കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചു. ഒർഹാൻ സൗബിൻ എന്നാണ് മകന്റെ പേര്. മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു ഒർഹാന്റെ പുതിയൊരു ചിത്രമാണ് ഇപ്പോൾ സൗബിൻ പങ്കുവച്ചിരിക്കുന്നത്.

Read Also: ഇവൻ ഒർഹാൻ; മകനെ പരിചയപ്പെടുത്തി സൗബിൻ

ഒർഹാനെ സൗബിനും ജാമിയയും ചേർന്ന് കൈയ്യിലെടുത്ത് നിൽക്കുന്ന ചിത്രമാണ് സൗബിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ റെഡിയായി കിടക്കുന്നതുപോലെ തോന്നും ചിത്രത്തിലെ കുഞ്ഞു ഔർഹാനെ കണ്ടാൽ. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.

View this post on Instagram

#mashallah

A post shared by Soubin Shahir (@soubinshahir) on

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. വൈറസാണ് സൗബിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook