/indian-express-malayalam/media/media_files/2025/06/28/renu-sudhi-makeover-shoot-ng-fi-2025-06-28-16-15-18.jpg)
/indian-express-malayalam/media/media_files/2025/06/28/renu-sudhi-makeover-shoot-ng-1-2025-06-28-16-15-19.jpg)
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി അഭിമുഖങ്ങളിലൂടെയും റീൽ വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്.
/indian-express-malayalam/media/media_files/2025/06/28/renu-sudhi-makeover-shoot-ng-4-2025-06-28-16-15-18.jpg)
രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. രേണുവിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/2025/06/28/renu-sudhi-makeover-shoot-ng-3-2025-06-28-16-15-19.jpg)
റെഡ് ലെഹങ്കയിൽ അതിസുന്ദരിയായ രേണുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. കൺമഷി മേക്കോവേഴ്സ് ആണ് രേണുവിന്റെ ഈ ചിത്രങ്ങൾക്കു പിറകിൽ.
/indian-express-malayalam/media/media_files/2025/06/28/renu-sudhi-makeover-shoot-ng-5-2025-06-28-16-15-18.jpg)
കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സമൂഹമാധ്യമങ്ങളിൽ സജീവമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കൊല്ലം സുധിയുടെ രണ്ടാമത്തെ ഭാര്യയാണ് രേണു. ആദ്യ വിവാഹത്തിലുള്ള മകൻ രാഹുലും ( കിച്ചു) രേണുവിനൊപ്പമാണ് താമസം. ആദ്യഭാര്യ പോയതിൽ പിന്നെ മകനുമായിട്ടായിരുന്നു സുധി സ്റ്റേജ് പ്രോഗ്രാമുകളിലെല്ലാം പങ്കെടുത്തിരുന്നത്. കിച്ചുവിനു നാലു വയസ്സുള്ളപ്പോഴാണ് സുധി രേണുവിനെ വിവാഹം കഴിക്കുന്നത്. രേണുവിനും സുധിയ്ക്കും ഒരു മകൻ കൂടി ഉണ്ട്.
/indian-express-malayalam/media/media_files/2025/06/28/renu-sudhi-makeover-shoot-ng-2-2025-06-28-16-15-19.jpg)
കൊല്ലം സുധി മരണപ്പെട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞതോടെയാണ് രേണു ഇൻസ്റ്റഗ്രാമിൽ റീലുകൾ പങ്കുവച്ചു തുടങ്ങിയത്. ഇപ്പോൾ അഭിനയത്തിൽ ചുവടുറപ്പിച്ചിരിക്കുകയാണ് രേണു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.