മോഹന്‍ലാലിന്‍റെ ‘ഡ്രാമ’യ്ക്കൊപ്പം ‘ലൂസിഫര്‍’ ടീസര്‍ വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റ്: പൃഥ്വിരാജ്

“റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ‘ലൂസിഫറി’ന്റെ ടീസര്‍ ‘ഡ്രാമ’യ്ക്കൊപ്പം റിലീസ് ചെയ്യുന്നില്ല” എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു

Mohanlal Lucifer Teaser Prithviraj Ranjith Drama
Mohanlal Lucifer Teaser Prithviraj Ranjith Drama

രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘ഡ്രാമ’യ്ക്കൊപ്പം മോഹന്‍ലാല്‍ തന്നെ നായകനാകുന്ന തന്റെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫറി’ന്റെ ടീസര്‍ ഉണ്ടാകും എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പൃഥ്വിരാജ്.

“റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ‘ലൂസിഫറി’ന്റെ ടീസര്‍ ‘ഡ്രാമ’യ്ക്കൊപ്പം റിലീസ് ചെയ്യുന്നില്ല” എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

Contrary to reports, #Lucifer teaser will not be releasing with #Drama

A post shared by Prithviraj Sukumaran (@therealprithvi) on

രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘ഡ്രാമ’ നവംബര്‍ ഒന്നിന് റിലീസ് ചെയ്യും. ലാൽ അടുത്ത കാലത്ത് ചെയ്തതിൽ വച്ച് ഏറ്റവും റിലാക്സ്ഡ് ആയി ചെയ്ത ഒരു സിനിമയാവും ‘ഡ്രാമ’ എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

“കോസ്മോപൊളിറ്റൻ ടൈപ്പ് കഥാപാത്രം തന്നെയാണ് ‘ഡ്രാമ’യിലും. വലിയ ഫൈറ്റോ, രൂക്ഷമായ വലിയ ഡയലോഗുകളോ അങ്ങനെയൊന്നുമില്ലാത്ത ഒരു ലാലിനെ ‘ഡ്രാമ’യിൽ കാണാം. ലാൽ അടുത്ത കാലത്ത് ചെയ്തതിൽ വച്ച് ഏറ്റവും റിലാക്സ്ഡ് ആയി ചെയ്ത ഒരു സിനിമയാവും ‘ഡ്രാമ’.

ലാലിന്റെ പഴയ ചിരിയും കളിയും തമാശയും എല്ലാം ‘ഡ്രാമ’യിലുണ്ട്. അതു കാണുന്നതു തന്നെ ഒരു കൗതുകമായി തോന്നും. പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്തൊക്കെ സ്റ്റുഡിയോയിൽ എല്ലാവരും പറഞ്ഞ കാര്യമിതാണ്. അതു തന്നെയായിരിക്കും ഈ പടത്തിന്റെ ചാം”, രഞ്ജിത് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Read More: റിലാക്സ്ഡ് ആയി ലാല്‍ ചെയ്ത ‘ഡ്രാമ’: രഞ്ജിത് പറയുന്നു

ലോഹ’ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡ്രാമ’. ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ‘ഡ്രാമ’യില്‍ ആശ ശരത് ആണ് നായിക. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും.

വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞ ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും ലാല്‍ ആരാധകരില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Read More: ‘കാണാന്‍ പോരേ, കാണാം പൂരം’; മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ‘ഡ്രാമ’യിലെ ഗാനം

‘ലൂസിഫര്‍’ ചിത്രീകണം

ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. മോഹന്‍ലാല്‍ ഒരു രാഷ്ട്രീയനേതാവിന്റെ വേഷത്തില്‍ എത്തുന്ന ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.  മഞ്ജു വാര്യര്‍, ടൊവിനോ തോമസ്‌, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് എന്നിവര്‍ ഉള്‍പ്പെടുന്ന വലിയ താരനിര തന്നെ ചിത്രതിലുണ്ട്.   ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു എന്നും തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത് എന്നും ലൂസിഫര്‍ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവച്ച് കൊണ്ട് പൃഥ്വിരാജ് പറഞ്ഞു.

Read More: സിനിമയില്‍ നിര്‍ണ്ണായകമായ പാഠങ്ങള്‍ പഠിപ്പിച്ച ‘ലൂസിഫര്‍’: പൃഥ്വിരാജ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Reports on lucifer teaser releasing with ranjith mohanlal drama is false says prithviraj

Next Story
‘കാണാന്‍ പോരേ, കാണാം പൂരം’; മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ‘ഡ്രാമ’യിലെ ഗാനം
The moderation of comments is automated and not cleared manually by malayalam.indianexpress.com