/indian-express-malayalam/media/media_files/2025/08/03/bigg-boss-malayalam-season-7-contestant-renu-sudhi-2025-08-03-18-39-22.jpg)
രേണു സുധി
പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് രേണു സുധി. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായതെങ്കിലും, ഇന്ന് അവർ സുധിയുടെ വിധവ എന്നതിനപ്പുറം സ്വന്തമായി ഒരു സെലിബ്രിറ്റി പരിവേഷം നേടിയെടുത്തിരിക്കുന്നു.
Also Read: സാമന്ത വിവാഹിതയായി; വിവാഹചിത്രങ്ങൾ കാണാം
ഇപ്പോഴിതാ, സിനിമയിലും തിളങ്ങാൻ ഒരുങ്ങുകയാണ് രേണു സുധി. 'കുരുവി പാപ്പ' സംവിധായകൻ ജോഷി ജോണിന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് രേണു. ചിത്രത്തിൽ ദാസേട്ടൻ കോഴിക്കോടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബർ 30ന് കോഴിക്കോട് വച്ച് ചിത്രത്തിന്റെ പൂജ നടക്കുമെന്ന് രേണു സുധി പറഞ്ഞു.
കൊല്ലം സുധി അവസാനം അഭിനയിച്ച ചിത്രമായിരുന്നു കുരുവിപാപ്പ. വിനീത്, മുക്ത, ലാൽജോസ്, കൈലാഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Also Read: എന്തുകൊണ്ട് ലളിത ജോർജ് സാറിനെ കൊന്നില്ല? മറുപടി നൽകി തരുൺ മൂർത്തി
മലയാളം ബിഗ് ബോസ് സീസൺ 7-ലെ മത്സരാർത്ഥിയായിരുന്ന രേണു സുധിക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എങ്കിലും, ഈ തിരിച്ചടി രേണുവിന്റെ കരിയറിന് തടസ്സമായില്ല. ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവം കരിയർ പടുത്തുയർത്തുകയാണ് രേണു. ബിഗ് ബോസിനു ശേഷവും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് രേണു.
Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us