന്നെങ്കില്‍ ‘9’ കുറെയും കൂടി മികച്ചതാവുമായിരുന്നു. അതേ സമയം, നടനെന്ന നിലയിലും ഫിലിംമേക്കര്‍ എന്ന നിലയിലും പൃഥ്വിരാജിന്റെ ആത്മാര്‍ത്ഥയും പുതുമ പരീക്ഷിക്കാനുള്ള ആര്‍ജ്ജവും കയ്യടി അര്‍ഹിക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

ശേഖര്‍ മേനോന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിന് ചേരുന്നതാണ്. ഷാന്‍ റഹ്മാന്റെ ഗാനങ്ങള്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നില്ല. അഭിനന്ദന്‍ രാമാനുജന്റെ ഛായാഗ്രഹണവും ഹൊറര്‍ മൂഡിനോട് ചേര്‍ന്നു നിന്നു. സംവിധായകനായ ജെനൂസ് മുഹമ്മദ് തന്നെയാണ് ‘9’ ന്റെ തിരക്കഥയും ഒരുക്കിയത്. തിരക്കഥയിലെ ഒതുക്കമില്ലായ്മ ഒഴിച്ചു നിര്‍ത്തിയാല്‍, ജെനൂസ് തന്റെ ജോലി തരക്കേടില്ലാതെ ചെയ്തു. എഡിറ്റിങിലെ (ഷമീര്‍ മുഹമ്മദ്) അപാകതകള്‍ പലപ്പോഴും ചിത്രത്തെ വലിച്ചു നീട്ടുന്നുണ്ടെന്നതും വാസ്തവമാണ്.

തള്ളിക്കളയേണ്ടതോ അവഗണിക്കേണ്ടതോ ആയ ചിത്രമല്ല ‘9’; മറിച്ച് മലയാളത്തിന് പരിചയമില്ലാത്ത വിഷയവും ഴോണറും അവതരിപ്പിക്കുന്ന പരീക്ഷണമെന്ന നിലയില്‍ കയ്യടിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമായ ഒന്നാണ്.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: 9 malayalam movie release review rating prithviraj

Next Story
Kumbalangi Nights Review: പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ‘കുമ്പളങ്ങി’ ബ്രദേഴ്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com