സംവിധായകൻ സെൽവരാഘവന്റെ സിനിമകളിൽ എക്കാലത്തും ഓർമ്മയിൽ തങ്ങിനിൽക്കുന്ന സിനിമകളിൽ ഒന്നാണ് ‘7 ജി റെയിൻബോ കോളനി’. 2004 ൽ റിലീസ് ചെയ്ത റൊമാന്റിക് സിനിമ പ്രായഭേദമന്യേ ഏവരും ആസ്വദിച്ച ഒന്നാണ്. മനഹോരമായ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. യുവൻ ശങ്കർ രാജ സംഗീതം പകർന്ന പാട്ടുകൾ ഇന്നും സിനിമാപ്രേമികളുടെ ഇഷ്ട ഗാനങ്ങളുടെ കൂട്ടത്തിലുണ്ട്.
രവി കൃഷ്ണയും സോണിയ അഗർവാളുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തെലുങ്ക് നടനായ രവി കൃഷ്ണയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു ‘7 ജി റെയിൻബോ കോളനി’. ‘കതിർ’ എന്നായിരുന്നു രവി കൃഷ്ണയുടെ കഥാപാത്രത്തിന്റെ പേര്. ‘അനിത’യുടെ വേഷമായിരുന്നു സോണിയയ്ക്ക്.
വർഷങ്ങൾക്കുശേഷം കതിറും അനിതയും കണ്ടുമുട്ടിയപ്പോൾ സിനിമാ പ്രേമികൾക്ക് അത് കൗതുക കാഴ്ചയായി. തന്റെ ടിറ്റർ പേജിലാണ് സോണിയ അഗർവാൾ ഈ ചിത്രം പങ്കുവച്ചത്. വർഷങ്ങൾക്കുശേഷം രവി കൃഷ്ണയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും സോണിയ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
See who I met last nite after ages … #kadhir #7GRainbowColony #pleasentsurprise #anitha #memories #ravikrishna #soniaagarwal pic.twitter.com/tsJjTsBOWQ
— Sonia (@soniya_agg) June 30, 2019
തമിഴിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡിയും അടക്കം നിരവധി ഭാഷകളിൽ 7 ജി റെയിൻബോ കോളനി റീമേക്ക് ചെയ്തു. തെലുങ്കിൽ 7 ജി ബൃന്ദാവൻ കോളനി എന്നായിരുന്നു പേര്. ചിത്രം വൻഹിറ്റായിരുന്നു.
ശെല്വരാഘവന് സംവിധാനം ചെയ്ത കാതല്‍ കൊണ്ടേനിലൂടെയാണ് സോണിയ അഗർവാൾ തമിഴ് സിനിമയിലേക്കെത്തിയത്. ശെല്‍വരാഘവന്റെ സഹോദരനായ ധനുഷ് ആയിരുന്നു ചിത്രത്തിലെ നായകന്. പിന്നീട് ശെല്‍വരാഘവന്റെ 7 ജി റെയിന്‍ബോ കോളനി, പുതുപ്പേട്ട എന്നീ ചിത്രങ്ങളിലും സോണിയ നായികയായി. ഇതിനുശേഷം 2016 ൽ ഇരുവരും വിവാഹിതരായി. നാലു വർഷങ്ങൾക്കുശേഷം 2010 ൽ ഇരുവരും വേർപിരിഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook