scorecardresearch

സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗം; ‘ബ്ലാക്ക് കോഫി’യുടെ സംവിധായകൻ ബാബുരാജ്

കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും

സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗം; ‘ബ്ലാക്ക് കോഫി’യുടെ സംവിധായകൻ ബാബുരാജ്

സൂപ്പർ ഹിറ്റ് ചിത്രം സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗം വരുന്നു. ‘ബ്ലാക്ക് കോഫി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ബാബുരാജ് എന്നതാണ് പ്രത്യേകത. സാൾട്ട് ആൻഡ് പെപ്പറിൽ ‘കുക്ക് ബാബു’ എന്ന കഥാപാത്രം അവതരിപ്പിച്ച് ബാബുരാജ് ശ്രദ്ധേയനായിരുന്നു. ‘ബ്ലാക്ക് കോഫി’യിൽ അതേ കഥാപാത്രമായി ബാബുരാജ് അഭിനയിക്കുന്നുമുണ്ട്. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജിന്റേതാണ്.

ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് ‘ബ്ലാക്ക് കോഫി’ സിനിമയുടെ ടാഗ്‍ലൈൻ. സോൾട്ട് ആൻഡ് പെപ്പർ ഒരുക്കിയ ആഷിഖ് അബു ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്. കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും. രചന നാരായണൻ കുട്ടി, ഒവിയ, ലെന, മൈഥിലി, ഓർമ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്.

കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനായി എത്തുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. വിശ്വദീപ്തി ഫിലിംസ് ആന്റണി ബിനോയ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് സജീഷ് മഞ്ചേരി ആണ്. എഡിറ്റർ ഡോൺമാക്സ്, സംഗീതം ബിജിബാലിന്റേതാണ്.
2011 ലാണ് ആഷിഖ് അബുവിന്റെ സംവിധാനത്തിൽ സാൾട്ട് ആൻഡ് പെപ്പർ സിനിമ റിലീസായത്.

ബോക്സോഫിസിൽ സിനിമ സൂപ്പർഹിറ്റായിരുന്നു. ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തിയത്. ലാൽ ,ശ്വേത മേനോൻ, ആസിഫ് അലി, മൈഥിലി, ബാബുരാജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Stay updated with the latest news headlines and all the latest Regional news download Indian Express Malayalam App.

Web Title: Salt and pepper movie second part black coffee