scorecardresearch

അച്ഛൻ ജെമിനി ഗണേശന്റെ സംസ്കാരചടങ്ങ് രേഖ ബഹിഷ്കരിച്ചപ്പോൾ

ഒരു സിംഗിൾ മദറിന്റെ തണലിൽ വളർന്ന രേഖയെ പിതാവ് ജെമിനി ഗണേശൻ  ഒരിക്കൽ പോലും മകളായി അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രേഖ വിസമ്മതിച്ചു 

ഒരു സിംഗിൾ മദറിന്റെ തണലിൽ വളർന്ന രേഖയെ പിതാവ് ജെമിനി ഗണേശൻ  ഒരിക്കൽ പോലും മകളായി അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രേഖ വിസമ്മതിച്ചു 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rekha with  father Gemini Ganesan 2

രേഖയും ജെമിനി ഗണേശനും

രേഖയുടെ ജീവിതം എന്നും ഒരു തുറന്ന പുസ്തകമാണെന്ന് തോന്നിപ്പിക്കുമെങ്കിലും, അതിനുള്ളിലെ ഓരോ അധ്യായങ്ങളും വിങ്ങുന്ന ഓർമ്മകൾ നിറഞ്ഞതാണ്. ബോളിവുഡിലെ ഈ താരറാണിയുടെ ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞതും അത്രതന്നെ വിവാദപരവുമായ ഒന്നായിരുന്നു പിതാവ് ജെമിനി ഗണേശനുമായുള്ള ബന്ധം. തന്റെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കാതിരുന്ന രേഖയുടെ നിലപാടും, അവർക്കിടയിലെ സങ്കീർണ്ണമായ ബന്ധവും എക്കാലവും ആരാധകർക്ക് അത്ഭുതമാണ്. 

Advertisment

ഒരു​ അഭിനേത്രിയുടെ വർണ്ണാഭമായ സിനിമാ ജീവിതത്തിനിടയിലും രേഖയെ എന്നും വേട്ടയാടിയത് തന്റെ ജനനത്തെക്കുറിച്ചുള്ള അടക്കംപറച്ചിലുകളായിരുന്നു. തെന്നിന്ത്യൻ ഇതിഹാസം ജെമിനി ഗണേശന്റെയും നടി പുഷ്പവല്ലിയുടെയും മകളായി ജനിച്ച രേഖയ്ക്ക്, പക്ഷേ ഒരു മകൾക്ക് ലഭിക്കേണ്ട അംഗീകാരമോ സ്നേഹമോ പിതാവിൽ നിന്ന് ലഭിച്ചിരുന്നില്ല. തന്റെ കൗമാരകാലം മുഴുവൻ  'അവിഹിത സന്തതി' എന്ന വിളിപ്പേരും അപമാനവും സഹിച്ചാണ് രേഖ ജീവിച്ചത്. 

Also Read: ബച്ചൻ അത് ചെയ്യുമെന്ന് രേഖ കരുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! വെളിപ്പെടുത്തലുമായി രേഖയുടെ സുഹൃത്ത്

Rekha with  father Gemini Ganesan

അച്ഛൻ ഇല്ലാത്ത വീട്
ജെമിനി ഗണേശന്റെ വിവാഹേതര ബന്ധത്തിലുണ്ടായ മകളായിരുന്നു രേഖ (ഭാനുരേഖ). ജെമിനി ഗണേശൻ തന്റെ ഔദ്യോഗികമായ കുടുംബത്തോടൊപ്പം താമസിച്ചിരുന്നതിനാൽ തന്നെ, രേഖയുടെ കുട്ടിക്കാല ഓർമകളിലൊന്നും അച്ഛന്റെ സാന്നിധ്യമോ സ്നേഹമോ വാത്സല്യമോ ഇല്ലായിരുന്നു. 

 "ഞാൻ കൈക്കുഞ്ഞായിരിക്കുമ്പോഴേ അദ്ദേഹം പോയിരുന്നു. എനിക്കത് ഓർമ്മയില്ല. നമുക്ക് ഒരിക്കലും രുചിച്ചു നോക്കാൻ കഴിയാത്ത ഒന്നിനെ നമ്മൾ മിസ്സ് ചെയ്യില്ലല്ലോ, അതുപോലെയായിരുന്നു എനിക്ക് 'അച്ഛൻ' എന്ന വാക്കും," സിമി ഗരേവാളുമായുള്ള അഭിമുഖത്തിൽ മുൻപൊരിക്കൽ രേഖ മനസ്സ് തുറന്നതിങ്ങനെ. 

Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്

വർഷങ്ങൾക്ക് ശേഷം രേഖ സിനിമയിൽ പേരെടുത്തപ്പോഴാണ് ജെമിനി ഗണേശൻ 'രേഖയുടെ പിതാവ്' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത് എന്നത് കാലത്തിന്റെ കാവ്യനീതിയാവാം.

Rekha with  father Gemini Ganesan 1

രേഖ പഠിച്ചിരുന്ന അതേ സ്കൂളിൽ തന്നെയായിരുന്നു ജെമിനി ഗണേശന്റെ മറ്റ് മക്കളും പഠിച്ചിരുന്നത്. തന്റെ അച്ഛൻ സഹോദരിയെ സ്കൂളിൽ കൊണ്ടുവിടുന്നത് രേഖ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. എന്നാൽ ആ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന സ്വന്തം മകളെ മനസ്സിലാക്കാൻ ഒരിക്കൽ പോലും ആ പിതാവ് ശ്രമിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ജെമിനി ഗണേശന്റെ മറ്റൊരു മകളായ നാരായണി ഗണേഷ് തന്റെ പുസ്തകത്തിൽ ഈ കൂടിക്കാഴ്ചയെക്കുറിച്ച് എഴുതിയിട്ടുണ്ട്. തന്റെ പിതാവ് തന്നെയാണ് ഭാനുരേഖയുടെയും പിതാവ് എന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി എന്നാണ് നാരായണി കുറിച്ചത്. 

Also Read:  സിനിമ തന്ന വീട്; പുതിയ വീട് സ്വന്തമാക്കി ദീപക് പറമ്പോൽ

Rekha Amitabh Bachchan love relationship 2

ജെമിനി ഗണേശൻ കൂടെയില്ലെങ്കിലും പുഷ്പവല്ലി എപ്പോഴും അച്ഛനെ കുറിച്ച് മകളോട് സംസാരിക്കുമായിരുന്നു. ജെമിനി ഗണേശനോടുള്ള സ്നേഹവും ബഹുമാനവും പുഷ്പവല്ലി ജീവിതവസാനം വരെ കാത്തുസൂക്ഷിച്ചു. എന്നാൽ സാമ്പത്തിക ബാധ്യതകൾ കാരണം വെറും 14-ാം വയസ്സിൽ രേഖയ്ക്ക് പഠനം നിർത്തി സിനിമയിലേക്ക് ഇറങ്ങേണ്ടി വന്നു. തെന്നിന്ത്യൻ സിനിമയിൽ തന്റെ വേരുകൾ ഉറപ്പിക്കാൻ ജെമിനി ഗണേശന്റെ സ്വാധീനം രേഖയെ സഹായിച്ചില്ല. തുടർന്ന് നടി രേഖ ബോളിവുഡിലേക്ക് ചുവടുമാറി. 

Also Read:  ഇനിയും വളരാൻ അനുവദിക്കരുതെന്ന് ടൊവിനോ, മുട്ട വയ്‌ക്കേണ്ടി വരുമെന്ന് നസ്‌ലിൻ, സംവിധാനം ചെയ്യാൻ പൊക്കൂടെ എന്ന് സന്ദീപ്; യൂത്തന്മാരെ 'വിറപ്പിച്ച്' ബേസിൽ

Rekha Amitabh Bachchan love relationship 1

വർഷങ്ങൾക്ക് ശേഷം 1990-ൽ മുകേഷ് അഗർവാളുമായുള്ള രേഖയുടെ വിവാഹ ചടങ്ങിൽ ജെമിനി ഗണേശൻ പങ്കെടുത്ത് മകളെ അനുഗ്രഹിച്ചു. 1994-ൽ ചെന്നൈയിൽ വെച്ച് നടന്ന ഒരു ഫിലിംഫെയർ അവാർഡ് വേദിയിൽ വെച്ചാണ് ജെമിനി ഗണേശൻ ആദ്യമായി രേഖയെ പരസ്യമായി അംഗീകരിച്ചത്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം രേഖയെ "ബോംബെയിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുട്ടി" എന്ന് വിശേഷിപ്പിച്ചു. അന്ന് ആ വേദിയിൽ വെച്ച് അച്ഛന് പുരസ്കാരം സമ്മാനിച്ച രേഖ പറഞ്ഞത്, "എന്റെ അച്ഛനോടൊപ്പം ഈ വേദി പങ്കിടാൻ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണ്," എന്നാണ്. അന്ന് അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

Rekha

സംസ്കാര ചടങ്ങിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

2005-ൽ ജെമിനി ഗണേശൻ അന്തരിച്ചപ്പോൾ രേഖ അദ്ദേഹത്തെ കാണാൻ എത്തിയില്ല. അത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ ഇതിനെക്കുറിച്ച് രേഖയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു: 

"ഞാൻ എന്തിന് ദുഃഖിക്കണം? അദ്ദേഹം എന്റെ ജീനുകളിലൂടെയും ചിന്തകളിലൂടെയും എന്നും എന്നോടൊപ്പം തന്നെയുണ്ട്. അദ്ദേഹത്തോടൊപ്പം മോശം നിമിഷങ്ങൾ പങ്കിടേണ്ടി വന്നില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നു. എന്റെ സങ്കൽപ്പങ്ങളിൽ അദ്ദേഹം എന്നും മനോഹരമായി ജീവിക്കുന്നു," എന്നാണ്. ലോകം എന്ത് പറഞ്ഞാലും, തനിക്ക് നിഷേധിക്കപ്പെട്ട പിതൃസ്നേഹത്തെ തന്റെ സങ്കൽപ്പങ്ങളിലൂടെ മനോഹരമാക്കുകയായിരുന്നു രേഖ.

Rekha

ഒക്ടോബറിൽ തന്റെ 71-ാം ജന്മദിനം ആഘോഷിച്ച രേഖ, തന്റെ ജീവിതത്തിലെ കയ്പ്പും മധുരവും നിറഞ്ഞ ഓർമ്മകളുമായി ഇന്നും ബോളിവുഡിന്റെ സൗന്ദര്യമായി തുടരുന്നു.

Also Read: ആ സ്നേഹത്തിന് അതിർവരമ്പുകളില്ല; ബച്ചന്റെ കൊച്ചുമകന് ഫ്ലൈയിംഗ് കിസ്സ് നൽകി രേഖ

Rekha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: