scorecardresearch

Latest News

എത്രയോ തവണ നമ്മൾ കെട്ടിപ്പിടിച്ചു കരഞ്ഞിരിക്കുന്നു, എന്നും കരുത്താവുന്ന സൗഹൃദത്തെ കുറിച്ച് രേവതിയും സുഹാസിനിയും

എപ്പോഴും ഹായ്, ഹലോ ബന്ധമില്ല. അപൂർവ്വമായേ വിളിക്കാറുള്ളൂ. എന്നാൽ എപ്പോൾ സംസാരിക്കണമെന്നു തോന്നിയാലും നീയവിടെ ഉണ്ടാവാറുണ്ട്

Revathy, Suhasini, Suhasini Maniratnam, Revathy Suhasini friendship, Indian express Malayalam, IE Malayalam, സുഹാസിനി മണിരത്നം, രേവതി

അഭ്രപാളിയ്ക്ക് അപ്പുറം ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്നവരാണ് നടിമാരായ സുഹാസിനി മണിരത്നവും രേവതിയും. വർഷങ്ങളായി സന്തോഷങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലുമെല്ലാം കൂടെയുള്ള ഉറ്റചങ്ങാതിമാർ. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് രേവതിയും സുഹാസിനിയും.

“ഒരുപാട് നല്ല കാര്യങ്ങളിലൂടെയും വിഷമഘട്ടങ്ങളിലൂടെയും ഞങ്ങൾ ഒന്നിച്ചു കടന്നുപോയവരാണ്. എത്രയോ തവണ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്. ഒരുപാട് പ്രചോദനവും സ്നേഹവുമാണ് നീയെനിക്ക്. വളരെ അപൂർവ്വമായെ നമ്മൾ സംസാരിക്കാറുള്ളൂ. എന്നും പിന്തുണ നൽകുന്ന ചങ്ങാതി, നീയാരായി ഇരിക്കുന്നുവോ അതിൽ സന്തോഷം,” രേവതിയെ കുറിച്ച് സുഹാസിനി പറയുന്നു. ഇൻസ്റ്റഗ്രാം ലൈവിൽ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു ഇരുവരും.

വളരെ അപൂർവ്വമായി മാത്രം സംസാരിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ എന്ന വാക്കുകളോടെയാണ് രേവതി സുഹാസിനിയ്ക്ക് മറുപടി നൽകുന്നത്. “എപ്പോഴും ഹായ്, ഹലോ ബന്ധമില്ല. അപൂർവ്വമായേ വിളിക്കാറുള്ളൂ. എന്നാൽ എപ്പോൾ സംസാരിക്കണമെന്നു തോന്നിയാലും നീയവിടെ ഉണ്ടാവാറുണ്ട് ഹാസിനി. ജീവിതത്തിൽ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടാകുമ്പോൾ, പങ്കുവയ്ക്കേണ്ട ഫീലിംഗ്സ് വരുമ്പോഴെല്ലാം വിളിക്കും. വർഷങ്ങളായി അതങ്ങനെയാണ്.” രേവതി പറയുന്നു.

ഏതാണ്ട് ഒരേ കാലഘട്ടത്തിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയ താരങ്ങളാണ് സുഹാസിനിയും രേവതിയും. അഭിനയത്തിന് അപ്പുറം സിനിമയുടെ സാങ്കേതികവശങ്ങളിൽ കൂടി തിളങ്ങിയ രണ്ടുപേർ. അഭിനയത്തിനപ്പുറം സംവിധായികയുടെ വേഷത്തിലും ഇരുവരും തിളങ്ങി. സമകാലിക ഇന്ത്യന്‍ സിനിമയില്‍ ഒരു സംവിധായിക എന്ന നിലയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഉയര്‍ന്നു കേട്ട ആദ്യ പേരുകളില്‍ ഒന്നായിരുന്നു സുഹാസിനിയുടേത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച സുഹാസിനിയുടെ ആദ്യ സംവിധാനസംരംഭമായ ‘പെണ്‍’ എന്ന തമിഴ് ടെലിസീരീസിൽ രേവതിയും അഭിനയിച്ചിരുന്നു.

Read more: വിവാഹത്തിനൊരുങ്ങുമ്പോൾ മണിയെന്നോട് പറഞ്ഞത്; സുഹാസിനി മണിരത്നം പറയുന്നു

View this post on Instagram

Love this picture. The host and his heroines

A post shared by Suhasini Hasan (@suhasinihasan) on

എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ് ക്ലബ്ബിലും സജീവമാണ് ഇരുവരും. 2009 ൽ സുഹാസിനി മണിരത്നവും ലിസിയും ചേർന്നാണ് ഈ റീയൂണിയൻ ആരംഭിച്ചത്.

Read more: പെണ്‍: സുഹാസിനിയുടെ കഥാചിത്രങ്ങളിലൂടെ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Revathy suhasini maniratnam on their friendship

Best of Express