scorecardresearch

ഇതെന്റെ മധുരപ്രതികാരം; അന്ന് കരയിപ്പിച്ച് ഇറക്കിവിട്ട പൊലീസ് സ്റ്റേഷനു മുന്നിൽ ഉദ്ഘാടകയായി രേണു സുധി

ഏതാനും മാസങ്ങൾക്കു മുൻപ്, തനിക്കെതിരെയുള്ള അപവാദ പ്രചാരണത്തിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ നിന്ന് നീതി ലഭിക്കാതെ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ടി വന്ന അനുഭവം ഓർത്തെടുത്ത് രേണു സുധി

ഏതാനും മാസങ്ങൾക്കു മുൻപ്, തനിക്കെതിരെയുള്ള അപവാദ പ്രചാരണത്തിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ നിന്ന് നീതി ലഭിക്കാതെ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ടി വന്ന അനുഭവം ഓർത്തെടുത്ത് രേണു സുധി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Renu Sudhi

കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിൽ നിന്നും സ്വന്തമായൊരിടം കണ്ടെത്തിയ വ്യക്തിയാണ് രേണു സുധി. അടുത്തിടെ നടന്ന ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനവേദിയിൽ തന്റെ ജീവിതത്തിലെ ഒരു 'മധുരപ്രതികാരം' വെളിപ്പെടുത്തി രേണു ശ്രദ്ധ നേടിയിരിക്കുകയാണ്.

Advertisment

Also Read: ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര

കരച്ചിലിന്റെ ഓർമ്മയും മധുരപ്രതികാരവും

ഏതാനും മാസങ്ങൾക്കു മുൻപ്, തനിക്കെതിരെയുള്ള അപവാദ പ്രചാരണത്തിനെതിരെ പരാതിയുമായി ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ നിന്ന് നീതി ലഭിക്കാതെ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ടി വന്ന അനുഭവം രേണു പങ്കുവെച്ചു.

"ഈ ഉദ്ഘാടനം എനിക്കൊരു പ്രതികാരം കൂടിയാണ്. ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള പോലീസ് സ്റ്റേഷന്റെ മുന്നിൽ ഞാൻ കരഞ്ഞുകൊണ്ട് നിന്ന ഒരു സമയമുണ്ട്. ഇപ്പോൾ അതേ പോലീസ് സ്റ്റേഷന്റെ എതിർവശത്തുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കുമ്പോൾ എനിക്കത് മധുര പ്രതികാരം തന്നെയാണ്," രേണു പറഞ്ഞു.

Also Read: എന്തൊരു ഗ്ലാമറാ; സ്റ്റൈലിഷ് ലുക്കിൽ ശോഭനയും സുമലതയും ഉർവശിയും, കയ്യടിച്ച് ആരാധകർ

കഴിഞ്ഞ ജൂണിൽ, രേണു സുധിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുട്യൂബ് വ്ലോഗര്‍ക്കെതിരെ പരാതി നല്‍കാന്‍ താരം ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അന്ന് പോലീസുദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുകയും പരാതിക്കാരെ ന്യായീകരിക്കുകയും ചെയ്തുവെന്നായിരുന്നു രേണുവിന്റെ ആരോപണം. ഈ വിഷയം അന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

കരിയറിലെ വളർച്ചയും പുതിയ തുടക്കവും

തിരിച്ചടികൾ നേരിട്ടെങ്കിലും രേണുവിന്റെ കരിയർ ഗ്രാഫ് ഉയരത്തിലാണ് ഇന്ന്. അടുത്തിടെ  സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ബ്ലൂ നിറത്തിലുള്ള പുതിയ സ്വിഫ്റ്റ് കാർ രേണു സ്വന്തമാക്കിയിരുന്നു.

മാത്രമല്ല, സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് രേണു ഇപ്പോൾ.  'കുരുവി പാപ്പ' സംവിധായകൻ ജോഷി ജോണിന്റെ പുതിയ ചിത്രത്തിലൂടെയാണ് രേണു സുധി ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ദാസേട്ടൻ കോഴിക്കോടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഡിസംബർ 30 ന് കോഴിക്കോട് വെച്ച് നടക്കും.

Also Read:  എനിക്ക് മെസ്സിയെക്കാളും വലുത് നവ്യയാ, അതാ ഞാനിങ്ങു പോന്നത്; സദസ്സിനെ ചിരിപ്പിച്ച് ധ്യാൻ

മലയാളം ബിഗ് ബോസ് സീസൺ 7-ൽ ശക്തമായ പിന്തുണയുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ഷോ ക്വിറ്റ് ചെയ്യേണ്ടി വന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എങ്കിലും അതിനുശേഷം ഉദ്ഘാടനങ്ങളും മറ്റ് പ്രോജക്റ്റുകളുമായി രേണു തിരക്കിലാണ്.

കൊല്ലം സുധിയുടെ ഓർമ്മകൾക്കപ്പുറം അഭിമുഖങ്ങൾ, റീൽസുകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെ രേണു സുധി സ്വന്തമായി ഒരു സെലിബ്രിറ്റി പരിവേഷം നേടിക്കഴിഞ്ഞു.

Also Read: ഡീയെസ് ഈറെയിലെ ആ അമ്മയ്ക്ക് ഒടുവിൽ എന്ത് സംഭവിച്ചു? പിക്ചർ അഭി ബാക്കി ഹെ എന്ന് ട്രോളന്മാർ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: