നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 3 .30 ഓടെ ചെങ്ങന്നൂരിലെ സെഞ്ചുറി ആശുപത്രിയില്‍ ആയിരുന്നു മരണം.
സംസ്കാരം തിങ്കളാഴ്ച ചെങ്ങന്നൂരിൽ വെച്ചു നടന്നു. സിനിമാരംഗത്തെയും കലാരംഗത്തെയും പ്രമുഖർ സംസ്കാരചടങ്ങിനെത്തിയിരുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ നിതിൻ രഞ്ജി പണിക്കർ, നിഖിൽ രഞ്ജി പണിക്കർ എന്നിവർ മക്കളാണ്. നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ പുതിയ സിനിമ വരാനിരിക്കുകയാണ്. സുരേഷ് ഗോപിയും ഗോകുൽ സുരേഷും നായകന്മാരായി എത്തുന്ന ലേലം 2വിന്റെ അണിയറജോലികളിലാണ് നിതിൻ. രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.