താരസംഘടനയായ എഎംഎംഎയില്‍ നിന്നും നേരിടുന്ന നീതിനിഷേധങ്ങളെക്കുറിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നടത്തിയ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ച കെപിഎസി ലളിതയുടെ നടപടിയോട് പ്രതികരിച്ച് നടി രേവതി. കെപിഎസി ലളിതയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്ന് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു.

തന്റെ ആദ്യസിനിമ തൊട്ട് കെപിഎസി ലളിതയെ അറിയാമെന്നും അന്നൊക്കെ അമ്മയെ പോലെ നോക്കിയിരുന്ന ആളാണെന്നും രേവതി പറഞ്ഞു. 1983ല്‍ മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് രേവതി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഈ ചിത്രത്തില്‍ കെപിഎസി ലളിതയുടെ അനന്തരവളായിട്ടാണ് രേവതി വേഷമിട്ടത്.

തന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ച ആളാണ് ഇപ്പോള്‍ മോഹന്‍ലാല്‍ നടിയെന്ന് വിളിച്ചതില്‍ പരാതി പറഞ്ഞതെന്നും ആ വേഷത്തിലേക്ക് മറ്റൊരാളെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തതെന്നും, അവര്‍ക്ക് പറ്റാത്തതുകൊണ്ടാണ് രേവതിയെ അഭിനയിപ്പിച്ചതെന്നും പേരെടുത്ത് പറയാതെ കെപിഎസി ലളിത പറഞ്ഞിരുന്നു.

ഇന്നലെ ദിലീപ് ചിത്രം ‘നീതി’യുടെ സെറ്റില്‍വച്ച് സിദ്ദിഖിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെപിഎസി ലളിത ഇങ്ങനെ പറഞ്ഞത്. മോഹന്‍ലാലിനെതിരെ ആരോപണമുന്നയിച്ചത് ശരിയായില്ലെന്നും പുറത്തുപോയവര്‍ തിരിച്ചുവന്ന് മാപ്പ് പറണമെന്നും കെപിഎസി ലളിത ആവശ്യപ്പെട്ടിരുന്നു. ഇതിനോടായിരുന്നു രേവതിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook