രേവതി വീണ്ടും സംവിധായികയാവുന്നു; കജോൾ നായിക

ഒരാൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട അമ്മയായ സുജാതയുടെ കഥയാണ് ‘ ദി ലാസ്റ്റ് ഹുറാ’ എന്ന ചിത്രം പറയുന്നത്

മലയാളത്തിന്റെ ഇഷ്ട നായികമാരിൽ ഒരാളാണ് രേവതി. അഭിനയത്തിനു പുറമെ സംവിധായികയായും രേവതി തിളങ്ങിയിട്ടുണ്ട്. 2002ല്‍ പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള രേവതി, രണ്ടു ഫീച്ചർ സിനിമകളും ആന്തോളജിക്കായി രണ്ടു ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സംവിധായികയുടെ വേഷത്തിൽ എത്തുകയാണ് രേവതി. ‘ദി ലാസ്റ്റ് ഹുറാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കജോളാണ് നായിക. കജോൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

“രേവതി എന്നെ വെച്ചു സംവിധാനം ചെയ്യുന്ന എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് പേര്. എന്നെ വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്”, രേവതിയുമൊത്തുള്ള ചിത്രത്തിനൊപ്പം കജോള്‍ കുറിച്ചു.

ഒരാൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട അമ്മയായ സുജാതയുടെ കഥയാണ് ‘ ദി ലാസ്റ്റ് ഹുറാ’ എന്ന ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നുമാണ് ചിത്രം രൂപപ്പെടുന്നത്. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

“ലാസ്റ്റ് ഹുറേയിലെ സുജാതയുടെ യാത്ര എന്റെ ഹൃദയത്തോട് വളരെ ചേർന്ന് നിൽക്കുന്നതാണ്. ഇത് ആപേക്ഷികം മാത്രമല്ല, പ്രചോദനകരവുമാണ്. സുരാജും ശ്രദ്ധയും ഞാനും ഈ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ഞങ്ങളുടെ മനസ്സിൽ ആദ്യം വന്നത് കാജോൾ ആയിരുന്നു. അവളുടെ മൃദുവും ഊർജ്ജസ്വലവുമായ കണ്ണുകളും അവളുടെ മനോഹരമായ പുഞ്ചിരിയും എന്തും സാധ്യമാണെന്ന് വിശ്വസിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും, അങ്ങനെയാണ് സുജാതയുടെ അവസ്ഥ. ഈ ‘ഹൃദ്യമായ കഥ’യ്ക്കായി കാജോളിനൊപ്പം ജോലി ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടയാണ്” രേവതി പറഞ്ഞു.

Also Read: കടലിൽ കുളിച്ചും സ്പീഡ് ബോട്ടിൽ കറങ്ങിയും പ്രിയങ്ക; ഗ്ലാമറസ് ചിത്രങ്ങൾക്ക് കമന്റടിച്ച് നിക്

ബ്ലൈവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ സുരാജ് സിങ്, ശ്രദ്ധ അഗർവാൾ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്, സമീർ അറോറയാണ് ‘ദി ലാസ്റ്റ് ഹുറാ’ യുടെ കഥ എഴുതിയിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Revathy to direct kajol starrrer the last hurrah

Next Story
കടലിൽ കുളിച്ചും സ്പീഡ് ബോട്ടിൽ കറങ്ങിയും പ്രിയങ്ക; ഗ്ലാമറസ് ചിത്രങ്ങൾക്ക് കമന്റടിച്ച് നിക്priyanka chopra, പ്രിയങ്ക ചോപ്ര, Priyanka Chopra Nick Jonas, Nick Jonas, നിക്ക് ജോനാസ്, nick jonas priyanka chopra photos
The moderation of comments is automated and not cleared manually by malayalam.indianexpress.com
X