/indian-express-malayalam/media/media_files/2025/12/07/renu-sudhi-new-car-2025-12-07-11-48-00.jpg)
പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് രേണു സുധി. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായതെങ്കിലും, ഇന്ന് അവർ സുധിയുടെ വിധവ എന്നതിനപ്പുറം സ്വന്തമായി ഒരു സെലിബ്രിറ്റി പരിവേഷം നേടിയെടുത്തിരിക്കുന്നു.
ഇപ്പോഴിതാ, സ്വന്തം കഠിനാധ്വാനത്തിന്റെ ഫലമായി, സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ച് പുതിയൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ് രേണു സുധി.. ബ്ലൂ നിറത്തിലുള്ള സ്വിഫ്റ്റ് ആണ് രേണു സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം, സിനിമയിലും തിളങ്ങാൻ ഒരുങ്ങുകയാണ് രേണു സുധി. 'കുരുവി പാപ്പ' സംവിധായകൻ ജോഷി ജോണിന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് രേണു. ചിത്രത്തിൽ ദാസേട്ടൻ കോഴിക്കോടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബർ 30ന് കോഴിക്കോട് വച്ച് ചിത്രത്തിന്റെ പൂജ നടക്കുമെന്ന് രേണു സുധി പറഞ്ഞു.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
കൊല്ലം സുധി അവസാനം അഭിനയിച്ച ചിത്രമായിരുന്നു കുരുവിപാപ്പ. വിനീത്, മുക്ത, ലാൽജോസ്, കൈലാഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Also Read: New OTT Releases: ഈ ആഴ്ച ഒടിടിയിലെത്തിയ 6 ചിത്രങ്ങൾ
മലയാളം ബിഗ് ബോസ് സീസൺ 7-ലെ മത്സരാർത്ഥിയായിരുന്ന രേണു സുധിക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എങ്കിലും, ഈ തിരിച്ചടി രേണുവിന്റെ കരിയറിന് തടസ്സമായില്ല. ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവം കരിയർ പടുത്തുയർത്തുകയാണ് രേണു. ബിഗ് ബോസിനു ശേഷവും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് രേണു.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us