മമ്മൂട്ടി നായകനായ ‘ഉണ്ട’ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ നിറഞ്ഞ പ്രദർശനം തുടരുകയാണ്. സബ് ഇൻസ്പെക്ടർ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഇതുവരെ കണ്ട മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ് ‘ഉണ്ട’യിലെ വേഷമെന്നാണ് ആരാധകർ ഒരുപോലെ പറയുന്നത്.
Unda Movie Review: ഉന്നം തെറ്റാതെ ‘ഉണ്ട’; പച്ചമനുഷ്യനായി മമ്മൂട്ടി
തൃശൂരിൽ ‘ഉണ്ട’ സിനിമയുടെ വിജയാഘോഷങ്ങളിൽ ആരാധകർക്കൊപ്പം പങ്കെടുക്കാൻ മമ്മൂട്ടിയും എത്തി. തൃശൂരിലെ ജോർജേട്ടൻസ് രാഗം തിയേറ്ററിലാണ് ആഘോഷം നടന്നത്. മമ്മൂട്ടി വരുന്നുണ്ടെന്നു അറിഞ്ഞ് ആരാധകരുടെ വലിയൊരു കൂട്ടം തന്നെ തിയേറ്ററിലെത്തിയിരുന്നു. മമ്മൂട്ടി എത്തുമ്പോഴേക്കും തിയേറ്റർ പരിസരം ജനസാഗരമായി മാറിയിരുന്നു. മമ്മൂട്ടി എത്തിയതും മമ്മൂക്ക…മമ്മൂക്ക എന്നു ഉറക്കെ വിളിച്ചാണ് ആരാധകർ താരത്തെ വരവേറ്റത്.
'ഉണ്ട' സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി തൃശൂരിലെ ജോർജേട്ടൻസ് രാഗം തിയേറ്ററിലെത്തിയപ്പോൾ കാണാനെത്തിയ ആരാധക്കൂട്ടം pic.twitter.com/KcLvDXThwc
— IE Malayalam (@IeMalayalam) June 16, 2019
'ഉണ്ട' സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി തൃശൂരിലെ ജോർജേട്ടൻസ് രാഗം തിയേറ്ററിലെത്തിയപ്പോൾ pic.twitter.com/o6pXpqTMyK
— IE Malayalam (@IeMalayalam) June 16, 2019
ഈദ് റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നതാണ് ‘ഉണ്ട’. എന്നാൽ സെൻസറിങ്ങുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍കൊണ്ട് ജൂൺ 14ലേക്ക് മാറ്റുകയായിരുന്നു. മധുരരാജയുടെ വലിയ വിജയത്തിന് ശേഷം മമ്മൂട്ടിയുടേതായി റിലീസിനെത്തിയ ചിത്രമായിരുന്നു ‘ഉണ്ട’. ‘അനുരാഗ കരിക്കിന് വെള്ളം’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.
പന്ത്രണ്ട് കോടിയോളം ബജറ്റിലാണ് ചിത്രം ഒരുക്കിയത്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്ജുന് അശോകന്, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്, അലന്‍സിയര്‍ തുടങ്ങിയവരും ‘ഉണ്ട’യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ഉണ്ടയില്‍ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന് തിവാരി, ചിന് ഹോ ലിയോ തുടങ്ങിയ ബോളിവുഡ് താരങ്ങളും അണി നിരക്കുന്നുണ്ട്. ‘പീപ്ലി ലൈവ്’, ‘ന്യൂട്ടന്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഓംകാര്‍ ദാസ് മണിക്പുരി. അതേസമയം ‘മാസാനി’ലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ഭഗ്വാന് തിവാരി. ‘ട്യൂബ് ലൈറ്റ്’ ആണ് ചീന് ഹോ ലിയാവോയുടെ ശ്രദ്ധേയ ചിത്രം.