/indian-express-malayalam/media/media_files/2025/12/30/rekha-agastya-nanda-amitabh-bachchan-2025-12-30-16-00-42.jpg)
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദ നായകനാകുന്ന പുതിയ ചിത്രം 'ഇക്കിസ്' (Ikkis) സിനിമയുടെ സ്ക്രീനിംഗിനിടെ അരങ്ങേറിയ വൈകാരിക നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമയുടെ പ്രീമിയർ ചടങ്ങിൽ പങ്കെടുത്ത നടി രേഖയുടെ സ്നേഹപ്രകടനവും, തന്റെ കൊച്ചുമകന്റെ അഭിനയം കണ്ട് വികാരാധീനനായി ബച്ചൻ എഴുതിയ കുറിപ്പുമാണ് ആരാധകരുടെ ഹൃദയം കവരുന്നത്.
Also Read: ബച്ചൻ അത് ചെയ്യുമെന്ന് രേഖ കരുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! വെളിപ്പെടുത്തലുമായി രേഖയുടെ സുഹൃത്ത്
റെഡ് കാർപെറ്റിലൂടെ നടന്നുവന്ന രേഖയുടെ ശ്രദ്ധ ആദ്യം പതിഞ്ഞത് അന്തരിച്ച നടൻ ധർമ്മേന്ദ്രയുടെ പോസ്റ്ററിലായിരുന്നു. ആദരസൂചകമായി കൈകൾ കൂപ്പി, തലകുനിച്ച് ഏതാനും നിമിഷങ്ങൾ അദ്ദേഹം പോസ്റ്ററിന് മുന്നിൽ നിശബ്ദയായി നിന്നു.
തുടർന്ന് അഗസ്ത്യ നന്ദയുടെ പോസ്റ്ററിന് അടുത്തെത്തിയ രേഖ, സ്നേഹത്തോടെ പോസ്റ്ററിൽ തലോടുകയും അഗസ്ത്യയ്ക്ക് ആശീർവാദമായി ഒരു 'ഫ്ലൈയിംഗ് കിസ്' നൽകുകയും ചെയ്തു. ബച്ചൻ കുടുംബത്തോടുള്ള തന്റെ സ്നേഹവും പുതിയ തലമുറയോടുള്ള കരുതലുമാണ് ഈ പ്രവർത്തിയിലൂടെ രേഖ പ്രകടിപ്പിച്ചത്.
Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറക്കിൾ'
"കണ്ണുനിറയാതെ കാണാനായില്ല"; കൊച്ചുമകനെക്കുറിച്ച് ബിഗ് ബി
സിനിമ കണ്ടതിനുശേഷം അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ പങ്കുവെച്ച കുറിപ്പിൽ നിറഞ്ഞുനിന്നത് ഒരു മുത്തച്ഛന്റെ അഭിമാനമായിരുന്നു. അഗസ്ത്യയുടെ ജനനം മുതൽ സിനിമാ അരങ്ങേറ്റം വരെയുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു:
"അഗസ്ത്യ ജനിച്ച സമയത്ത് അവനെ കൈകളിൽ എടുത്തതും, അവന്റെ കണ്ണുകൾക്ക് നീലനിറമാണോ എന്ന് ചർച്ച ചെയ്തതും ഇന്നും ഓർക്കുന്നു. വളർന്നപ്പോൾ അവൻ എന്റെ താടിയിൽ പിടിച്ചു കളിക്കുമായിരുന്നു. ഇന്ന് അവനെ വെള്ളിത്തിരയിൽ കണ്ടപ്പോൾ എനിക്ക് കണ്ണ് ചിമ്മാൻ പോലും കഴിഞ്ഞില്ല. ഇതൊരു മുത്തച്ഛന്റെ വാക്കുകളല്ല, മറിച്ച് ഒരു സിനിമാ ആസ്വാദകന്റെ നിരീക്ഷണമാണ്. അത്രമേൽ സത്യസന്ധമായാണ് അവൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്."
Also Read: ലാലുവിന്റെ പ്രിയപ്പെട്ട​ അമ്മയെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി; വീഡിയോ
സിനിമ അവസാനിച്ചപ്പോൾ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും തന്റെ കണ്ണുകൾ നിറഞ്ഞുവെന്നും വാക്കുകൾ കിട്ടാതെ താൻ നിശബ്ദനായി നിന്നുപോയെന്നും ബച്ചൻ കുറിച്ചു.
ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന 'ഇക്കിസ്' ഒരു വാർ ബയോപിക് ആണ്. ഏറ്റവും പ്രായം കുറഞ്ഞ പരമവീര ചക്ര ജേതാവായ സെക്കൻഡ് ലഫ്റ്റനന്റ് അരുൺ ഖേതർപാലിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ജയ്ദീപ് അഹ്ലാവത്, സുഹാസിനി മുലായ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2026 ജനുവരി 1-ന് തിയേറ്ററുകളിൽ എത്തും.
Also Read: ഇനിയും വളരാൻ അനുവദിക്കരുതെന്ന് ടൊവിനോ, മുട്ട വയ്‌ക്കേണ്ടി വരുമെന്ന് നസ്‌ലിൻ, സംവിധാനം ചെയ്യാൻ പൊക്കൂടെ എന്ന് സന്ദീപ്; യൂത്തന്മാരെ 'വിറപ്പിച്ച്' ബേസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us