മക്കൾ സെൽവൻ വിജയ് സേതുപതി സംവിധായകൻ എസ്.പി.ജനനാഥനുമായി കൊകോർക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലാബം’. ചിത്രത്തിൽ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ‘ലാബം’ സിനിമയിലെ വിജയ് സേതുപതിയുടെ ഒരു ക്യാരക്ടറിന്റെ ലുക്ക് പുറത്തുവന്നിട്ടുണ്ട്. ഇതുവരെയുളള തന്റെ സിനിമകളിൽനിന്നും വളരെ വ്യത്യസ്ത ലുക്കിലാണ് പുറത്തുവന്ന ചിത്രങ്ങളിൽ വിജയ് സേതുപതിയെ കാണാൻ കഴിയുക. താടിയും മുടിയും നീട്ടിവളർത്തിയ വിജയ് സേതുപതിയെ കണ്ടാൽ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ പ്രയാസമാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. പാക്കിരി എന്നാണ് വിജയ്‌യുടെ ഒരു കഥാപാത്രത്തിന്റെ പേര്. നീതിക്കു വേണ്ടി പോരാടുകയും കർഷക യൂണിയന്റെ നേതാവുമാണ് പാക്കിരിയെന്ന് സംവിധായകൻ പറഞ്ഞു. ചിത്രത്തിൽ രണ്ടു വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.

Vijay Sethupathi, വിജയ് സേതുപതി, Laabam movie, ie malayalam
Vijay Sethupathi, വിജയ് സേതുപതി, Laabam movie, ie malayalam

ശ്രുതി ഹാസനാണ് ‘ലാബം’ സിനിമയിലെ നായിക. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെസന്തോഷം ശ്രുതിഹാസൻ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. ”എന്റെ ഇഷ്ട നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അതിശയകരമാണ്,” ശ്രുതി പറഞ്ഞു.

Vijay Sethupathi, വിജയ് സേതുപതി, Laabam movie, ie malayalam

ജഗപതി ബാബുവാണ് ലാബം സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ഡി.ഇമനാണ് സംഗീതം. ഓഗസ്റ്റോടെ ചിത്രത്തിന്റെ ഷൂട്ടിങ് തീർന്ന് 2020 ആദ്യത്തോടെ റിലീസ് ചെയ്യാനാണ് നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook