scorecardresearch
Latest News

വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി; ചിത്രങ്ങൾ

ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം

വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി; ചിത്രങ്ങൾ

നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടും വിവാഹിതരായി. ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇഷ്ടത്തിലായിരുന്ന വിഷ്ണുവും ജ്വാലയും രണ്ടുവർഷം മുൻപാണ് ഇരുവരുടെയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ഹൽദി, മെഹന്ദി ചടങ്ങുകളും നടന്നിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത മെഹന്തി ചടങ്ങിന്റെ ചിത്രങ്ങൾ ജ്വാല തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

Read more: വിഷ്ണു വിശാൽ-ജ്വാല ഗുട്ട വിവാഹം; മെഹന്തി ചടങ്ങിലെ ചിത്രങ്ങൾ

രാക്ഷസൻ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാൽ. രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാൽ ഏഴ് വർഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്.

Stay updated with the latest news headlines and all the latest Regional news download Indian Express Malayalam App.

Web Title: Vishnu vishal and jwala gutta got married