ഏതാനും മാസങ്ങൾക്കുമുൻപാണ് ഏറെ നാളായി പ്രണയത്തിലായിരുന്ന ശ്രുതി ഹാസനും കാമുകൻ മിഖായേൽ കോർസലും തമ്മിൽ വേർപിരിഞ്ഞത്. ഇരുവരും വേർപിരിയാൻ തീരുമാനിച്ച വിവരം മിഖായേലാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രണയം അവസാനിപ്പിച്ചുവെങ്കിലും ശ്രുതി എപ്പോഴും തന്റെ അടുത്ത സുഹൃത്തായിരിക്കുമെന്നും മിഖായേൽ പറഞ്ഞിരുന്നു.

മിഖായേലും ശ്രുതിയും തമ്മിലുള്ള വിവാഹം ഈ വർഷം ഉണ്ടാകുമെന്നും ഇരുവരുടെയും കുടുംബം ഇതിന് പച്ചക്കൊടി കാട്ടിയതായും വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷേ അവയെല്ലാം ശ്രുതി തളളിക്കളയുകയാണ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇരുവരും വേർപിരിഞ്ഞത്. ഇതോടെ ശ്രുതിയുടെ വിവാഹത്തിനായി കാത്തിരുന്ന ആരാധകർ നിരാശയിലായി.

Read Also: സാരിയിൽ തിളങ്ങി ശ്രുതി ഹാസൻ, കസവ് മുണ്ടിൽ സ്റ്റാറായി കാമുകൻ മിഖായേൽ

ശ്രുതിയുടെ വിവാഹ പ്ലാനെന്താണെന്ന് അറിയാനുളള ആകാംക്ഷയും ഇതോടെ ആരാധകർക്ക് കൂടി. ശ്രുതിയുടെ കടുത്ത ഒരു ആരാധകൻ ഇക്കാര്യം ട്വിറ്ററിലൂടെ താരത്തോട് ചോദിച്ചു. എപ്പോഴാണ് ശ്രുതി വിവാഹിതയാകാൻ പോകുന്നതെന്നും, താരത്തിന്റെ കടുത്ത ആരാധകരെ ക്ഷണിക്കണമെന്നും ആരാധകൻ ട്വീറ്റ് ചെയ്തു. ഇതിനു ശ്രുതി മറുപടി നൽകുകയും ചെയ്തു.

വിവാഹത്തിനായി നിങ്ങൾ വളരെക്കാലം കാത്തിരിക്കണമെന്നും, അതിനാൽ നമുക്ക് ഒരുമിച്ചൊരു ജന്മദിനം ആഘോഷിക്കാമെന്നായിരുന്നു ശ്രുതി നൽകിയ മറുപടി. ഇതിൽനിന്നും തന്നെ ശ്രുതിയുടെ വിവാഹത്തിനായി ആരാധകർ ഇനിയും വളരെ കാലം കാത്തിരിക്കണമെന്ന് വ്യക്തം.

വിജയ് സേതുപതി നായകനാവുന്ന ലാബം സിനിമയിലാണ് ശ്രുതി ഇപ്പോൾ അഭിനയിക്കുന്നത്. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ശ്രുതിഹാസൻ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. ”എന്റെ ഇഷ്ട നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അതിശയകരമാണ്,” ശ്രുതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook