/indian-express-malayalam/media/media_files/2025/11/29/renu-sudhi-2025-11-29-18-50-17.jpg)
ബിഗ് ബോസ് ഹൗസിനുള്ളിൽ അതിജീവിക്കാൻ രേണു സുധിക്ക് സാധിച്ചിരുന്നില്ല. എന്നാൽ റീഎൻട്രി വീക്കിൽ ബിഗ് ബോസിൽ നടന്ന ശിംവാഗിയുടെ പരിപാടിയിൽ വസീഗര പാടി രേണു എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഗ്രാൻഡ് ഫിനാലെ വേദിയിൽ മോഹൻലാലിന് മുൻപിലും രേണു വസീഗര പാടി കയ്യടി നേടി.
ഇപ്പോൾ ദുബായിലെ ഒരു പരിപാടിയിൽ രേണു സുധി വസീഗര പാടുന്ന വീഡിയോ വൈറലാവുകയാണ്. രേണുവിന്റെ പാട്ടിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഈ ആത്മവിശ്വാസം അപാരം എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്. രേണു സുധിയുടെ ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ 70 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. രേണുവിന്റെ പാട്ടിന് നിറഞ്ഞ കയ്യടിയാണ് സദസിൽ നിന്നു ലഭിച്ചതും.
Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ
രേണുവിന്റെ പാട്ടിനെ കുറിച്ച് അവതാരകൻ സന്തോഷ് പാലി കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "മോഹൻ ... നിങ്ങളൊരു നടനാകണമെന്നു വിചാരിച്ചാൽ .... ആ ഡയലോഗാണ് ഓർമ്മ വരുന്നത് . തനിക്കെതിരെ ഏറിയപ്പെട്ട കല്ലുകൾ കൊണ്ട് അവർ നിശ്ചയിച്ചിരുന്നത് ഒരു വീട് കെട്ടാൻ തന്നെയായിരുന്നു. ഗായികയല്ലെങ്കിലും ഒരു പെർഫോർമർ ആയി അവർ ആളുകളെ കൈയ്യിലെടുക്കുന്നു. Perseverance എന്ന വാക്കിനെയും 'Persistence pays' എന്ന പ്രയോഗത്തെയും അവർ ആത്മവിശ്വാസത്തോടെ നീതീകരിക്കുന്നു . രേണു സുധി എന്നാണവരുടെ പേര് ! ഇന്ന് കണ്ട ഒരു വീഡിയോ . പലർക്കും പ്രചോദനമാകുന്ന ഒന്ന്," എന്ന​ അടിക്കുറിപ്പോടെയാണ് സന്തോഷ് പാലി വീഡിയോ പങ്കുവച്ചത്.
Also Read: എന്തുകൊണ്ട് ലളിത ജോർജ് സാറിനെ കൊന്നില്ല? മറുപടി നൽകി തരുൺ മുൂർത്തി
ബിഗ് ബോസ് ഹൗസിൽ മത്സരാർഥിയായി എത്തിയ രേണു സുധിക്ക് പ്രേക്ഷകരിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ ഹൗസിൽ പിടിച്ച് നിൽക്കാൻ രേണുവിന് സാധിച്ചില്ല. 21 ദിവസം ഹൗസിൽ നിന്ന രേണു ഷോ ക്വിറ്റ് ചെയ്ത് പോവുകയായിരുന്നു. ഇതിനെതിരെ വലിയ വിമർശനവും ആ സമയം ഉയർന്നിരുന്നു. എന്നാൽ എല്ലാ വിവാദങ്ങളെയും അതിജീവിച്ച് വിമർശിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയാണ് രേണു സുധി ഇന്ന്.
Also Read: നൃത്തം മറന്നു, ഓർമ്മകൾ മായുന്ന ലോകത്ത് ഭാനുപ്രിയ; ഭർത്താവിൻ്റെ മരണശേഷം നടിയുടെ ജീവിതത്തിൽ സംഭവിച്ചത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us