/indian-express-malayalam/media/media_files/uploads/2023/07/page-1.jpg)
സൂപ്പർസ്റ്റാർ രജനീകാന്ത്, തമന്ന ഭാട്ടിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജയിലറിലെ 'കാവാല' പാട്ട് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
എവർഗ്രീൻ നായിക രമ്യാകൃഷ്ണൻ ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 260 ലേറെ ചിത്രങ്ങളിൽ രമ്യ കൃഷ്ണ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. പതിറ്റാണ്ടുകളായി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിക്ക് പ്രായം 52 കടന്നെങ്കിലും നൃത്തത്തിലെ എനർജി വേറെ ലെവലാണ്.
നടൻ അഭിഷേക് അംബരീഷിന്റെ വിവാഹ വേദിയിൽ യഷിന്റെയൊപ്പം നടി രമ്യ കൃഷ്ണൻ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, ട്രെൻഡായി മാറിയ ജയിലറിലെ 'കാവാല' പാട്ടിന് അനുസരിച്ച് ചുവടു വയ്ക്കുകയാണ് രമ്യ കൃഷ്ണൻ.
രജനീകാന്തിന്റെ 169-ാമത് ചിത്രമാണ് ജയിലർ. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജയിലറിലെ മോഹൻലാലിന്റെ റെട്രോ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ജാക്കി ഷ്റോഫ്, ഡോക്ടർ ശിവ രാജ്കുമാർ, രമ്യ കൃഷ്ണ, യോഗിബാബു, വസന്ത് രവി, വിനായകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. വിജയ് ചിത്രം ബീസ്റ്റിനു ശേഷം നെൽസൺ ഒരുക്കുന്ന ചിത്രമാണ് ജയിലർ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. 13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴിൽ പുറത്തിറങ്ങിയ ‘വെള്ളൈ മനസു’ ആയിരുന്നു.
രജനീകാന്ത് ചിത്രം ‘പടയപ്പ’യിലെ രമ്യയുടെ കഥാപാത്രമായ നീലാംബരി ആദ്യകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. രാജമൗലിയുടെ ബാഹുബലി ചിത്രങ്ങൾ രമ്യ കൃഷ്ണന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് സമ്മാനിച്ചത്. രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രത്തിന് മറ്റൊരാളെയും സങ്കൽപ്പിക്കാൻ കൂടി കഴിയാത്ത രീതിയിൽ രമ്യ ആ കഥാപാത്രത്തെ അനശ്വരമാക്കി.
2003 ജൂൺ 12നായിരുന്നു തെലുഗു നടനായ കൃഷ്ണ വംശിയുമായുള്ള രമ്യയുടെ വിവാഹം. ഇവർക്ക് ഒരു മകനുണ്ട്. തമിഴ്നാട് സ്വദേശിയായ രമ്യ വിവാഹത്തിനു ശേഷം ഹൈദരബാദിൽ സ്ഥിരതാമസമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us