ജീവിതത്തിലെ വലിയൊരു പരീക്ഷണഘട്ടം താണ്ടി മകനു വേണ്ടി ജീവിക്കുകയാണ് നടി മേഘ്ന രാജ് ഇപ്പോൾ. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം.
ലോകം മുഴുവൻ പിടിമുറുക്കിയ കോവിഡ് മഹാമാരി ഇടക്കാലത്ത് തന്നെയും വല്ലാതെ ഭയപ്പെടുത്തിയിരുന്നു എന്ന് തുറന്നു പറയുകയാണ് മേഘ്ന. മകന് ജൂനിയർ ചിരുവിന് രണ്ടുമാസം പ്രായമുള്ളപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയത്, ആ സമയത്ത് താനും ഏറെ പരിഭ്രാന്തിയിലായിരുന്നുവെന്ന് മേഘ്ന പറയുന്നു.
കോവിഡ് പോസ്റ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ നിഹാർ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ ചോദ്യോത്തര പരിപാടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മേഘ്ന ഇക്കാര്യം കുറിച്ചത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു മേഘ്നയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. മേഘ്നയുടെ അമ്മയ്ക്കും അച്ഛനും കോവിഡ് പോസിറ്റീവ് ആയതിനു പിറകെയായിരുന്നു മേഘ്നയും കുഞ്ഞും രോഗബാധിതരായത്.
Read more: എന്റെ കൈപിടിച്ചതിന്, എന്റെ മകനെ കാത്തതിന്, നന്ദി: മേഘ്ന പറയുന്നു