scorecardresearch

ബിഗ് ബോസിന് ശേഷം പ്രതിഫലം കൂട്ടി, നായകന്മാരുടെ കാര്യത്തിൽ പുതിയ നിബന്ധന; വെളിപ്പെടുത്തി രേണു സുധി

Renu Sudhi: ഇനിമുതൽ അഭിനയിക്കുന്ന  പ്രൊജക്റ്റുകളിൽ നായകന്മാരുടെ കാര്യത്തിൽ ഒരു പ്രത്യേക നിബന്ധന വെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് രേണു സുധി

Renu Sudhi: ഇനിമുതൽ അഭിനയിക്കുന്ന  പ്രൊജക്റ്റുകളിൽ നായകന്മാരുടെ കാര്യത്തിൽ ഒരു പ്രത്യേക നിബന്ധന വെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് രേണു സുധി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam 7 Renu Sudhi

പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് രേണു സുധി. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായതെങ്കിലും, ഇന്ന് അവർ സുധിയുടെ വിധവ എന്നതിനപ്പുറം സ്വന്തമായി ഒരു സെലിബ്രിറ്റി പരിവേഷം നേടിയെടുത്തിരിക്കുന്നു.

Advertisment

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

മലയാളം ബിഗ് ബോസ് സീസൺ 7-ലെ മത്സരാർത്ഥിയായിരുന്ന രേണു സുധിക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എങ്കിലും, ഈ തിരിച്ചടി രേണുവിന്റെ കരിയറിന് തടസ്സമായില്ല. ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവം കരിയർ പടുത്തുയർത്തുകയാണ് രേണു.

Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!

Advertisment

ചില റിപ്പോർട്ടുകൾ അനുസരിച്ച്, ബിഗ് ബോസിൽ നൂറ് ദിവസം നിന്നാൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക രേണു ഇപ്പോൾ സമ്പാദിക്കുന്നുണ്ട്. കേരളത്തിൽ മാത്രമല്ല, വിദേശത്തുനിന്നും രേണുവിനെ തേടി ഉദ്ഘാടന ക്ഷണങ്ങൾ എത്തുന്നു. അടുത്തിടെ ദുബായ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രമോഷനുകളുമായി രേണു തിരക്കിലായിരുന്നു.

Also Read: ബിഗ് ബോസ് വീട് ഇളക്കിമറിച്ച് രേണു സുധിയുടെ എൻട്രി; വീഡിയോ, Bigg Bossmalayalam 7

പ്രതിഫലം വർദ്ധിപ്പിച്ചു, അഭിനയത്തിൽ പുതിയ 'കണ്ടീഷൻ'

ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം തന്റെ പ്രതിഫലം വർദ്ധിപ്പിച്ചു എന്ന് രേണു സുധി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, ഇനിമുതൽ അഭിനയിക്കുന്ന  പ്രൊജക്റ്റുകളിൽ നായകന്മാരുടെ കാര്യത്തിൽ ഒരു പ്രത്യേക നിബന്ധന വെച്ചിട്ടുണ്ടെന്നും രേണു പറയുന്നു.

രേണുവിന്റെ വാക്കുകളിങ്ങനെ: "ബിഗ് ബോസിനു ശേഷം ഞാൻ പേമെന്റ് കൂട്ടിട്ടുണ്ട്. നായകൻ ആരെന്നു തിരക്കും. പിന്നെ, നായകന്റെ ഫാമിലിയ്ക്ക് എന്റെ കൂടെ അഭിനയിക്കുന്നതിൽ കുഴപ്പം ഇല്ലല്ലോ എന്ന് ചോദിക്കും."

ഈ വെളിപ്പെടുത്തൽ രേണുവിന്റെ കരിയറിനോടുള്ള പ്രൊഫഷണൽ സമീപനത്തെയും വ്യക്തിപരമായ അതിർവരമ്പുകളെയും സൂചിപ്പിക്കുന്നു. വിവാദങ്ങളെയും നെഗറ്റീവ് അഭിപ്രായങ്ങളെയും പോലും തന്റെ പ്രശസ്തിയിലേക്ക് വഴിതിരിച്ചുവിട്ട രേണുവിന് ഇത് രാജയോഗമാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള വിലയിരുത്തൽ. ബിഗ് ബോസിൽ നിന്നും പുറത്തുവന്ന ശേഷം ഒന്നിന് പിറകെ ഒന്നായി തിരക്കുകളിലേക്ക് പോവുകയാണ് ഈ സെലിബ്രിറ്റി.

Also Read: വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ലെന്നുറപ്പായി:  നവ്യ നായർ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: