ആദ്യത്തേത് എപ്പോഴും സ്പെഷലാണ്; പുതിയ സന്തോഷം പങ്കുവച്ച് നസ്രിയ

രണ്ടാം വരവിൽ പുതിയ ചുവടുവയ്പുമായി നസ്രിയ

Nazriya Nazim, Nazriya Nazim new film, Nazriya Nazim telugu movie, Nazriya Nazim Ante Sundariniki movie, Ante Sundariniki nani, Nazriya Nani movie, നസ്രിയ നസീം, Indian express malayalam, IE malayalam

വിവാഹത്തിന് ശേഷം​ അഭിനയത്തിലേക്ക് തിരികെ വന്നെങ്കിലും വളരെ സെലക്ടീവായാണ് നസ്രിയ ഇപ്പോൾ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നിങ്ങനെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് രണ്ടാം വരവിൽ നസ്രിയ ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ, ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് നസ്രിയ. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം.

“ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്പെഷൽ ആണല്ലോ, എന്റെ സുന്ദരനികിയും സ്പെഷൽ ആണ്,” നസ്രിയ കുറിക്കുന്നു.

വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, തൻവി റാം എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Read more: ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക; നസ്രിയയുടെ ഫോട്ടോയ്ക്ക് ആരാധകരുടെ പ്രതികരണം

Get the latest Malayalam news and Regional news here. You can also read all the Regional news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim fahadh telugu debut movie ante sundaraniki

Next Story
ജ്വാല ഗുട്ടയുമായുള്ള വിവാഹം ഉടൻ; വിവാഹതീയതി പുറത്തുവിട്ട് വിഷ്ണു വിശാൽJwala gutta vishnu Vishal wedding, vishnu Vishal wedding, Jwala gutta wedding, ജ്വാല ഗുട്ട, വിഷ്ണു വിശാൽ, ie malayalam, Indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com