scorecardresearch

ജയരാജ് ചിത്രത്തില്‍ രണ്‍ജി പണിക്കരും ആശാ ശരതും

ഭയാനകത്തിലൂടെ രണ്‍ജി പണിക്കര്‍ ആദ്യമായി നായകവേഷത്തിലെത്തുകയാണ്.

Renji Panicker, Asha Sarath

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് നോവലായ തകഴി ശിവശങ്കരപ്പിള്ളയുടെ ‘കയര്‍’ പ്രമേയമാക്കി പ്രശസ്ത സംവിധായകന്‍ ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭയാനകം. രണ്‍ജി പണിക്കരും ആശ ശരത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവിധ തലമുറകളുടെ കഥ പറയുന്ന നോവലിലെ കഥാപാത്രങ്ങളില്‍ ഒന്നായ പോസ്റ്റുമാനായാണ് രണ്‍ജി ചിത്രത്തില്‍ എത്തുക.

ഭയാനകത്തിലൂടെ രണ്‍ജി പണിക്കര്‍ ആദ്യമായി നായകവേഷത്തിലെത്തുകയാണ്. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്. നവരസ പരമ്പരയിലെ ആറാം ചിത്രമെന്ന നിലയിലാണ് ഭയാനകം എന്ന് ചിത്രത്തിന് പേരിട്ടത്.

വലിപ്പം കൊണ്ടും മലയാളത്തില്‍ പ്രശസ്തമാണ് കയര്‍. 900ത്തിലധികം പേജുകളിലായി പരന്നു കിടക്കുന്ന നോവല്‍ കുട്ടനാടന്‍ പശ്ചാത്തലത്തില്‍ പഴമയുടേതു മുതല്‍ ആധുനികതയുടേതുവരെയുള്ള ചരിത്രബന്ധിയായ കഥപറയുന്നു.

ചിത്രത്തിലെ ഗാനങ്ങള്‍ എഴുതുന്നത് ശ്രീകുമാരന്‍ തമ്പിയാണ്. അദ്ദേഹത്തിന്റെ വരികള്‍ക്ക് എം.കെ.അര്‍ജുനന്‍ സംഗീതം നല്‍കും. കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ്. ഗിരീഷ് കാവാലം, സബിത ജയരാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Renji panicker and asha sarath in jayaraj movie