scorecardresearch

ആള് ഇഷ്ടം പറഞ്ഞു, എനിക്കൊരു നിബന്ധനയെ ഉള്ളൂ: വിവാഹത്തെക്കുറിച്ച് രേണു സുധി

Renu Sudhi | "എനിക്ക് ആലോചനകൾ ധാരാളം വന്നിട്ടുണ്ട്. അതിൽ ഒരെണ്ണം അങ്ങനെ നിൽപ്പുണ്ട്. നിലവിൽ ആ വ്യക്തിയുമായി ഫ്രണ്ട്ഷിപ്പിൽ മുന്നോട്ട് പോവുകയാണ്"

Renu Sudhi | "എനിക്ക് ആലോചനകൾ ധാരാളം വന്നിട്ടുണ്ട്. അതിൽ ഒരെണ്ണം അങ്ങനെ നിൽപ്പുണ്ട്. നിലവിൽ ആ വ്യക്തിയുമായി ഫ്രണ്ട്ഷിപ്പിൽ മുന്നോട്ട് പോവുകയാണ്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Renu Sudhi

ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥിയും സോഷ്യൽ മീഡിയയിലെ വൈറൽ താരവുമാണ് രേണു സുധി. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന രേണു, താൻ മുന്നോട്ട് വെക്കുന്ന ഒരേയൊരു നിബന്ധന തൻ്റെ മക്കളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ നോക്കുന്നയാളായിരിക്കണം എന്നതാണെന്ന് വെളിപ്പെടുത്തി. 

Advertisment

Also Read: ഇവനെ ഒരു 5 മിനിറ്റ് പിടിക്കാമോ? എന്റെ ഒരു ദിവസത്തെ ഏറ്റവും ഇഷ്ടമുള്ള സമയമാണത്: അഹാന കൃഷ്ണ

ധാരാളം വിവാഹാലോചനകൾ വരുന്നുണ്ടെന്നും അതിൽ ഒരെണ്ണം അങ്ങനെ നിൽപ്പുണ്ടെന്നും എന്നാൽ ഇപ്പോൾ ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്നും രേണു വ്യക്തമാക്കി.

"എനിക്ക് ആലോചനകൾ ധാരാളം വന്നിട്ടുണ്ട്. അതിൽ ഒരെണ്ണം അങ്ങനെ നിൽപ്പുണ്ട്. ഞാൻ അദ്ദേഹത്തോടു പറഞ്ഞത്. എൻ്റെ മക്കളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കുന്നയാളാവണം എന്നാണ്. അങ്ങനെയുള്ള ആളെ മാത്രമേ ഞാൻ അംഗീകരിക്കൂ. ഇപ്പോൾ കല്യാണം കഴിക്കാമെന്ന് ഞാൻ ആർക്കും വാക്കു കൊടുത്തിട്ടില്ല," രേണു പറഞ്ഞു.

Advertisment

Also Read: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര

മക്കളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് വ്യക്തമാക്കിയ രേണു, തന്നെ നോക്കണം എന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ തൻ്റെ കുഞ്ഞുങ്ങളെ നോക്കണം,​അക്കാര്യം തനിക്ക് ബോധ്യമാകണമെന്നും കൂട്ടിച്ചേർത്തു. നിലവിൽ ആ വ്യക്തിയുമായി ഫ്രണ്ട്ഷിപ്പിൽ മുന്നോട്ട് പോവുകയാണെന്നും രേണു പറഞ്ഞു. 

"ആള് ഇഷ്ടം പറഞ്ഞു. നോക്കാം, ആലോചിക്കാം എന്നു പറഞ്ഞ് ഒരു സൈഡിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അദ്ദേഹവുമായി ഞാൻ ഫ്രണ്ട്ഷിപ്പിൽ പോവുന്നുണ്ട്," രേണു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

Also Read: New OTT Release: ലുക്കിൽ മമ്മൂട്ടിയെ ഓർമിപ്പിച്ച് അസ്കർ; ആ മലയാളചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്

പ്രണയം പെട്ടെന്ന് തോന്നുന്നതാകാം, പക്ഷേ വിവാഹമെന്നത് വളരെ വ്യക്തമായി ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. അതുകൊണ്ടാണ് സാവകാശം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും രേണു കൂട്ടിച്ചേർത്തു. 

സുധിച്ചേട്ടൻ എൻ്റെ മനസ്സിൽ എപ്പോഴും ഉണ്ടാകും, അത് അംഗീകരിക്കണമെന്ന് 
പ്രൊപ്പോസ് ചെയ്യുന്നവരോട് താൻ പറയാറുണ്ടെന്നും രേണു വെളിപ്പെടുത്തി. "എൻ്റെ മുൻ ഭർത്താവായ സുധിച്ചേട്ടൻ എല്ലായ്പ്പോഴും എൻ്റെ മനസിൽ ഉണ്ടാകും, അത് അംഗീകരിക്കണം എന്ന് ആവശ്യപ്പെടാറുണ്ട്. തൻ്റെ ഓർമകളൊക്കെ പറയുമ്പോൾ ചിലർക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. പക്ഷേ അത് എൻ്റെ പേഴ്സണൽ ലൈഫ് ആണ്." 

Also Read: 100 കോടി നേടാനൊരുങ്ങി കത്രീന; ദീപികയ്ക്ക് നഷ്ടം 12.3 കോടി

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: