നടന്‍ സണ്ണി വെയിന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന പടവെട്ട് ആണ് സണ്ണിയുടെ ആദ്യ സിനിമ. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചൈയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സണ്ണി വെയിന്‍ പുറത്തുവിട്ടു.

നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സണ്ണി വെയിന്‍ നിര്‍മ്മിച്ചിരുന്നു. ലിജുവായിരുന്നു നായകന്‍. നിരവധി പുരസ്‌കാരങ്ങളും നാടകം സ്വന്തമാക്കിയിരുന്നു.

‘കരിയറിലെ ഒരു സുപ്രധാന നിമിഷം നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ രണ്ടാമത് നിര്‍മാണ സംരംഭം ‘പടവെട്ട്’ ഒരുങ്ങുകയാണ്.ഇത്തവണ ഒരു സിനിമയുമായാണ് ഞങ്ങള്‍ വരുന്നത്. എന്റെ സുഹൃത്ത് നിവിന്‍ പോളിയാണ് നായകന്‍. ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ ഒരുക്കിയ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.നിങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.’പടവെട്ട്’ നന്നായി ഒരുക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കിക്കൊണ്ട് നിര്‍ത്തട്ടെ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ട് സണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook