scorecardresearch

ഷാരൂഖ് ഖാന് 100, നയൻതാരയ്ക്ക് 10; ജവാനു വേണ്ടി താരങ്ങൾ കൈപ്പറ്റുന്ന കോടിക്കണക്കുകൾ ഇങ്ങനെ

ജവാനു വേണ്ടി താരങ്ങൾ കൈപ്പറ്റുന്ന പ്രതിഫല കണക്കുകൾ പുറത്ത്

ജവാനു വേണ്ടി താരങ്ങൾ കൈപ്പറ്റുന്ന പ്രതിഫല കണക്കുകൾ പുറത്ത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shah Rukh Khan| Shah Rukh Khan Jawan Remuneration| Jawan Remunerations| Jawan Cast And Their Salary| ജവാൻ പ്രതിഫലം

ജവാനിലെ താരങ്ങളുടെ പ്രതിഫലം

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഷാരൂഖ് ഖാനെ നായകനായി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ. നയൻതാര നായികയാവുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തിയിരിക്കുകയാണ്.

Advertisment

ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനിൽ ഷാരൂഖിനൊപ്പം നയൻതാര, വിജയ് സേതുപതി, യോഗി ബാബു, പ്രിയാമണി, സന്യയ മൽഹോത്ര എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്. 220 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് ആണ് നിർമ്മിച്ചത്.

ജവാനിൽ താരങ്ങൾ കൈപ്പറ്റിയ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുരോഗമിക്കുന്നത്. പഠാന്റെ വമ്പൻ വിജയത്തിനു ശേഷം റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിനായി 100 കോടി രൂപയാണ് ഷാരൂഖ് പ്രതിഫലമായി ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്. അതുമാത്രമല്ല, ചിത്രം വിജയമായാൽ ലാഭത്തിന്റെ 60% കൂടി ഷാരൂഖിനു ലഭിക്കും.

തെന്നിന്ത്യയിൽ അനുദിനമെന്ന പോലെ താരമൂല്യം ഉയർന്നുകൊണ്ടിരിക്കുന്ന നടനാണ് വിജയ് സേതുപതി. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനായി 21 കോടി രൂപയാണ് വിജയ് സേതുപതി ഈടാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രതിഫലത്തിനപ്പുറം, ഷാരൂഖ് ഖാൻ എന്ന ബോളിവുഡിലെ കിങ്ങ് ഖാന്റെ പ്രധാന വില്ലനായി എത്തുന്നതോടെ വിജയ് സേതുപതി തന്റെ ഗ്രാഫ് ഒരു പടി കൂടെ ഉയർത്തുകയാണ്.

Advertisment
publive-image
നയൻതാര

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറായ നയൻതാരയാണ് ജവാനിലെ നായിക. അസാധാരണമായ അഭിനയശേഷി കൊണ്ടും ആകർഷകമായ സൗന്ദര്യം കൊണ്ടും ഹൃദയം കീഴടക്കിയ നയൻതാര ഷാരൂഖ് ഖാന്റെ നായികയാവുന്നു എന്നതിനെ ഏറെ കൗതുകത്തോടെയാണ് ആരാധകരും ഇറ്റുനോക്കുന്നത്. ജവാനിലെ വേഷത്തിന് നയൻതാര 10 കോടി രൂപയാണ് പ്രതിഫലം വാങ്ങിക്കുന്നത്.

ഷാരൂഖ് ഖാനൊപ്പം ഇതാദ്യമല്ല പ്രിയാമണി അഭിനയിക്കുന്നത്. ചെന്നൈ എക്സ്പ്രസിലെ ഒരു ഗാനരംഗത്തിൽ ഷാരൂഖിനൊപ്പം പ്രിയാമണി ചുവടുവച്ചിരുന്നു. ജവാനിൽ 2 കോടി രൂപയാണ് പ്രിയാമണി പ്രതിഫലമായി കൈപ്പറ്റുന്നത്. ബോളിവുഡ് യുവതാരങ്ങളിൽ ശ്രദ്ധേയയായ സന്യയ മൽഹോത്രയുടെ പ്രതിഫലവും രണ്ടു കോടി രൂപയാണ്. യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരുടെ പ്രതിഫലം 40-50 ലക്ഷം രൂപ റേഞ്ചിൽ വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബോളിവുഡിലെ മുൻനിര താരമായ ദീപിക പദുകോണും ജവാനിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പൊതുവെ തന്റെ ചിത്രങ്ങൾക്കായി 15 മുതൽ 30 കോടി രൂപ വരെയാണ് ദീപിക പ്രതിഫലം ഈടാക്കുന്നത്. എന്നാൽ ജവാനു വേണ്ടി ദീപിക എത്രയാണ് പ്രതിഫലം ഈടാക്കിയതെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

Nayanthara Vijay Sethupathi Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: