നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകൻ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ചെങ്ങന്നൂർ കാരയ്ക്കാട് പുത്തൻപുരയിൽ തെക്കേതിൽ മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകളാണ്.
ആറന്മുള ശ്രീപാർത്ഥ സാരഥി ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
View this post on Instagram
Best Wishes to @nikhilrenjipanicker (Appu) and @meghasreekumar PC: @mahadevan_thampi
കിരൺ ജി.നാഥ് സംവിധാനം ചെയ്യുന്ന ‘കലാമണ്ഡലം ഹൈദരാലി’ എന്ന ചിത്രത്തിൽ നിഖിൽ അഭിനയിച്ചിട്ടുണ്ട്. ഹൈദരാലിയുടെ ചെറുപ്പകാലമാണ് നിഖിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ ഹൈദരാലിയായി വേഷമിടുന്നത് രഞ്ജി പണിക്കരാണ്.