scorecardresearch

ആൾക്കൂട്ടത്തിലെ ആ പയ്യൻ, ഇന്ന് താരം

സംവിധായകൻ രഞ്ജിത്ത് ശങ്കറാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

സംവിധായകൻ രഞ്ജിത്ത് ശങ്കറാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

author-image
Entertainment Desk
New Update
Jayasurya, ജയസൂര്യ,Jayasurya old photo, Renjith Shankar, Jayasurya latest photos, ജയസൂര്യയുടെ പുതിയ ചിത്രങ്ങൾ, Jayasurya family photos, ജയസൂര്യയും കുടുംബവും ചിത്രങ്ങൾ, Jayasurya films, ജയസൂര്യ ചിത്രങ്ങൾ, IE Malayalam,ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

സിനിമയിലേക്കുള്ള വഴികൾ പലർക്കും അത്ര എളുപ്പമുള്ളതല്ല. ഇന്നത്തെ പല സൂപ്പർ താരങ്ങളും അവരുടെ സിനിമയിലേക്കുള്ള യാത്രയുടെ കഥകൾ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഒരുപാട് കാലം ഒരു കഥാപാത്രത്തിനായി അലഞ്ഞതും സിനിമയിൽ പലതരത്തിൽ ഭാഗമാകാൻ ശ്രമിച്ചതുമെല്ലാം ഓരോ താരങ്ങളുടെയും കഥകളിൽ ഉണ്ടാകും.

Advertisment

അതുപോലെ ഒരുപാട് നാളത്തെ പ്രയത്നത്തിനു ശേഷം സിനിമയിലെത്തിയ താരമാണ് ജയസൂര്യ. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നതിനു മുന്നേയുള്ള ജയസൂര്യയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകൻ രഞ്ജിത്ത് ശങ്കറാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

"സ്ഥിരോത്സാഹവും കഠിനാധ്വാനവും ഒരിക്കലും പരാജയപ്പെടുന്നില്ല. ഇന്നത്തെ ചിത്രം" എന്ന അടികുറിപ്പോടെയാണ് ജയസൂര്യയുടെ പഴയ കാല ചിത്രം രഞ്ജിത്ത് പോസ്റ്റ് ചെയ്തത്. 1997ൽ പുറത്തിറങ്ങിയ അഞ്ചരകല്യാണം എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രമാണിത്.

അഞ്ചരകല്യാണത്തിന്റെ സംവിധായകൻ വി.എം വിനുവിനെയും, നടൻ കലാഭവൻ മാണിയെയും ചിത്രത്തിൽ കാണാം. ഇവർക്ക് പുറകിൽ സെറ്റിലെ മറ്റു അംഗങ്ങൾക്കിടയിൽ നിന്നും സംവിധായകനെ ശ്രദ്ധയോടെ കേൾക്കുന്ന ജയസൂര്യയാണ് ചിത്രത്തിൽ.

Advertisment

Read Also: ‘അനിയത്തിപ്രാവി’ൽ പ്രേക്ഷകർ അധികം കേൾക്കാതെ പോയ ഗാനം; വീഡിയോ

ഒരു സിനിമ ലഭിക്കുന്നതിനായി ഒരുപാട് കാലം നടന്നതിനെ കുറിച്ച് ജയസൂര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 1999ൽ പത്രം എന്ന സിനിമയിലൂടെയാണ് ജയസൂര്യക്ക് ഒരു കഥാപാത്രത്തെ ലഭിക്കുന്നത്. പത്രത്തിൽ ചെറിയ കഥാപാത്രം ചെയ്ത ജയസൂര്യയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവുണ്ടായത് 2002ൽ പുറത്തിറങ്ങിയ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ്.

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യ പിന്നീട് സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ നായക കഥാപാത്രങ്ങൾ അവതരിപ്പിച്ചു മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറി. കോമഡി കഥാപാത്രങ്ങൾ നന്നായി കൈകാര്യം ചെയ്തിരുന്ന ജയസൂര്യ 2010ന് ശേഷം ക്യാരക്റ്റർ റോളുകളും ചെയ്യാൻ ആരംഭിച്ചു. അതിൽ ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം എന്നി സിനിമകളിലെ പ്രകടനം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2019ൽ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ജയസൂര്യ നേടി.

Jayasurya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: